Advertisment

തെരുവിലെ കുഞ്ഞുങ്ങള്‍ക്ക് സ്വന്തം ഭക്ഷണം വിളമ്ബിക്കൊടുത്ത് ട്രാഫിക് പോലീസ്

New Update

ഹൈരരാബാദ് : രാജ്യത്ത് കൊറോണ പ്രതിസന്ധി വര്‍ദ്ധിച്ചുവരികയും ആളുകള്‍ ഉപജീവനത്തിന് ബുദ്ധിമുട്ടുകയും ചെയ്യുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്.എന്നാല്‍ ഈ മഹാമാരിയ്ക്കിടയിലും ചില സംഭവങ്ങള്‍ നമുക്ക് വലിയ പ്രതീക്ഷ നല്‍കുന്നു. അത്തരത്തിലൊരു വീഡിയോ ഇപ്പോള്‍ സമൂഹമാദ്ധ്യമങ്ങളല്‍ വൈറലായിക്കഴിഞ്ഞു. സ്വന്തം പാത്രത്തിലെ ഭക്ഷണം തെരുവിലെ കുഞ്ഞുങ്ങള്‍ക്ക് നല്‍കുന്ന ട്രാഫിക് പോലീസുകാരന്റെ വീഡിയോയാണ് ശ്രദ്ധ നേടുന്നത്.

Advertisment

publive-image

ഹൈദരാബാദില്‍ നിന്നുള്ള ട്രാഫിക് പോലീസ് കോണ്‍സ്റ്റബിളായ മഹേഷ് ആണ് വഴിവക്കില്‍ ഉണ്ടായിരുന്ന കുഞ്ഞുങ്ങള്‍ക്ക് സ്വന്തം ഭക്ഷണം നല്‍കിയത്. പട്രോളിംഗ് ഡ്യൂട്ടിക്കിടെയാണ് മഹേഷ് റോഡരികിലിരിക്കുന്ന രണ്ട് കുഞ്ഞുങ്ങളെ കണ്ടത്.

ഭക്ഷണത്തിന് വേണ്ടി യാചിക്കുന്ന ഇവരെ കണ്ടപ്പോള്‍ വണ്ടി നിര്‍ത്തി അടുത്തെത്തി. തുടര്‍ന്ന് രണ്ട് പേര്‍ക്കും പ്ലേറ്റ് നല്‍കുകയും കയ്യിലുണ്ടായിരുന്ന ഭക്ഷണം വിളമ്ബി കൊടുക്കുകയും ചെയ്തു. സ്‌നേഹത്തോടെ കുഞ്ഞുങ്ങള്‍ക്ക് ഭക്ഷണം വിളമ്ബി കൊടുക്കുന്നത് വീഡിയോയില്‍ കാണാം. തെലങ്കാന പോലീസിന്റെ ട്വിറ്റര്‍ പേജിലൂടെയാണ് ഈ വീഡിയോ പങ്കുവെച്ചത്. ഇത് വൈറലായതോടെ പ്രശംസറിയിച്ച്‌ നിരധി പേര്‍ രംഗത്തെത്തി.

TRAFFIC POLICE
Advertisment