പ്രതികരണം
ഇഎംഎസ് എന്തുകൊണ്ടാണ് സമാരാധ്യകുന്നത്, മഹാനായ നേതാവാകുന്നത് ? അധികാരം എന്നത് ഇന്ന് ആധിപത്യമോ സർവാധിപത്യമോ ആയിരിക്കുന്നു. ഭരണകൂടം കയ്യടക്കുക എന്നത് മാത്രമാണ് വിപ്ലവം എന്ന് മാർക്സ് ഒരിടത്തും പറഞ്ഞിട്ടില്ല; ഭരണാധികാരി എറിഞ്ഞു കൊടുക്കുന്ന ഔദാര്യത്തുണ്ടുകളല്ല സ്വാതന്ത്ര്യം എന്ന് എം.ടി ഓർമ്മപ്പെടുത്തിയത് ആരെയാകാം ?
ഒരു കുഞ്ഞിന്റെ ജീവൻ രക്ഷിക്കുന്നതിന് വേണ്ടി പോലീസ് അന്വേഷണം വളരെ രഹസ്യ സ്വഭാവത്തിൽ നടത്തേണ്ട ഈ ഘട്ടത്തിൽ ഒരു മൈക്കും പൊക്കിപ്പിടിച്ചുകൊണ്ട് ക്യാമറയ്ക്കുമുന്നിൽ നിന്ന് വളുവളാന്ന് നോവൽ വായിക്കും പോലെ ഊഹാപോഹങ്ങൾ പ്രചരിപ്പിക്കുന്നതാണോ മാധ്യമധർമ്മം ? ഈ മാപ്രാകളെ ജനം തല്ലിയോടിക്കുന്ന കാലം ഒട്ടും വിദൂരമല്ല
കടമെടുത്തു കടമെടുത്ത് കടക്കെണിയിലായെങ്കിലും ഇവിടെ ആർഭാടത്തിന് ഒരു കുറവുമില്ല; രണ്ടും നാലും രൂപ സർക്കാർ ഒരു കുപ്പി മദ്യത്തിന് സെസ് ഏർപ്പെടുത്തിയപ്പോൾ തക്കം പാത്തിരുന്ന വെബ്കോയും കൂട്ടി അതിലൊരു ചെറിയ ശതമാനം കൂടി... വെബ്കോയ്ക്ക് വിലവർദ്ധന ഒരു ഹരമാണ്; മദ്യത്തിന് ആരും കടം പറയാറില്ല. കൗണ്ടറുകളിൽ മുൻകൂർ പണമടച്ചാൽ മാത്രമേ കുപ്പിപോലും കണി കാണാൻ പറ്റുകയുള്ളു. മോടിക്കായി ഒഴുകുന്ന കോടികൾ...
വന്നു വന്ന് ജനം ടീവിയേതാ, മീഡിയവണ്‍ ചാനലേതാ ഒരു പിടിയും കിട്ടാതായി, അനില്‍ നമ്പ്യാരേതാ പ്രമോദ് രാമനേതാ ഒരു പിടിയുമില്ല ! നിഷ്കളങ്ക മാധ്യമപ്രവര്ത്തനമല്ലിത്: കാവി വര്‍ഗീയത എങ്ങനെയും കേരളത്തില്‍ പച്ച പിടിച്ചെങ്കിലേ അതു കാട്ടി ഭയപ്പെടുത്തി ഇവര്‍ക്കിവരുടെ പച്ച വര്‍ഗീയതയ്ക്ക് ഇവിടെ വലിയ തോതില്‍ വേരോട്ടം ഉണ്ടാക്കിയെടുക്കാന്‍ കഴിയൂ എന്ന തിരിച്ചറിവാണിത്: ബദരി നാരായണന് എഴുതുന്നു