നിയമസഭയുടെ ആദ്യ ദിനത്തില്‍ പഴയ വിജയനായിരുന്നെങ്കില്‍ എന്തോ പറഞ്ഞേനെയെന്ന് പറഞ്ഞ പിണറായി രണ്ടാം ദിവസം മാത്യു കുഴല്നാടന് നേര്‍ക്കുനേര്‍ നിന്ന് പൊരുതിയപ്പോള്‍ രൗദ്രഭാവം പൂണ്ട് പദവിയുടെ മഹത്വം മറന്നതെന്തുകൊണ്ട് ? പിണറായി അസ്വസ്ഥനായിരുന്നോ ? ഇഡി ഒരു ദുസ്വപ്നമാണോ ? ഗൗരവക്കാരനായി മറ്റുള്ളവരെ മുഴുവന്‍ അകറ്റിനിര്‍ത്തുമ്പോള്‍ ഒരു നല്ലത് പറഞ്ഞുകൊടുക്കാന്‍ പിണറായിക്കാരുമില്ലാതെപോയി ! ആകെയുള്ളത് മൂവര്‍ സംഘം മാത്രം - പ്രതികരണത്തില്‍ തിരുമേനി
റായ്പൂരിലെ പ്ലീനറി സമ്മേളനത്തെ ജീവന് ടോണാക്കി പ്രതിപക്ഷം ! കരിങ്കൊടിയും കറുപ്പും വിജയനെ വിരട്ടാന്‍ പാകമായതല്ലെന്ന് മുഖ്യന് ! വിജയനേത് ജനറേഷനാണെങ്കിലും തങ്ങള്‍ക്ക് പുല്ലാണെന്ന് സതീശന് ! താടിയും കോട്ടും ഹിന്ദിയുമില്ലെന്നൊഴിച്ചാല് മോദിയും പിണറായിയുമൊന്നെന്ന് ഷാഫി. മോദി ഭരണത്തിന്റെ മലയാള പരിഭാഷയാണ് പിണറായി ഭരണമെന്ന് കറുപ്പണിഞ്ഞ ഷാഫി പരിഹസിക്കുമ്പോള്‍ പോര്‍വിളിയുമായി ചിത്തരഞ്ജന് നയിക്കുന്ന ഷൗട്ടിംങ്ങ് ബ്രിഗേഡ്. നിയമസഭയിലെ ആദ്യദിനമിങ്ങനെ