കേരളം പൊതുവിൽ സ്ത്രീ സൗഹൃദമായ ഒരു ഇടമല്ല. പകൽ പോലും തുറിച്ചു നോട്ടക്കാരും, നഗ്നതാ പ്രദർശനക്കാരും, തട്ടൽ, മുട്ടൽ, എന്തിന് കയറിപ്പിടിക്കുന്നവർ വരെ എവിടെയുമുള്ള സ്ഥലമാണ്. രാത്രിയായാൽ ഇവരുടെ എണ്ണവും ധൈര്യവും കൂടും. രാത്രി എന്തെങ്കിലും സംഭവിച്ചാൽ "രാത്രി പുറത്തിറങ്ങി നടന്നിട്ടല്ലേ" എന്ന സദാചാരക്കാരുടെ ചോദ്യം വേറെ; എളുപ്പമുള്ള കാര്യം കുട്ടികളെ ഏറ്റവും വേഗത്തിൽ കൂട്ടിൽ കേറ്റി വാതിൽ അടച്ചിടുകയാണ്; മുരളി തുമ്മാരുകുടി എഴുതുന്നു
ലോകത്തെ 80 ശതമാനം സമ്പദ്വ്യവസ്ഥയും 75 ശതമാനം കയറ്റുമതിയും 66 ശതമാനം ജനസംഖ്യയും 60 ശതമാനം ഭൂവിസ്തൃതിയുമുള്ള 30 രാജ്യങ്ങൾ ഒത്തുകൂടുന്ന ജി 20 ഉച്ചകോടിയാണ് ഇന്ത്യയിൽ നടക്കുന്നത്. മുൻപ് നാലോ അഞ്ചോ നഗരങ്ങളിൽ മാത്രമായി നടന്നിരുന്നിടത്ത് ഇന്ത്യയിൽ കേരളത്തിൽ ഉൾപ്പെടെ 50 നഗരങ്ങൾ ജി -20 സമ്മേളനങ്ങൾക്ക് വേദിയാകുകയാണ്. ചിലപ്പോൾ അത് ഇന്ത്യയുടെ തലവര മാറ്റി മറിച്ചേക്കാം - ജി 20 സമ്മേളനം എന്ത് ? എങ്ങനെയെന്ന് വിവരിച്ചു സംഘാടക ചുമതലയിൽ ഭാഗഭാക്കായി മുരളി തുമ്മാരുകുടി എഴുതുന്നു
ഇരുപത്തൊന്നു വയസ്സാകുന്ന ഒരാൾ ബിരുദധാരിയാകുന്നത് സാധാരണ ഗതിയിൽ ഒരു സംഭവമല്ല ! പക്ഷെ സിദ്ധാർത്ഥ് സാധാരണ ഒരാൾ അല്ല എന്ന് നിങ്ങൾക്ക് അറിയാമല്ലോ. സിദ്ധാർത്ഥിനെ സി. എ.ക്ക് വിടണമെന്നും അതൊക്കെ അവൻ പാസ്സായി എടുത്തോളും എന്നുമാണ് സ്മിതേഷിന്റെ ഉപദേശം. ഒന്നാം ക്ലാസിൽ അഡ്മിഷൻ കിട്ടാതിരുന്ന കുട്ടിയിൽ നിന്നും ഇതിലേക്കുള്ള ദൂരം ഏറെ വലുതാണ് ! സിദ്ധാർത്ഥ് ബിരുദം ധരിക്കുമ്പോൾ - മുരളി തുമ്മാരുകുടി എഴുതുന്നു
നഗ്നത പ്രദർശനം കേരളത്തിൽ സർവ്വ വ്യാപിയാണ്; ഏതൊരു ഇടവഴിയിലും ഒരു ‘ഷോ മാൻ’ ഉണ്ട്! ലേഡീസ് ഹോസ്റ്റലുകളുടെ മുന്നിൽ ഇവരുടെ കൂട്ടം തന്നെയുണ്ട്; ഏതു ബസിലും ഒരു പൊട്ടൻഷ്യൽ പീഡകൻ ഉണ്ട്, സമയവും സാഹചര്യവും കിട്ടിയാലുടൻ പണി തുടങ്ങാൻ റെഡിയായി; ഇതിനെതിരെ നിയമങ്ങൾ ഉണ്ടോ? മുരളി തുമ്മാരുകുടി എഴുതുന്നു
ഒറ്റ യുട്യൂബ് പോലെയും ഒറ്റ ഫേസ്ബുക്ക് പോലെയും ഒറ്റ യൂണിവേഴ്സിറ്റി ആയിരിക്കും ഇനി ലോകത്തുണ്ടാകുക! ലോകത്ത് മാത്രമല്ല, ഇന്ത്യയിലും വലിയ മാറ്റങ്ങൾ ആണ് വരുന്നത്; നമ്മുടെ യൂണിവേഴ്സിറ്റികൾ ഒക്കെ കൂടി കൂട്ടിയിണക്കി നമുക്ക് ഒറ്റ യൂണിവേഴ്സിറ്റി മതി; കൂടിയാൽ ഇരുപത് വർഷം, അതിനകം ആഗോളഭീമന്മാരായ സ്ഥാപനങ്ങൾ വരും, അവർ ഇപ്പോഴത്തെ യൂണിവേഴ്സിറ്റികളെ മൊത്തമായി വിഴുങ്ങും- മുരളി തുമ്മാരുകുടി എഴുതുന്നു