02
Sunday October 2022

സംസ്ഥാനത്ത് സ്വർണവില ഉയർന്നു. തുടർച്ചയായ രണ്ടാം ദിവസമാണ് സ്വർണവില ഉയരുന്നത്. പവന് 200 രൂപ ഉയർന്ന് 37,320 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 4665 രൂപയാണ്. ഈ...

ഗുരുഗ്രാം: സാംസംഗ് ഇന്ത്യയുടെ കരുത്തുറ്റ പങ്കാളിയാകുക എന്ന അതിന്റെ പ്രതിജ്ഞാബദ്ധത വീണ്ടും ഉറപ്പിക്കുന്നതിനും രാജ്യത്തെ യുവാക്കളെ ശാക്തീകരിക്കുക എന്ന സർക്കാരിന്റെ ദൌത്യത്തിനൊപ്പം ചേർന്നു പ്രവർത്തിക്കുന്നതിനും പവറിംഗ് ഡിജിറ്റൽ...

ഡൽഹി : ഇന്ത്യയെ സ്വയംപര്യാപ്തമാക്കാനും നിർമ്മാണ രംഗത്ത് മുൻനിരയിലെത്തിക്കാനും ലക്ഷ്യമിട്ട് 2014 ൽ കേന്ദ്രസർക്കാർ ആവിഷ്‌കരിച്ച മെയ്ക്ക് ഇൻ ഇന്ത്യ ക്യാമ്പയിൻ എട്ടാംവാർഷിക നിറവിൽ. നിർമ്മാണ സേവനം...

More News

കൊച്ചി-ഇന്‍ഡെല്‍ കോര്‍പ്പറേഷന്റെ മുന്‍നിര കമ്പനിയും ഗോള്‍ഡ് ലോണ്‍ നോണ്‍ബാങ്കിംഗ് ഫിനാന്‍സ് കമ്പനിയുമായ ഇന്‍ഡെല്‍ മണി ലിമിറ്റഡ് പ്രിന്‍സിപ്പല്‍ പ്രൊട്ടക്റ്റഡ് മാര്‍ക്കറ്റ് ലിങ്ക്ഡ് ഡിബഞ്ചറുകളുടെ (എംഎല്‍ഡി) ആദ്യ ഘട്ടത്തിലൂടെ 50 കോടി രൂപ സമാഹരിച്ചു. എം എല്‍ ഡികളുടെ ആദ്യഘട്ട സബ്‌സ്‌ക്രിപ്ഷന്‍ മുംബൈ, ഡല്‍ഹി, ചെന്നൈ, ജയ്പൂര്‍, അഹമ്മദാബാദ് തുടങ്ങിയ നഗരങ്ങളില്‍ നിക്ഷേപകരിലും നിക്ഷേപക സ്ഥാപനങ്ങളിലും നിന്ന് വലിയ പ്രതികരണമാണ് സൃഷ്ടിച്ചത്. എം എല്‍ ഡികളുടെ രണ്ടാം ഘട്ടം 2023 സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പാദത്തില്‍ ഇഷ്യൂ ചെയ്യുന്നതിലൂടെ […]

കൊച്ചി: ഇന്ത്യയിലെ ഏറ്റവും വേഗത്തില്‍ വളരുന്ന ഇന്‍റര്‍നെറ്റ് കൊമേഴ്സ് കമ്പനിയായ മീഷോ 2022 സെപ്റ്റംബര്‍ 23 മുതല്‍ 27 വരെ നടത്തിയ മെഗാ ബ്ലോക്ക്ബസ്റ്റര്‍ സെയിലില്‍ റെക്കോഡ് നേട്ടം കൈവരിച്ചു. അഞ്ചുദിവസത്തെ വ്യാപാരോത്സവത്തില്‍ മീഷോ ഉപയോക്താക്കള്‍  3.34 കോടി ഓര്‍ഡറുകളാണ് നല്‍കിയത്. കുറഞ്ഞ വിലയില്‍ മികച്ച ഉല്‍പന്നങ്ങളുടെ വിപുലമായ ശേഖരം ലഭ്യമാക്കിയതിലൂടെ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് വില്‍പന 68 ശതമാനം ഉയര്‍ന്നു. വ്യാപാരോത്സവ വേളയില്‍ ഉപയോക്താക്കളുടെ എണ്ണം 60 ശതമാനം വര്‍ധിച്ചു. ഇതില്‍ പുതുതായി ഇകൊമേഴ്സിലേക്ക് വന്നവരും ആദ്യമായി ഓണ്‍ലൈനില്‍ ഷോപ്പിംഗ് നടത്തിയവരും ഉള്‍പ്പെടുന്നു. ഏതാണ്ട് 60  ശതമാനം ഓര്‍ഡറുകളും എത്തിയത് നാലാം നിര നഗരങ്ങളില്‍ നിന്നാണ്. അടുക്കള ഉപകരണങ്ങള്‍ പോലുള്ളവയുടെ വില്‍പന 116 ശതമാനവും സൗന്ദര്യ, വ്യക്തിഗത പരിചരണ ഉല്‍പങ്ങളുടേത് 109 ശതമാനവും യാത്രാ അനുബന്ധ സാധനങ്ങളുടേത് 99 ശതമാനവും വര്‍ധിച്ചു. മീഷോ ഈ മേഖലയില്‍ ആദ്യമായി ഏര്‍പ്പെടുത്തിയതും എംഎസ്എംഇകളെ ഡിജിറ്റലാകാന്‍ സഹായിച്ചതുമായ ‘സീറോ പെര്‍സെന്‍റ് സെല്ലര്‍ കമ്മീഷന്‍’ പദ്ധതി വില്‍പ്പന കാലയളവില്‍ 104 കോടി രൂപ കമ്മീഷനായി ലാഭിക്കാന്‍ അവരെ സഹായിച്ചു. ഈ ഉത്സവ കാലത്ത് വില്‍പ്പനയില്‍ ഉണ്ടായ വര്‍ദ്ധനയില്‍ സന്തോഷിക്കുന്നുവെന്നും എംഎസ്എംഇകള്‍ക്ക് കൂടുതല്‍ ഉയര്‍ന്ന വളര്‍ച്ച സാധ്യമാക്കുന്ന  പ്ലാറ്റ്ഫോം നിര്‍മ്മിക്കാനുള്ള ശ്രമങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തുകയാണെന്നും മീഷോ സ്ഥാപകനും സിഇഒയുമായ വിദിത് ആത്രേ പറഞ്ഞു.

ഓൾ ഇന്ത്യ ജെംസ് ആൻഡ് ജ്വല്ലറി കൗൺസിൽ ബംഗളൂരൂവില്‍ സംഘടിപ്പിച്ച നാഷണല്‍ ജ്വല്ലറി അവാർഡ്സിൽ അൻമോൾ രത്‌ന അവാർഡ് നേടിയ കല്യാണ്‍ ജൂവലേഴ്സ് മാനേജിംഗ് ഡയറക്ടർ ടി.എസ് കല്യാണരാമനു വേണ്ടി അദ്ദേഹത്തിന്‍റെ മകനും കല്യാണ്‍  ജൂവലേഴ്സ് എക്സിക്യൂട്ടീവ് ഡയറക്ടറുമായ രാജേഷ് കല്യാണരാമൻ അവാർഡ് ഏറ്റുവാങ്ങുന്നു. ജെംസ് ആൻഡ് ജ്വല്ലറി കൗൺസിൽ ചെയർമാൻ ആശിഷ് പേത്തേ, വൈസ് ചെയർമാൻ സായം മെഹ്‌റ, കണ്‍വീനർ നിതിൻ ഖണ്ഡേൽവാൾ തുടങ്ങിയവർ സമീപം. കല്യാൺ ജൂവലേഴ്‌സ് എന്ന ബ്രാൻഡിനെ പുതിയ ഉയരങ്ങളിലെത്തിച്ച ടി.എസ്. കല്യാണരാമന്‍റെ […]

കൊച്ചി: മുന്‍നിര വെല്‍ത്ത് മാനേജ്‌മെന്റ് സ്ഥാപനമായ എഡല്‍വെയ്‌സ് പഴ്‌സനല്‍ വെല്‍ത്ത് കൊച്ചിയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. കേരളത്തിലെ ആദ്യ ശാഖയാണിത്. എഡല്‍വെയ്‌സ് വെല്‍ത്ത് മാനേജ്‌മെന്റിനു കീഴില്‍ സമ്പന്ന വ്യക്തികളുടേയും സാലറീഡ് പ്രൊഫഷനലുകളുടേയും നിക്ഷേപാവശ്യങ്ങള്‍ കൈകാര്യം ചെയ്യുന്ന വിഭാഗമാണ് എഡല്‍വെയ്‌സ് പഴ്‌സനല്‍ വെല്‍ത്ത്. കൊച്ചി രവിപുരം എംജി റോഡിലാണ് ഒഫിസ്. ഇതിനു പുറമെ എഡല്‍വെയ്‌സിന് കേരളത്തില്‍ 38 ഫ്രാഞ്ചൈസികളുമുണ്ട്. രാജ്യത്തുടനീളം 68 ശാഖകളാണ് കമ്പനിക്കുള്ളത്. ഇത് നൂറിലെത്തിക്കുകയാണ് ലക്ഷ്യം. വെര്‍ച്വലായും റിലേഷന്‍ഷിപ്പ് മാനേജര്‍മാരിലൂടെ നേരിട്ടും വിവിധ സേവനങ്ങള്‍ നല്‍കുന്ന എഡല്‍വെയ്‌സ് […]

കൊച്ചി: ഇന്ത്യയിലെ മുന്‍നിര ഫര്‍ണിച്ചര്‍ സൊല്യൂഷന്‍സ് ബ്രാന്ഡായ ഗോദ്റെജ് ഇന്‍റീരിയോ, ഈ ഉത്സവ സീസണില്‍ വാര്‍ഷിക വില്‍പനയുടെ 40 ശതമാനം വില്പന ലക്ഷ്യമിടുന്നതായി പ്രഖ്യാപിച്ചു. ഉത്സവാഘോഷങ്ങളുടെ ഭാഗമായി ഉപഭോക്താക്കള്‍ക്കായി വിവിധ ഓഫറുകളും ഗോദ്റെജ് ഇന്‍റീരിയോ പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് വില്‍പനയില്‍ 20% വരെ വര്‍ധനവാണ് പ്രതീക്ഷിക്കുന്നത്. ഇതിനായി ഇന്ത്യയിലുടനീളം 5000 പിന്‍കോഡുകളില്‍ ഡെലിവറി പോയിന്‍റുകള്‍ വര്‍ധിപ്പിച്ച് അതിന്‍റെ ഓമ്നിചാനല്‍ സാന്നിധ്യം കമ്പനി ശക്തിപ്പെടുത്തിയിട്ടുണ്ട്. നിലവില്‍ നൂറിലധികം നഗരങ്ങളിലേക്ക് ഡെലിവറി പോയിന്‍റുകള്‍ വര്‍ധിപ്പിക്കുന്നതിലൂടെ, ഈ ഉത്സവ സീസണില്‍ […]

തിരുവനന്തപുരം:ബാങ്കിന്റെ സാമൂഹിക പ്രതിബദ്ധതാ പദ്ധതിയുടെ ഭാഗമായി കോവളം ഫുട്ബോൾ ക്ലബ്ബിന് ഫെഡറൽ ബാങ്ക് സഹായം അനുവദിച്ചു.  വിഴിഞ്ഞം ആസ്ഥാനമായുള്ള ദി കടലോരം സൊസൈറ്റി ഫോര്‍ എംപവറിങ് യൂത്തിനു കീഴിലെ ക്ലബാണ് കോവളം എഫ്‌സി. ക്ലബ് ആസ്ഥാനത്തു നടന്ന ചടങ്ങില്‍ ബാങ്കിന്റെ ചീഫ് മാര്‍ക്കറ്റിങ് ഓഫീസര്‍ എംവിഎസ് മൂര്‍ത്തി, ബാങ്കിന്റെ തിരുവനന്തപുരം സോണൽ മേധാവി രഞ്ജി അലക്സ്, റീജിയണൽ മേധാവി നിഷ കെ ദാസ്, ബാങ്കിന്റെ വിഴിഞ്ഞം ശാഖാ മാനേജർ മൂമിനത് ബീവി കെ എൻ എന്നിവർ ചേർന്നു നൽകിയ ചെക്ക് ക്ലബ്ബിനു വേണ്ടി […]

കൊച്ചി: സുസ്ലോണ്‍ എനര്‍ജിയുടെ അവകാശ ഓഹരി വിതരണം ഒക്ടോബര്‍ 11 മുതല്‍ 20 വരെ നടത്തും. 1200 കോടി രൂപയുടേതാണ് ഇഷ്യു. മൂന്നു രൂപ പ്രീമിയം അടക്കം അവകാശ ഓഹരി ഒന്നിന് അഞ്ചു രൂപ എന്ന നിലയില്‍ 240 കോടി ഭാഗികമായി അടച്ചു തീര്‍ത്ത ഓഹരികളാവും കമ്പനി നല്‍കുക. ഓരോ 21 ഓഹരികള്‍ക്കും അഞ്ച് അവകാശ ഓഹരികള്‍ വീതം ലഭിക്കാനാവും അര്‍ഹത. 2022 ഒക്ടോബര്‍ നാലിലെ രേഖകളാവും ഇതിനായി പരിഗണിക്കുക.  

കൊച്ചി: പ്രമുഖ ഗെയിമിങ് കണ്ടന്റ്, മാര്‍ക്കറ്റിങ് സ്ഥാപനമായ ട്രിനിറ്റി ഗെയിമിങ് ഇന്ത്യ ഫേസ്ബുക്ക് ഗെയിമിങ്ങുമായി സഹകരിച്ച് ടാലന്റ് ഹണ്ട് ആന്‍ഡ് ഗെയ്മര്‍ ഓണ്‍ ബോര്‍ഡിങ് പ്രോഗ്രാമായ ”നെക്‌സ്റ്റ് ലെവല്‍” അവതരിപ്പിക്കുന്നു. പഞ്ചാബ്, രാജസ്ഥാന്‍, ഗുജറാത്ത്, മധ്യപ്രദേശ്, മഹാരാഷ്ട്ര, കര്‍ണാടക എന്നിവിടങ്ങളില്‍ ലഭിച്ച ആവേശഭരിതമായ പ്രതികരണത്തിനു ശേഷമാണ് കൊച്ചിയിലെ ഭാരത് മാതാ കോളേജില്‍ പ്രോഗ്രാമിന്റെ എട്ടാമത് ഘട്ടം ആരംഭിച്ചത്. കോളജ് തലത്തിലുള്ള ഗെയിമിങ് പ്രേമികളെ പ്രൊഫഷണല്‍ ഗെയിമര്‍മാരാകാന്‍ പ്രോഗ്രാം സഹായിക്കും. സെപ്റ്റംബര്‍ അഞ്ചിന് ആരംഭിച്ച നെക്സ്റ്റ് ലെവല്‍ പ്രോഗ്രാം […]

കൊച്ചി : ഇന്ത്യയിലെ ഏറ്റവും വലിയ സ്വര്‍ണ വായ്പാ എന്‍ബിഎഫ്സി കമ്പനിയായ മുത്തൂറ്റ് ഫിനാന്‍സ് യുഎഇയിലെ മണി എക്സ്ചേഞ്ച്, ട്രാന്‍സ്ഫര്‍ കമ്പനിയായ  ലുലു ഇന്‍റര്‍നാഷണല്‍ എക്സ്ചേഞ്ചുമായി കളക്ഷന്‍ പാര്‍ട്ണറായി പ്രവര്‍ത്തിക്കുന്നതിന് ധാരണാ പത്രം ഒപ്പുവെച്ചു. യുഎഇ മേഖലയിലെ  4 ലക്ഷത്തിലധികം വരുന്ന മുത്തൂറ്റ് ഉപഭോക്താക്കളുടെ നാട്ടിലെ ബന്ധുക്കള്‍ എടുത്തിട്ടുള്ള  സ്വര്‍ണ വായ്പയുടെ പണം കൈമാറ്റം എളുപ്പവും സൗകര്യപ്രദവുമാക്കുകയാണ് ഈ പങ്കാളിത്തത്തിലൂടെ മുത്തൂറ്റ് ഫിനാന്‍സ് ലക്ഷ്യമിടുന്നത്. ജിസിസി രാഷ്ട്രങ്ങളില്‍  നിന്ന്  പ്രവാസികള്‍ കേരളം, തമിഴ്നാട്, കര്‍ണാടക എന്നിവിടങ്ങളിലേക്ക് അയയ്ക്കുന്ന പണത്തിന്‍റെ ഉയര്‍ന്ന തോത് കൊണ്ട് ഇന്ത്യ ലോകത്തില്‍ ഏറ്റവുമധികം പ്രവാസി പണം (റെമിറ്റന്‍സ്) കൈപ്പറ്റുന്ന രാജ്യമായിത്തീര്‍ന്നിരിക്കുകയാണ്.ഈ പങ്കാളിത്തത്തിലൂടെ  പ്രത്യേക നിരക്കില്‍ സ്വര്‍ണ്ണ വായ്പയുടെ തവണകള്‍ അടയ്ക്കുന്നതിന് സുരക്ഷിതവും വിശ്വസനീയവുമായ സംവിധാനം ലഭ്യമാക്കുന്നതിനാല്‍ സ്വര്‍ണവായ്പ എടുത്തിട്ടുള്ള ഉപഭോക്താക്കള്‍ക്കും അവരുടെ ബന്ധുക്കള്‍ക്കും ഏറെ പ്രയോജനകരമായിരിക്കും. ലുലു എക്സ്ചേഞ്ചിന്‍റെ യുഎഇയിലുടനീളമുള്ള 89 ശാഖകളില്‍ ഏതില്‍ നിന്നും പ്രവാസികള്‍ക്ക്  ഈ സേവനം ലഭ്യമാകും. റമിറ്റ് സേവനത്തിനുള്ള നാമമാത്രമായ ഫീസാണ് ഇതിനായി ഈടാക്കുക. ലുലു […]

error: Content is protected !!