27
Friday May 2022

കരാറടിസ്ഥാനത്തില്‍ അധ്യാപക നിയമനം അപേക്ഷ ക്ഷണിച്ചു

ചാര്‍ട്ടേഡ് അക്കൗണ്ടന്‍റ് നിയമനം അപേക്ഷ ക്ഷണിച്ചു

ഇന്ത്യ ആസ്ഥാനമായുള്ള ബഹുരാഷ്ടകമ്പനികളില്‍ രണ്ടു ലക്ഷത്തോളം ജീവനക്കാരെ പുതുതായി നിയമിക്കാന്‍ തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ട്‌; ഈ സാമ്പത്തിക വര്‍ഷത്തിന്റെ അവസാനത്തോടെ ആമസോണ്‍, വാള്‍മാര്‍ട്ട്, ആസ്ട്രസെനക തുടങ്ങിയ കമ്പനികളില്‍ 2...

ഓരോ വിദ്യാർത്ഥിയുടെയുടെയും തൊഴിൽ നൈപുണ്യവും, വിവിധ മേഖലകളിലുള്ള വാസനയും ബോധ്യപ്പെടുത്തി പരിശീലനവും മാർഗനിർദേശവും നൽകുകയാണ് പ്രോഗ്രാമിന്റെ പ്രധാന ലക്‌ഷ്യം.

കെല്‍ട്രോണില്‍ ടെലിവിഷന്‍ ജേര്‍ണലിസം പഠനത്തിന് അപേക്ഷകള്‍ ക്ഷണിച്ചു

ബിഎല്‍ഒ നിയമനത്തിന് അപേക്ഷിക്കാം

എസ്‌സി പ്രമോട്ടര്‍ തസ്തിക; ഇടുക്കി ജില്ലയില്‍ മെയ് 5, 6 തീയതികളില്‍ ഇന്റര്‍വ്യൂ നടത്തുന്നു

കൊച്ചി സിഗ്മ മെഡിക്കല്‍ കോഡിംഗ് അക്കാദമി കോറോഹെല്‍ത്ത് മെഡിക്കല്‍ കോഡിംഗുമായി സഹകരിച്ച് നവാഗതര്‍ക്കായി ഏപ്രില്‍ 30 ന് റിക്രൂട്ട്മെന്റ് ഡ്രൈവ് സംഘടിപ്പിക്കും

ഐഐടിയിലെ ഏത് ബ്രാഞ്ചില്‍ പഠിച്ചാലും കരിയര്‍ സുരക്ഷിതമാണെന്ന് കരുതേണ്ട !  2020-21 വര്‍ഷത്തില്‍ പഠിച്ചിറങ്ങിയ സിവില്‍ എഞ്ചീനിയറിംഗ് വിദ്യാര്‍ത്ഥികളില്‍ ബിടെക് ജോലികളില്‍ പ്രവേശിച്ചത് 57 ശതമാനം പേര്‍...

More News

ന്യൂജെന്‍ കോഴ്സുകളില്‍ ഇന്റഗ്രേറ്റഡ് കോഴ്സുകള്‍ക്ക് ആവശ്യക്കാര്‍ ഏറെയാണ്‌. അതത് വിഷയങ്ങളില്‍ ആഴത്തിലുള്ള പഠനമാണ് ഇന്റഗ്രേറ്റഡ് കോഴ്സുകളില്‍ നടക്കുന്നത്. അതിനാല്‍ തന്നെ ഗവേഷണ മേഖലകളില്‍ അഭിരുചിയുള്ളവര്‍ക്കായിരിക്കും ഇത്തരം കോഴ്സുകള്‍ ഏറെ യോജിക്കുക. അടിസ്ഥാന ശാസ്ത്ര വിഷയങ്ങളിൽ  അഞ്ചുവർഷത്തെ ഇന്റഗ്രേറ്റഡ് എം.എസ്.സി പഠനത്തിന് അവസരമൊരുക്കുന്ന  നാഷണൽ എൻട്രൻസ്  സ്ക്രീനിങ് ടെസ്റ്റിന്  (നെസ്റ്റ്) അപേക്ഷ ക്ഷണിച്ചു. ബയോളജി, കെമിസ്ട്രി, ഫിസിക്സ്, മാത് എന്നീ വിഷയങ്ങളിലാണ് പഠനം. മെയ് 18 വരെ അപേക്ഷകള്‍ സ്വീകരിക്കും. ഓണ്‍ലൈനായി വേണം അപേക്ഷിക്കുവാന്‍. പ്രവേശനം ലഭിക്കുന്നവര്‍ക്ക് 60,000 […]

ഇടുക്കി: ഇടുക്കി പാറേമാവ് ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ വിവിധ തസ്തികകളില്‍ ദിവസവേതനാടിസ്ഥാനത്തില്‍ പരമാവധി 179 ദിവസത്തേക്ക് നിയമിക്കുന്നതിന് വാക്ക് ഇന്‍ ഇന്റര്‍വ്യു നടത്തുന്നു. തസ്തിക, യോഗ്യത, ഇന്റര്‍വ്യൂ സമയം എന്ന ക്രമത്തില്‍ 1. ഫീമെയില്‍ തെറാപ്പിസ്റ്റ് – കേരള സര്‍ക്കാര്‍ അംഗീക്യത ആയുര്‍വേദ കോഴ്സ് വിജയം – ഏപ്രില്‍ 29 ന് രാവിലെ 10.30. 2. ക്ലര്‍ക്ക് – ഡിഗ്രി, കമ്പ്യൂട്ടര്‍ പരിജ്ഞാനം, മലയാളം ടൈപ്പിംഗ്് (നിര്‍ബന്ധം) മുന്‍പരിചയം ഉള്ളവര്‍ക്ക് മുന്‍ഗണന, ഏപ്രില്‍ 29ന് രാവിലെ 11.30. […]

ബിരുദതല മെഡിക്കൽ പ്രവേശനത്തിനുള്ള രാജ്യത്തെ ഏക പ്രവേശന പരീക്ഷയായ നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് – അണ്ടർ ഗ്രാജുവേറ്റ് (നീറ്റ് – യു.ജി) 2022ന്, നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻ.ടി.എ) അപേക്ഷ ക്ഷണിച്ചു. മെയ് ആറുവരെ അപേക്ഷിക്കാം. പരീക്ഷ ജൂലായ് 17 ന് (ഞായർ) ഉച്ചയ്ക്ക് രണ്ട് മണി മുതൽ വൈകിട്ട് 5.20 വരെ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നടത്തും. കേരളത്തിലെ സെന്‍ററുകള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു. നീറ്റ് – യു.ജി. എന്തിന് ? എം.ബി.ബി.എസ്., ബി.ഡി.എസ്., […]

എൻജിനീയറിംഗ് കോഴ്സ് പ്രവേശനത്തിനുള്ള യോഗ്യതകള്‍ സാങ്കേതികവിദ്യാഭ്യാസത്തിനുള്ള ദേശീയ കൗൺസിൽ പരിഷ്കരിക്കുന്നു. ഹയർ സെക്കൻഡറിക്ക് ഫിസിക്സ്, മാത്തമാറ്റിക്സ്, കെമിസ്ട്രി വിഷയങ്ങൾ നിർബന്ധമായി പഠിക്കണമെന്ന വ്യവസ്ഥയാണ് പരിഷ്കരിക്കുന്നത്. യോഗ്യത പരിഷ്കരിക്കുന്ന മാർഗരേഖ ഓൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്നിക്കൽ എജ്യുക്കേഷൻ (എ.ഐ.സി.ടി.ഇ.) പ്രസിദ്ധീകരിച്ചു. പരിഷ്കരിച്ച മാനദണ്ഡങ്ങൾക്കനുസരിച്ച് സംസ്ഥാനങ്ങളിലും യോഗ്യതകളിൽ മാറ്റംവരുത്തേണ്ടതുണ്ട്. ഹയർസെക്കൻഡറിക്ക് ഫിസിക്സ്, മാത്തമാറ്റിക്സ്, കെമിസ്ട്രി കോമ്പിനേഷൻ നിർബന്ധമായി പഠിക്കേണ്ട എൻജിനീയറിംഗ് കോഴ്സുകൾ ചുവടെ ചേര്‍ക്കുന്നു: എയറോനോട്ടിക്കൽ, സെറാമിക്, സിവിൽ, കംപ്യൂട്ടർ സയൻസ്, കെമിക്കൽ, ഡയറി, ഇലക്ട്രിക്, എനർജി, ഇലക്ട്രോണിക്സ്, […]

കാലടി: രസകരമാണ് ഭാഷാപഠനം. ഒപ്പം അവസരങ്ങളിലേക്കുളള നടപ്പാത കൂടിയാണ്. പരമ്പരാഗത തൊഴിലുകൾക്കൊപ്പം പുതിയ ലോകത്തിലെ തൊഴിലുകളും ഭാഷാപഠനത്തിലൂടെ കൈയ്യെത്തിപ്പിടിക്കാം. മലയാളം, ഇംഗ്ലീഷ്, സംസ്കൃതം, അറബിക്, ഹിന്ദി, ഉർദ്ദു എന്നിങ്ങനെ വിവിധ ഭാഷകളിൽ പഠനം നടത്തി സ്വദേശത്തും വിദേശത്തും വിവിധ തൊഴിലവസരങ്ങൾ നേടിയെടുക്കുവാനുളള അവസരങ്ങൾ വിനിയോഗിക്കണം. അവസരങ്ങൾ അനേകം വിവിധ ഭാഷകളിൽ ബിരുദാനന്തര ബിരുദം കഴിഞ്ഞവർക്ക് ഇന്ന് തൊഴിലവസരങ്ങൾ അനേകമാണ്. എന്നാൽ ഭൂരിഭാഗം പേരും അധ്യാപനം മാത്രം ലക്ഷ്യം വയ്ക്കുന്നവരാണ്. സ്കൂളുകൾക്കും ആ‍ർട്സ് ആൻഡ് സയൻസ് കോളേജുകൾക്കും പുറമെ […]

ഡൽഹി: സി ബി എസ് ഇ ബോർഡ് പരീക്ഷ രണ്ടു ഘട്ടമായി നടത്തുന്നത് ഈ വർഷം മാത്രം. അടുത്ത വർഷം ഒറ്റ പരീക്ഷ മതിയെന്നാണ് തീരുമാനം.സ്കൂളുകളിൽ ഓഫ് ലൈൻ ക്ലാസ് തുടങ്ങിയ സാഹചര്യത്തിലാണിത് സിബിഎസ്ഇ 10, 12 ക്ലാസ് രണ്ടാം ഘട്ട പരീക്ഷ ഏപ്രിൽ 26 മുതൽ ആരംഭിക്കും സിബിഎസ്ഇ 10,12 ക്ലാസുകളിലേക്കുള്ള രണ്ടാം ഘട്ട പരീക്ഷ തീയതികൾ പ്രഖ്യാപിച്ചു. ഏപ്രിൽ 26 മുതലാണ് പരീക്ഷ. രാവിലെ പത്തര മുതൽ ഒറ്റ ഷിഫ്റ്റായിട്ടായിരിക്കും പരീക്ഷ നടത്തുക. പരീക്ഷയെക്കുറിച്ചുള്ള […]

കോട്ടയം, ഇടുക്കി, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ യുവാക്കൾക്ക് സംസ്ഥാന സർക്കാർ പദ്ധതിയായ യുവകേരളം വഴി സൗജന്യ നൈപുണ്യ പരിശീലനവും തൊഴിലും നേടാൻ സുവർണ്ണ അവസരം. മൂന്ന് മാസം ദൈർഘ്യമുള്ള സെക്യൂരിറ്റി ഗാർഡ് കോഴ്സിലേക്ക് ആണ് പരിശീലനം നൽകുന്നത്. കോട്ടയത്ത് സ്ക്രോണി എജുക്കേഷൻ ട്രസ്റ്റ് എന്ന പരിശീലന സ്ഥാപനത്തിലാണ് വിദ്യാർത്ഥികൾക്ക് പൂർണമായും സൗജന്യ വിദ്യാഭ്യാസം സർക്കാർ പദ്ധതി മുഖേന ലഭ്യമാക്കുന്നത്. ഭക്ഷണം താമസം പഠനോപകരണങ്ങൾ ഉൾപ്പെടെ എല്ലാം സൗജന്യമാണ്. വിജയകരമായി കോഴ്സ് പൂർത്തിയാക്കുന്ന കുട്ടികൾക്ക് കേന്ദ്ര ഗവൺമെൻറ് അംഗീകാരമുള്ള […]

ആരോഗ്യകേരളം ഇടുക്കിയില്‍ വിവിധ തസ്തികകളിലേക്ക് കരാര്‍ വ്യവസ്ഥയില്‍ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു 1.ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ – ഏതെങ്കിലും വിഷയത്തില്‍ അംഗീ കൃത സര്‍വകലാശാലയില്‍ നിന്നുള്ള ബിരുദം, ഡി.സി.എ / പി.ജി.ഡി.സി.എ അല്ലെങ്കില്‍ പ്ലസ് ടു തലത്തിലോ ബിരുദ തലത്തിലോ കമ്പ്യൂട്ടര്‍ ഒരു വിഷയമായി പഠിച്ചിരിക്കണം, കോവിഡ് ബ്രിഗേഡില്‍ സേവനം അനുഷ്ഠിച്ചിട്ടുള്ളവര്‍ക്ക് മുന്‍ഗണന. 2. മെഡിക്കല്‍ ആഫീസര്‍ – എം.ബി.ബി.എസ്. റ്റി.സി.എം.സി രജിസ്ട്രേഷന്‍, കോവിഡ് ബ്രിഗേഡില്‍ സേവനം അനുഷ്ഠിച്ചിട്ടുള്ളവര്‍ക്ക് മുന്‍ഗണന. 3.ട്യൂബര്‍ക്യുലോസിസ് ഹെല്‍ത്ത് വിസിറ്റര്‍ (റ്റി.ബി- എച്ച്.വി) […]

യുവജനോത്സവ വേദികള്‍ക്കപ്പുറം കലയ്ക്ക് ലക്ഷ്യങ്ങളുണ്ടെന്ന്‍ കരുതുന്നവര്‍ക്ക് നടനകലകളില്‍ പ്രാവീണ്യം നേടി മികച്ച കരിയറിലേയ്ക്ക് ഉയരുവാനുള്ള അവസരമിന്നുണ്ട്. മുന്‍കാലങ്ങളില്‍ നിന്നും വ്യത്യസ്തമായി നൃത്തരംഗം ഏറെ പരിഷ്കരിക്കപ്പെട്ടിട്ടുമുണ്ട്. തൊഴില്‍ സാധ്യതകള്‍ നൃത്തപ്രകടനം, നൃത്താധ്യാപനം എന്നിവയ്ക്ക് പുറമേ ഇന്നേറെ പ്രചാരമുള്ള ‘കൊറിയോഗ്രാഫി’ എന്നാ നൃത്തസംവിധാന രംഗത്തും ശോഭിക്കാന്‍ അവസരങ്ങളേറെയുണ്ട്. വിനോദ വ്യവസായം കലാകാരന്മാര്‍ക്ക് മുന്നില്‍ അവസരങ്ങളുടെ വലിയ കവാടമാണ് തുറന്നു കൊടുത്തിരിക്കുന്നത്. ടി. വി., സിനിമ എന്നിവയൊക്കെ നൃത്തരംഗത്ത് ശോഭിക്കുന്നവര്‍ക്ക് പ്രചോദകങ്ങളാണ്. സംസ്‌കൃത സർവ്വകലാശാലയിൽ എം. എ. (മോഹിനിയാട്ടം / ഭരതനാട്യം) പ്രോഗ്രാമുകൾ […]

error: Content is protected !!