ജല്ലിക്കെട്ട് മത്സരത്തിന് ജില്ലാ ഭരണകൂടം അനുമതി നല്‍കാത്തതില്‍ പ്രതിഷേധിച്ച് വ്യാപക അക്രമം. തിരുവനന്തപുരത്തുനിന്ന് ബെംഗളൂരുവിലേക്ക് പോയ കെ.എസ്.ആര്.ടി.സി. സ്വിഫ്റ്റ് ബസിന് നേരെയും അക്രമം ഉണ്ടായി. കൃഷ്ണഗിരി ജില്ലയിലാണ് ജല്ലിക്കെട്ടു മത്സരത്തിന് ജില്ലാ ഭരണകൂടം അനുമതി നല്‍കാത്തത്. പ്രതിഷേധക്കാര്‍ കൃഷ്ണഗിരി- ഹൊസൂര്‍- ബെംഗളൂരു ദേശീയപാത ഉപരോധിച്ച് വാഹനങ്ങള്‍ തടഞ്ഞിട്ടു. മണിക്കൂറോളം ഉപരോധം തുടര്‍ന്ന പ്രതിഷേധക്കാര്‍ വാഹനങ്ങള്‍ ആക്രമിച്ചു. അക്രമികള്‍ നടത്തിയ കല്ലേറില്‍ വാഹനങ്ങളുടെ ചില്ലുകള്‍ തകര്‍ന്നിട്ടുണ്ട്. പോലീസുകാര്‍ക്കും ദേശീയപാതയില്‍ കടന്നുപോവുകയായിരുന്ന വാഹനങ്ങള്‍ക്കും നേരെ വ്യാപകമായ കല്ലേറുണ്ടായി. പ്രതിഷേധക്കാര്‍ക്കെതിരെ പോലീസ് […]
ജോര്‍ജിയ: ജോര്‍ജിയയിലെ ഒരു സ്കൂളില്‍ വിദ്യാര്‍ത്ഥിയുടെ മര്‍ദ്ദനത്തില്‍ പരിക്കേറ്റ അധ്യാപികയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തിന്റെ വീഡിയോ വൈറലായി. ജോര്‍ജിയയിലെ റോക്ക്ഡെയ്ല്‍ കൗണ്ടിയിലെ അധികാരികള്‍ ഈ വീഡിയോ അവലോകനം ചെയ്യുകയാണ്. ജനുവരി 26 ന് ഹെറിറ്റേജ് ഹൈസ്കൂളിലെ ഒരു ക്ലാസ് മുറിയിലാണ് സംഭവം. ഇംഗ്ലീഷ് അധ്യാപികയായ തിവാന ടര്‍ണറും വിദ്യാര്‍ത്ഥിയും തമ്മിലുള്ള വഴക്കാണ് വീഡിയോയില്‍ കാണിക്കുന്നത്. ഇരുവരും തമ്മിലുള്ള വഴക്ക് ശാരീരിക ആക്രമണത്തിലേക്ക് നീങ്ങുകയായിരുന്നു. 27 വയസ്സുള്ള അധ്യാപികയെ വിദ്യാര്‍ത്ഥി നിലത്തേക്ക് വലിച്ചെറിയുകയും ഇടിക്കുകയും ചെയ്തു. പരിക്കേറ്റ അധ്യാപികയെ […]
കണ്ണൂര്‍: കണ്ണൂരില്‍ ഓടുന്ന കാറിനു തീപിടിച്ച് ഗര്‍ഭിണിയും ഭര്‍ത്താവും മരിച്ചതില്‍, ഡോര്‍ ലോക്ക് ആയതു രക്ഷാപ്രവര്‍ത്തനത്തിനു തടസ്സമായെന്നു ദൃക്സാക്ഷികളായ നാട്ടുകാർ. ചില്ലുകള്‍ തകര്‍ത്തു രണ്ടു പേരെയും രക്ഷപ്പെടുത്താനുള്ള ശ്രമം വിജയിച്ചില്ലെന്നും നാട്ടുകാര്‍ പറഞ്ഞു. കുറ്റിയാട്ടൂര്‍ സ്വദേശികളായ പ്രജിത് (35), ഭാര്യ റീഷ (26) എന്നിവരാണ് മരിച്ചത്. നടുറോഡിൽ കാർ നിന്നു കത്തുന്നതാണ് പുറത്തുവന്ന ദൃശ്യങ്ങളിൽ. കാർ കത്തുന്നത് കണ്ട് ഓടികൂടിയ നാട്ടുകാർ കാറിനടുത്തുചെന്ന് രക്ഷിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും കഴിഞ്ഞില്ല. ‘ഫയർഫോഴ്സിനെ വിളിയെടാ’ എന്നു നാട്ടുകാർ അലറുന്നത് വിഡിയോയിൽ കേൾക്കാം. […]
ഹൊനിയാര: സോളമൻ ദ്വീപുകളിൽ എംബസി തുറന്ന് യുഎസ്. പസഫിക്കിലേക്കുള്ള ചൈനയുടെ നീക്കത്തെ ചെറുക്കാനുള്ള നടപടിയായി ഇതിനെ കാണാം. തലസ്ഥാനമായ ഹൊനിയാരയിലാണ് എംബസി പ്രവർത്തിക്കുന്നത്. ഒരു ചാർജ് ഡി അഫയേഴ്സ്, രണ്ട് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് സ്റ്റാഫ്, പ്രാദേശിക ജീവനക്കാർ എന്നിവർ എംബസിയിൽ ജോലിക്കുണ്ട്. 1993-ൽ അടച്ചുപൂട്ടുന്നതിന് മുമ്പ് അഞ്ച് വർഷം സോളമൻ ദ്വീപുകളിൽ യുഎസ് എംബസി പ്രവർത്തിച്ചിരുന്നു. ഈ മേഖലയിലെ ചൈനയുടെ നീക്കങ്ങൾ തടയുന്നതിന്റെ ഭാഗമായാണ് വീണ്ടും എംബസി തുറന്നത്. എംബസി തുറക്കുന്നത് മേഖലയിലുടനീളം കൂടുതൽ നയതന്ത്ര ഉദ്യോഗസ്ഥരെ […]
കൊല്ലം ; ഹോട്ടലില്‍ ഊണിന് നല്കിയ മീന്‍കഷണത്തിന് വലുപ്പമില്ലെന്ന് ആരോപിച്ച് ഹോട്ടല്‍ ജീവനക്കാരെ കല്ലിനിടിച്ച് വീഴ്ത്തിയ ആറു യുവാക്കള്‍ അറസ്റ്റില്‍. കൊല്ലം സ്വദേശികളായ ആറുപേരാണ് അക്രമം കാട്ടിയതെന്ന് പൊലീസ് വ്യക്തമാക്കി. കൊല്ലം നെടുമണ്‍ കടുക്കോട് കുരുണ്ടിവിളവീട്ടില്‍ പ്രദീഷ് മോഹന്‍ദാസ് (35), കൊല്ലം നെടുപന കളയ്ക്കല്‍കിഴക്കേതില്‍ വീട്ടില്‍ എസ്.സഞ്ജു (23), കൊല്ലം നെടുപന മനുഭവന്‍ വീട്ടില്‍ മഹേഷ് ലാല്‍ (24), കൊല്ലം നെടുപന ശ്രീരാഗംവീട്ടില്‍ അഭിഷേക് (23), കൊല്ലം നല്ലിള മാവിള വീട്ടില്‍ അഭയ് രാജ് (23), കൊല്ലം […]
മലപ്പുറം: പ്രവാസിയായ സുഹൃത്തിന്റെ ഭാര്യയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയതിന് ശേഷം മുങ്ങിയ യുവാവ് അറസ്റ്റിൽ. മലപ്പുറം ഏലംകുളം സ്വദേശി മുഹമ്മദ് അഷറഫ് (34) ആണ് അറസ്റ്റിലായത്. 2021 നവംബറിൽ ആണ് കേസിനാസ്പദമായ സംഭവം നടന്നത്. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ, പ്രവാസിയായ ഭർത്താവ് വീട്ടിലെ കാര്യങ്ങൾക്ക് സഹായിക്കാൻ അഷ്റഫിനോട് നിർദേശിച്ചിരുന്നു. മുഹമ്മദ് അഷറഫ് സാധനങ്ങൾ പ്രവാസിയുടെ ഭാര്യക്ക് വീട്ടിൽ എത്തിച്ച് കൊടുക്കുകയും ചെയ്യുന്നുണ്ടായിരുന്നു. എന്നാൽ ഇതിനിടയിൽ പ്രതി യുവതിയുമായി സൗഹൃദം സ്ഥാപിക്കുകയും വീട്ടിൽ അതിക്രമിച്ച് കയറി ലൈംഗിക […]
കൊച്ചി: പി വി അന്‍വര്‍ എംഎല്‍എയുടെ ഉടമസ്ഥതയിലായിരുന്ന റിസോര്‍ട്ടിലെ നാല് തടയണകള്‍ നാല് മാസത്തിനകം പൊളിക്കണമെന്ന് ഹൈക്കോടതി ഉത്തരവ്. പൊളിച്ചുമാറ്റുന്നില്ലെങ്കില്‍ കൂടരഞ്ഞി പഞ്ചായത്തിന് തടയണകള്‍ പൊളിക്കാം. പൊളിക്കാന്‍ വേണ്ടിവരുന്ന ചെലവ് ഉടമകള്‍ വഹിക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു. തടയണകള്‍ പൊളിക്കണമെന്ന ജില്ലാ കളക്ടറുടെ ഉത്തരവിനെതിരെയാണ് ഉടമകള്‍ ഹൈക്കോടതിയെ സമീപിച്ചത്. തടയണകള്‍ പൊളിച്ചുനീക്കാത്തതിന്റെ പേരില്‍ ജില്ലാ കളക്ടര്‍ക്കെതിരെ കോടതിയലക്ഷ്യ നടപടിക്ക് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. ഇതോടെയാണ് തടയണകള്‍ പൊളിച്ചുനീക്കാന്‍ കളക്ടര്‍ നിര്‍ദേശിച്ചത്. തടയണ പൊളിക്കാനുള്ള ഉത്തരവ് മറികടക്കാന്‍ സ്ഥലം വില്‍പ്പന നടത്തി […]