16 മത്തെ വയസ്സിൽ ഹാരിസ് ഷീൽഡ് ട്രോഫിയിൽ സഹപാഠി സച്ചിനൊപ്പം വിനോദ് ക്ലാംബ്ലി സൃഷ്ടിച്ചത് 664 റൺസിന്റെ പാര്‍ട്ട്ണര്‍ഷിപ്പ്. ആ മാച്ചിൽ 326 റൺസ് സച്ചിനും കാംബ്ലി നോട്ട് ഔട്ട് ആയി 349 റൺസുമാണ് എടുത്തത്. രഞ്ജിട്രോഫിയിലെ ആദ്യമത്സരത്തിലെ ആദ്യപന്തിൽ സിക്സ്, ടെസ്റ്റ് മാച്ചിൽ വേഗതയാർന്ന 1000 റൺസ് നേടിയ റിക്കോർഡ്, ആദ്യ 7 ടെസ്റ്റ് മത്സരങ്ങളിൽ രണ്ട് ഇരട്ട സെഞ്ചറിയടക്കം 4 സെഞ്ച്വറികൾ, ടെസ്റ്റിൽ 54 ഉം ഫസ്റ്റ് ക്ലാസ്സ് ക്രിക്കറ്റിൽ 60+ ഉം ശരാശരി […]
കാലിഫോര്‍ണിയ: അമേരിക്കയിലെ കാലിഫോര്‍ണിയയില്‍ വെടിവയ്പ്പില്‍ മൂന്ന് പേര് കൊല്ലപ്പെട്ടു. നാലു പേര്‍ക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബെവെര്‍ലി ഹില്‍സ് പ്രദേശത്താണ് സംഭവം നടന്നത്. ഈ മാസം കാലിഫോർണിയയിൽ നടക്കുന്ന നാലാമത്തെ വെടിവയ്പ്പാണിത്.
തിരുവനന്തപുരം: കൃഷിമന്ത്രി പി. പ്രസാദിൻെറയും ഉദ്യോഗസ്ഥരുടെയും കർഷകരും ഒന്നിച്ചുളള ഇസ്രയേൽ യാത്ര നീട്ടിവെച്ചു. മുഖ്യമന്ത്രിയുടെ നിർദ്ദേശത്തെ തുടർന്നാണ് ഫെബ്രുവരി 12 മുതൽ 19 വരെ നടത്താനിരുന്ന യാത്ര നീട്ടിയത്. പാലസ്തീൻെറ വെടിവെയ്പിൽ ഏഴ് ഇസ്രയേൽ പൗരന്മാർ കൊല്ലപ്പെട്ടതിന് പിന്നാലെ ടെൽ അവീവിൽ സൈനിക വിന്യാസം ശക്തമാക്കിയിരിക്കുന്ന പശ്ചാത്തലത്തിൽ അവിടേക്ക് ഇപ്പോൾ പോകുന്നത് സുരക്ഷിതമല്ലെന്നാണ് മുഖ്യമന്ത്രിയുടെ നിർദ്ദേശം. ഇത് കണക്കിലെടുത്താണ് യാത്ര തൽക്കാലത്തേക്ക് മാറ്റിവെച്ചത്. സംഘർഷം അയയുന്നത് വിലയിരുത്തി തീരുമാനമെടുക്കാനാണ് കൃഷി വകുപ്പ് മന്ത്രിയുടെ തീരുമാനം. എന്തായാലും യാത്ര […]
കൊച്ചി: തന്നെയും താര സംഘടനയായ അമ്മയെയും അപമാനിക്കുന്നുവെന്ന് ഇടവേള ബാബു. മുകുന്ദൻ ഉണ്ണി അസോസിയേറ്റ് സിനിമയുമായി ബന്ധപ്പെട്ട താൻ നടത്തിയ പരാമർശത്തിന്റെ ഒരു ഭാഗം ഉപയോഗിച്ചാണ് അപമാനിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇൻസ്റ്റാഗ്രാം യൂട്യൂബ് അടക്കമുള്ള മാധ്യമങ്ങളിലൂടെയാണ് അസഭ്യം ഉൾക്കൊള്ളുന്ന വീഡിയോകൾ പ്രചരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് കൊച്ചി സൈബർ സെല്ലിന് ഇടവേള ബാബു പരാതി നൽകിയിട്ടുണ്ട്.
കൊല്‍ക്കത്ത: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഇന്ന് നടന്ന രണ്ടാം മത്സരത്തില്‍ എടികെ മോഹന്‍ ബഗാന് ഒഡീഷ എഫ്സിയെ തോല്പിച്ചു. എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കായിരുന്നു എടികെയുടെ ജയം. ഇരട്ട ഗോളുകള്‍ നേടിയ ദിമിത്രി പെട്രറ്റോസാണ് എടികെയുടെ വിജയശില്പി. മൂന്ന്, 80 മിനിറ്റുകളിലാണ് താരം ഗോളുകള്‍ നേടിയത്. എടികെയുടെ മലയാളി താരം ആഷിഖ് കുരുണിയന് മത്സരത്തിന്റെ അവസാന നിമിഷം ചുവപ്പു കാര്‍ഡ് കണ്ട് പുറത്തായി. അതേസമയം, ഈ വിജയത്തോടെ പ്ലേ ഓഫ് പ്രതീക്ഷകള്‍ സജീവമാക്കിയ എടികെ മോഹന്‍ ബഗാന് പോയിന്റ് […]
കാസർകോട് : സി.പി.എം നേതാക്കൾ കൂറുമാറിയതിന് പിന്നാലെ മുൻമന്ത്രിയും സി.പി.ഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറിയുമായ ഇ. ചന്ദ്രശേഖരൻ എം.എൽ.എയെ ആക്രമിച്ച കേസിലെ പ്രതികളായ ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകരെ കോടതി വെറുതെ വിട്ടു. കേസിലെ പ്രധാന സാക്ഷികളായിരുന്ന സി.പി.എം പ്രദേശിക നേതാക്കൾ അവിശ്വസനീയമാം വണ്ണം അജ്ഞത നടിച്ചതോടെയാണ് തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി കാസർകോട് അഡീഷണൽ സെഷൻസ് കോടതി – II മുഴുവൻ പ്രതികളെയും വെറുതെ വിട്ടത്. ഇക്കഴിഞ്ഞ ബുധനാഴ്ചയായിരുന്നു കോടതി വിധി പ്രസ്താവിച്ചത്. അക്രമം നടന്ന സമയത്ത് പൊലീസിന് നൽകിയ […]
തിരുവനന്തപുരം: സംസ്ഥാനം സാമ്പത്തികമായി തകർന്ന സാഹചര്യത്തിൽ ധവളപത്രമിറക്കാൻ സംസ്ഥാന സർക്കാർ തയ്യാറാകണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ജനജീവിതം ദുസഹമാവുമ്പോഴും സർക്കാർ ധൂർത്ത് തുടരുകയാണ്. ശ്രീലങ്കയുടേയും പാക്കിസ്ഥാന്റെയും പാതയിലാണ് പിണറായി സർക്കാർ കേരളത്തെയും കൊണ്ടുപോകുന്നതെന്ന് സുരേന്ദ്രന് ആരോപിച്ചു. ചിന്താ ജെറോമിന് കുടിശ്ശികയായി ലക്ഷങ്ങൾ കൊടുക്കുന്ന സർക്കാർ അടുത്ത മാസം ഒന്നാം തിയ്യതി വൈദ്യുതി നിരക്ക് കൂട്ടി ജനങ്ങളുടെ നടുവൊടിക്കാനാണ് ശ്രമിക്കുന്നത്. സ്വജനപക്ഷപാതവും അഴിമതിയുമാണ് ഈ സർക്കാരിന്റെ കൈമുതൽ. കേരളത്തെ പിണറായി സർക്കാർ സമ്പൂർണമായ തകർച്ചയിലേക്ക് നയിക്കുകയാണ്. ലോട്ടറിയും […]