ദാസനും വിജയനും
പറഞ്ഞതൊക്കെ വെറുപ്പിന്റെ 'മസാല' രാഷ്ട്രീയം ! കേരളത്തില്‍ അരാഷ്ട്രീയ വാദത്തിന്റെ വിത്തുപാകി. 'സന്ദേശ'ത്തില്‍ ശങ്കരാടി പറഞ്ഞപോലെ തങ്കമണി, സൂര്യനെല്ലി, കിളിരൂര്‍, കവിയൂര്‍, ഐസ്ക്രീം, സോളാര്‍ പെണ്ണുകേസുകള്‍ കൊണ്ട് കേരളം സമ്പന്നമാക്കി. ഒന്നും സൃഷ്ടിച്ചില്ല, പകരം വെട്ടിനിരത്തി, പൊളിച്ചടുക്കി. എതിര്‍ത്ത സമരങ്ങളൊക്കെ പിന്നീട് കേരളത്തിന്റെ വികസനങ്ങളായി - നൂറു പിന്നിട്ടപ്പോള്‍ വിഎസിനെ വിമര്ശിച്ചാലെങ്ങനെ ? - ദാസനും വിജയനും
ലോകത്തിലെ ശക്തമായ വേലിക്കെട്ടുകൾ എന്നൊക്കെ അമേരിക്കയും ഇസ്രായേലും അഹങ്കരിക്കുന്ന നാളുകള്‍ പഴംകഥ ? ശത്രു പതുങ്ങുമ്പോൾ അത് മുന്നോട്ട് കുതിക്കാനാണെന്ന ധാരണപോലും ഇല്ലാതെപോയല്ലോ. കരയിലൂടെയും കടലിലൂടെയും ആകാശത്തുകൂടെയും ഹമാസുകള്‍ ഇരച്ചുകയറിയപ്പോള്‍ ഈജിപ്ത് സർക്കാർ നല്കിയ മുന്നറിയിപ്പ് എവിടെയായിരുന്നു ? സന്തോഷ് ജോർജ്ജ് കുളങ്ങരയ്ക്കു ഇസ്രായേലില്‍ ഉണ്ടായ അനുഭവം ഇസ്രായേലിന്റെ തരംതാണ രാഷ്ട്രീയത്തിന്റെ ഒരു മറുവശമാണ്. യുദ്ധം നല്ലതല്ല - ദാസനും വിജയനും
ഭാരത് എന്ന് കേട്ടാല്‍ അഭിമാന പൂരിതമാകും. പക്ഷേ കേരളീയം എന്നു കേള്‍ക്കുമ്പോള്‍ കരുവന്നൂര്‍ കയറിവരുന്നു. കേരളത്തിലിനി ചിലര്‍ നക്കിനോക്കാത്ത ചക്കരക്കുടങ്ങള്‍ ഇല്ലെന്ന സ്ഥിതി. കരുവന്നൂര്‍ മൊയ്തീന് ഉള്ളതാണെങ്കില്‍ അയ്യന്തോള്‍ കണ്ണനുള്ളതാണ്. അതിനിടെ വീണ്ടും കേരളീയവും - ദാസനും വിജയനും
സുധാകരനും സതീശനും മൈക്കിനുവേണ്ടി തർക്കിച്ചതാണല്ലോ ഇപ്പഴത്തെ ഏറ്റവും വലിയ പ്രശ്നം ? കോൺഗ്രസാണെങ്കിൽ നേതാവ് തെറ്റ് ചെയ്താലും മുഖത്തുനോക്കി ചോദിച്ചിരിക്കും, തെറ്റ് തിരുത്തിക്കും ! ആ വീഡിയോ വൈറലാക്കിയ വ്യഗ്രത കരുവന്നൂർ തട്ടിപ്പിലോ മാസപ്പടിയിലോ സ്വർണ്ണക്കടത്തിലോ കാണിച്ചിരുന്നെങ്കിൽ നമ്മുടെ നാട് എവിടെത്തുമായിരുന്നു ? രാജ്യത്തെ ഏറ്റവും വലിയ ബുദ്ധിമാന്മാരെന്ന് വീരവാദം മുഴക്കുന്ന നാമാണ് ശരിക്കും പൊട്ടന്മാർ - ദാസനും വിജയനും
രാഷ്ട്രീയത്തിൽ ചില കടന്നലുകൾ കയറിക്കൂടിയപ്പോഴാണ് കേരളം ഇങ്ങനെയുള്ള ജീർണ്ണതയിലേക്ക് നീങ്ങിയത്. രാഷ്ട്രീയം മാത്രം പറഞ്ഞിരുന്നിടത്ത് പെണ്ണും കള്ളും കഞ്ചാവും കടന്നുകൂടി. തിരഞ്ഞെടുപ്പുകൾ ജയിക്കുവാൻ ആരെയും എന്തും പറയുന്ന സ്ഥിതി. ഉമ്മൻചാണ്ടിയുടെ വിലാപയാത്രയിലും അതുകഴിഞ്ഞുമൊഴുകിയ ജനങ്ങള്‍ വേറിട്ടൊരു രാഷ്ട്രീയത്തിന്റെ ആരാധകരാണ്. അത് മനസിലാക്കാത്തവർക്ക് പുതുപ്പള്ളി ആവർത്തിക്കും - ദാസനും വിജയനും
വിദേശയാത്രകളിൽ തങ്ങൾക്ക് യോജിക്കാത്ത പാന്റ്സും കോട്ടും ധരിക്കാതെ വെണ്മയുള്ള ഖദർ ഷർട്ടും വെള്ള മുണ്ടും ധരിച്ച് മലയാളിയുടെ അഭിമാനമായി മാറി. വിദേശ ഭരണാധികാരികൾക്ക് മുൻപിലും അത്ഭുതമായി മാറി. നിയമസഭയിൽ മക്കളെ പറഞ്ഞു അവഹേളിച്ചപ്പോഴും എതിരാളികളുടെ മക്കൾ ആപത്തിൽ പെട്ടപ്പോൾ പറഞ്ഞത് അവരുടെ മക്കളല്ല ശത്രുക്കളെന്ന്. ഉമ്മൻ ചാണ്ടിയുടെ കബറിടം കാണാൻ വിദേശ പ്രതിനിധികളും എത്തുമ്പോൾ - ദാസനും വിജയനും
മണിപ്പൂരിൽ കേന്ദ്രീകൃതമായി നടക്കുന്നത് കേരളത്തിൽ അങ്ങിങ്ങായി പലപ്പോഴായി അരങ്ങേറുന്നു. ആലുവയിലെ പൊന്നോമനയുടെ ദുരന്തവും മണിപ്പൂരിലെ നടുക്കുന്ന കാഴ്ചകളും തമ്മിലെന്ത് വ്യത്യാസം ? മലയാളിയുടെ നന്മമനസ് കൈമോശം വന്നോ ? ആലുവയും വാളയാറും വണ്ടിപ്പെരിയാറുമെല്ലാം അരാജകത്വത്തിന്റെ സിംബലുകൾ ! ഈ പോക്ക് പോയാൽ എല്ലാം ശരിയാകുമോ ? - ദാസനും വിജയനും എഴുതുന്നു