Current Politics
'മിഷൻ 63 പദ്ധതി'യ്ക്കുള്ള എഐസിസി അനുമതി സതീശന്റെ തിരഞ്ഞെടുപ്പ് മാനേജ്മെന്റിലും സോഷ്യൽ എൻജിനിയറിംഗിലും വിശ്വാസമർപ്പിച്ച്. മികച്ച വിജയം നേടാൻ പഴുതടച്ച തന്ത്രത്തിനൊരുങ്ങി ഹൈക്കമാന്റ്. അച്ചടക്കത്തിൽ വിട്ടുവീഴ്ച വേണ്ടെന്നും തീരുമാനം. പദ്ധതി മനസിലാകാതെ വിമർശനവുമായി വന്ന അനിൽകുമാറിനും ശൂരനാടിനും തിരിച്ചടി. വാര്‍ത്ത ചോര്‍ത്തിയതിന് പിന്നില്‍ സതീശനെ ഇകഴ്ത്താനുള്ള നീക്കമെന്നും സംശയം
പാലായില്‍ എന്നെ വ്യക്തിഹത്യ ചെയ്യാന്‍ പിആര്‍ ഏജന്‍സികളെ രംഗത്തിറക്കി. ആപത്തുകാലത്ത് ജോസഫ് സാറിന് മാണിസാര്‍ നല്കിയ കരുതല്‍ തിരിച്ചുണ്ടായില്ല. തോല്‍വിയുടെ പേരില്‍ ഒളിച്ചോടാനില്ല. പാലായില്‍നിന്ന് കടുത്തുരുത്തിക്ക് പോയില്ല, പിന്നെയാണോ തിരുവമ്പാടി ? റോഷി അഗസ്റ്റിന് സഹോദരതുല്യന്‍. വികസനത്തിന്റെ 'പാലാ ബ്രാന്‍ഡിനു' മങ്ങലേറ്റു. എല്‍ഡിഎഫില്‍ സ്വസ്ഥം- ആദ്യമായി പതിവ് ശൈലി വിട്ട് തുറന്നടിച്ചു ജോസ് കെ മാണി
'എല്ലാം തള്ളൽ': രാഷ്ട്രീയകാര്യസമിതിക്ക് ശേഷം പുറത്ത് വന്ന വാർത്തകളെ തള്ളി ദീപാദാസ് മുൻഷി. സംയുക്ത വാർത്താസമ്മേളനം കെട്ടുകഥ. 63 സീറ്റിൽ സർവ്വേ നടന്നുവെന്ന പ്രസ്താവനയും നിഷേധിച്ച് എഐസിസി ജനറൽ സെക്രട്ടറി. വസ്തുതാപരമല്ലാത്ത വാർത്തകളുണ്ടാകുന്നതിൽ അസംതൃപ്തി. വാർത്ത ചോർത്തരുതെന്ന കെ.സി വേണുഗോപാലിന്റെ വാക്കിനും പുല്ലുവില
വനഭേദഗതി പിന്‍വലിച്ചതുകൊണ്ട് മാത്രം അവസാനിക്കുന്നതല്ല പ്രശ്നങ്ങള്‍. നാട്ടിലിറങ്ങി മനുഷ്യരെ ആക്രമിക്കുന്ന മൃഗങ്ങളെ വെടി വയ്ക്കാന്‍ നിയമമുണ്ടാകണം. ഇനി വേനലാണ്. മൃഗങ്ങള്‍ പുറത്തേയ്ക്ക് വന്നാല്‍ തോക്കേടുക്കേണ്ടിവരും. വനം പ്രശ്നങ്ങളില്‍ നിലപാട് കടുപ്പിച്ച് ജോസ് കെ മാണി എംപി. ക്രൈസ്തവ സഭകള്‍ക്ക് രാഷ്ട്രീയമില്ല, സഭയ്ക്ക് എല്‍ഡിഎഫും യുഡിഎഫും ഒരേപോലെ, മനസ് തുറന്ന് ജോസ് കെ മാണി - അഭിമുഖം ഒന്നാം ഭാഗം
പത്മജയെ നേരില്‍ കണ്ടാലും മിണ്ടാറില്ല. ചെന്നിത്തലയെ മാറ്റി സതീശനെ പ്രതിപക്ഷ നേതാവാക്കിയത് എംഎല്‍എമാരുടെ ഹിതപ്രകാരം. ചെന്നിത്തലയെ ആരും മനപൂര്‍വ്വം ഒഴിവാക്കിയതല്ല. കരുണാകരനും നായര്‍ മുഖ്യമന്ത്രി. ഇനി കെപിസിസി അദ്ധ്യക്ഷനാകാനില്ല, ചെറുപ്പക്കാര്‍ വേണം. 2011ല്‍ മന്ത്രിയാക്കാത്തതില്‍ നിരാശ. പ്രതിപക്ഷത്തിന്റേത് വെജിറ്റേറിയന്‍ സമരങ്ങളാണ് - കെ മുരളീധരനുമായുള്ള അഭിമുഖം
തൃശൂര്‍ മേയർ എംകെ വർഗീസ് ബിജെപിക്കുള്ള സിപിഎമ്മിന്റെ ഗിഫ്റ്റ്. ടിഎൻ പ്രതാപനെ മാറ്റിയതിനുള്ള വിശദീകരണം പൊതുജനത്തിന് ബോധിച്ചില്ല. കാലുവാരി തോല്‍പ്പിക്കാവുന്ന ആളല്ല കെ മുരളീധരന്. തൃശൂരിലെ ക്രൈസ്തവര്‍ കോണ്‍ഗ്രസിനെ കൈയ്യൊഴിയില്ല. 2 തവണ മത്സരിച്ച ഒരു സ്ഥാനങ്ങളിലേയ്ക്കും താനിനി മത്സരിക്കില്ല - നിലപാട് പറഞ്ഞ് സത്യം ഓണ്‍ലൈന്‍ അഭിമുഖത്തില്‍ അനില്‍ അക്കര എക്സ് എംഎല്‍എ