Current Politics
ഇന്ത്യയില്‍ ഇനി കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ രക്ഷപെടണമെങ്കില്‍ സിപിഎമ്മും സിപിഐയും അടക്കം ഇടതു പാര്‍ട്ടികള്‍ യോജിക്കണം. 9 ഇടത് എംപിമാരില്‍ 8 ഉം കോണ്‍ഗ്രസ് പിന്തുണയില്‍. എഡിജിപി അജിത് കുമാര്‍, പിവി അന്‍വര്‍ വിവാദങ്ങളിലും പ്രതികരണം. വയനാട്ടില്‍ പ്രിയങ്കയ്ക്ക് ഇന്ദിരയുമായുള്ള രൂപസാദൃശ്യം സിപിഐയുടെ വോട്ട് ചോര്‍ത്തി- സത്യം ഓണ്‍ലൈന്‍ അഭിമുഖത്തില്‍ പ്രകാശ് ബാബു
ആർഎസ്എസ് നേതാക്കളെ സന്ദർശിച്ച എഡിജിപി എംആർ അജിത് കുമാർ കാട്ടിയ രാഷ്ട്രീയ നെറികേട് കൈകാര്യം ചെയ്യേണ്ടത് ഇടത് നേതൃത്വം. അക്കാര്യം എൽഡിഎഫ് ചർച്ച ചെയ്യണം. വോട്ടിംഗ് യന്ത്രത്തിൽ അവിശ്വാസമുണ്ട്. യഥാർത്ഥ ജനഹിതം പ്രതിഫലിപ്പിക്കാൻ ഇതിന് കഴിയില്ല. ഇടതുപക്ഷം ഇസ്ലാമിനെ എതിര്‍ക്കരുത് - തുറന്നടിച്ച് സിപിഐ ദേശീയ നിർവ്വാഹക സമിതിയംഗം പ്രകാശ് ബാബു. അഭിമുഖത്തിന്റെ പൂർണ്ണ രൂപം ഉടൻ
ബിഡിജെഎസ് ഗുണം ചെയ്തു തുടങ്ങിയിട്ടില്ല. 'കുമ്മനം' പരീക്ഷണം നേട്ടമുണ്ടാക്കാനായില്ല. 2016 -ല്‍ നേമത്തുള്‍പ്പെടെ സിപിഎം വോട്ടുകളും കിട്ടി. കേരളത്തില്‍ മുഖ്യ ശത്രു സിപിഎമ്മാണ്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ നിന്നും അണികളെത്തിയാലേ ബിജെപി വളരൂ - ബിജെപിയുടെ കേരള പായ്ക്കേജിനേപ്പറ്റി ആര്‍എസ്എസ് നേതാവ് കെ.ആര് ഉമാകാന്തന്റെ വെളിപ്പെടുത്തലുകളിങ്ങനെ - അഭിമുഖം രണ്ടാം ഭാഗം
വിഡി സതീശൻ രാഷ്ട്രീയകാര്യ സമിതിയിൽ അവതരിപ്പിച്ചത് ഭരണം കിട്ടാന്‍ പിടിച്ചെടുക്കേണ്ട 63 അധിക മണ്ഡലങ്ങളുടെ പട്ടികയും ജയിക്കാനുള്ള തന്ത്രങ്ങളും. നേതാക്കളൊക്കെ മാസ്റ്റർപ്ലാൻ പിന്തുണച്ചപ്പോൾ ഇതിനൊക്കെ സതീശൻ ആരെന്ന ചോദ്യവുമായി ശൂരനാടും അനിൽകുമാറും. മാദ്ധ്യമങ്ങൾക്ക് വാർത്തയും മാസ്റ്റർപ്ലാനും ചോർത്തി നൽകി. മൂന്നാമതും പ്രതിപക്ഷത്തിരിക്കണമെന്ന നിർബന്ധം കോൺഗ്രസിലാർക്കൊക്കെ ?
വന ഭേദഗതിയിൽ വനംവകുപ്പിന് ജാഗ്രതയുണ്ടായില്ലെന്ന് സത്യം ഓണ്‍ലൈന്‍ 'മുഖാമുഖ'ത്തില്‍ ജോസ് കെ മാണി. ബില്ലിലെ അപകടങ്ങള്‍ മുഖ്യമന്ത്രിയെ വായിച്ചുകേള്‍പ്പിച്ചു. യുഡിഎഫിന്റെ സംസ്കാരമല്ല എല്‍ഡിഎഫില്‍. മാണിസാറിന്റെ മരണശേഷം പി.ജെ ജോസഫ് സ്വീകരിച്ച നിലപാടുകള്‍ വേദനയുണ്ടാക്കി. തന്റെ പാര്‍ട്ടി എംഎല്‍എമാരില്‍ നിന്നും ഒരാളെ അടര്‍ത്തിയെടുക്കാന്‍ ആര്‍ക്കും കഴിയില്ലെന്നും ജോസ് കെ മാണി
അടയ്ക്കാനാവാത്ത ചോർച്ചയോ ? രാഷ്ട്രീയകാര്യ സമിതിയിലെ ചർച്ചകൾ വിണ്ടും ചോർന്നു. കാറ്റിൽ പറന്നത് കെ.സി വേണുഗോപാലിന്റെയും എഐസിസിയുടെയും നിർദ്ദേശങ്ങൾ. ചോര്‍ച്ചയ്ക്കും വാര്‍ത്തയ്ക്കും പിന്നിൽ കെപിസിസി അധ്യക്ഷ പദവി പ്രതീക്ഷിക്കുന്ന മോഹഭംഗക്കാര്‍. തകർന്നത് പാർട്ടിയിൽ ഐക്യമുണ്ടെന്ന പൊതുധാരണ. അനില്‍കുമാറിന്റെ 'തീപ്പെട്ടികൊള്ളി' കൊണ്ട് പ്രതിപക്ഷനേതാവിനെ 'നിർത്തിപ്പൊരിച്ച്' മാധ്യമങ്ങളും
മുഖ്യമന്ത്രിയാകാൻ വിഡി സതീശന് തൊട്ടുകൂടായ്മില്ലെന്ന് കെ മുരളീധരന്. നിലവിൽ പ്രതിപക്ഷനേതാവ് തന്നെ നായകൻ. രമേശ് ചെന്നിത്തലയെ പ്രതിപക്ഷ നേതൃസ്ഥാനത്ത് നിന്ന് ആരും പിടിച്ച് മാറ്റിയതല്ല. ചിലർക്ക് ചിലരെ കണ്ടുകൂടാത്തതിന്റെ പേരിലാണ് ഇപ്പോഴത്തെ ഗ്രൂപ്പുകൾ. പാർട്ടിയിൽ തിരിച്ചെത്തി എംഎൽഎയായിട്ടും തന്നെ ക്യാബിനറ്റിൽ ഉൾപ്പെടുത്താത്തതിൽ വേദനയുണ്ടായിരുന്നെന്നും കെ. മുരളീധരൻ
കേരളത്തിന്റെ പൊതുകടം അപകടകരമായ സ്ഥിതിയില്‍. കഴിഞ്ഞ ദിവസം 2500 കോടി കടമെടുത്തതിന് പിന്നാലെ 1,500 കോടി രൂപ കൂടി കടമെടുക്കാന്‍ തീരുമാനം. ഇങ്ങനെ കടംകയറിയാല് കേരളം എവിടെച്ചെന്ന് നില്ക്കും ? കൂടുതല്‍ കടമെടുക്കുന്നത് ശമ്പളം, പെന്ഷന് അടക്കം നിത്യചെലവുകള്‍ക്ക്. കടമെടുക്കുന്നതില്‍ 98 ശതമാനവും വായ്പയും പലിശയും തിരിച്ചടയ്ക്കാന്‍. വികസനത്തിന് ചെലവിടുന്നത് 2 ശതമാനം
കോടതി ചെലവുകളും വ്യവഹാരങ്ങളും ഇനി സാധാരണക്കാരന് അപ്രാപ്യമാവും. കോടതി ഫീസ് അഞ്ചിരട്ടി കൂട്ടാനുള്ള ശുപാർശ സർക്കാരിന്റെ സജീവ പരിഗണനയിൽ. മുൻകൂർ ജാമ്യം കിട്ടാനും പ്രത്യേക ഫീസ് വരും. സർക്കാരിന് നീതി നിർവഹണത്തിനായി പ്രതിവർഷം ചെലവ് 1248.75 കോടി, നീതിന്യായ സ്ഥാപനങ്ങളിൽനിന്നുള്ള വരുമാനം 125.65 കോടി. അഞ്ചിരട്ടി കോടതി ഫീസ് വർദ്ധന ബജറ്റിലൂടെ നടപ്പാക്കിയേക്കും