Current Politics
ഗുലാം നബി ആസാദും ആനന്ദ് ശര്‍മ്മയും കളം മാറി ചവിട്ടുമോ ? കോണ്‍ഗ്രസ് നേതൃത്വവുമായി അകന്ന് ഇരു നേതാക്കളും ! ഹിമാചല്‍ തെരഞ്ഞെടുപ്പിനു മുന്നോടിയായി ആനന്ദ് ശര്‍മ്മ ബിജെപിയിലെത്തുമെന്ന് സൂചന. ആസാദ് സ്വന്തം പാര്‍ട്ടി രൂപീകരിക്കാനൊരുങ്ങുന്നു ! ഇരുനേതാക്കളും പാര്‍ട്ടി വിടാനൊരുങ്ങുമ്പോഴും അനങ്ങാപ്പാറ നയത്തില്‍ കോണ്‍ഗ്രസ് നേതൃത്വം. ആരുപോയാലും പോകട്ടെയെന്ന മട്ടില്‍ ഉന്നത നേതാക്കള്‍
റോജി എം ജോണ്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിലേക്ക് ! റോജി കര്‍ണാടകയുടെ ചുമതലയുള്ള എഐസിസി സെക്രട്ടറി. പിസി വിഷ്ണുനാഥും എഐസിസി സെക്രട്ടറി ! ഇരുവരുമടക്കം അഞ്ച് പുതിയ എഐസിസി സെക്രട്ടറിമാരെ കര്‍ണാടകയിലേക്ക് നിയോഗിച്ച് കോണ്‍ഗ്രസ് നേതൃത്വം. കോണ്‍ഗ്രസിന്റെ നീക്കം അടുത്ത വര്‍ഷം തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ
യൂത്ത് കോണ്‍ഗ്രസ് നേതാവിനെതിരെ പീഡന പരാതി എഴുതി തയ്യാറാക്കിയത് മറ്റൊരു സംസ്ഥാന ജനറല്‍ സെക്രട്ടറി ! പരാതിയില്‍ പീഡനം എഴുതി ചേര്‍ത്തത് ശംഭുവുമായുള്ള വിരോധത്താല്‍. ചിന്തന്‍ ശിബിരത്തില്‍ ശംഭു പാല്ക്കുളങ്ങരയും പരാതി എഴുതിയ ജനറല്‍ സെക്രട്ടറിയും തമ്മില്‍ ഏറ്റുമുട്ടി ! തടസം പിടിക്കാനെത്തിയ വനിതാ നേതാവിനെ ശംഭു തള്ളിമാറ്റി. പീഡന ശ്രമമില്ലെന്ന് വനിതാ നേതാവ് പറഞ്ഞതോടെ പരാതി എഴുതിയ നേതാവ് പെട്ടു ! വിഷയം ഒതുക്കാന്‍ തലസ്ഥാനത്തെ മുന്‍ എംഎല്‍എയും രംഗത്ത്
24 മണിക്കൂറിനകം മാപ്പ് പറയാത്ത പക്ഷം നിയമനടപടി; പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് ആര്‍എസ്എസ് നോട്ടീസ്
കിട്ടിയോ ? എകെജി സെന്റര്‍ ആക്രമണം നടന്ന് പത്തു ദിവസം പിന്നിടുമ്പോഴും പ്രതിയാരെന്ന കാര്യത്തില്‍ എത്തും പിടിയുമില്ലാതെ പോലീസ് ! അന്വേഷണം ജില്ലയില്‍ ചുവന്ന സ്കൂട്ടറുള്ള ആളുകളെ കേന്ദ്രീകരിച്ച്. പ്രദേശത്തെ സാധ്യമായ എല്ലാ സിസിടിവിയും പരിശോധിച്ചിട്ടും കേസില്‍ തുമ്പ് കിട്ടിയില്ല ! ആക്രമണം നടന്ന് മിനിറ്റുകള്‍ക്കുള്ളില്‍ കോണ്‍ഗ്രസുകാരാണ് പിന്നിലെന്നു പറഞ്ഞ നേതാക്കള്‍ക്കും പ്രതിയെ പിടിക്കാത്തതില്‍ പരാതിയില്ല. സ്ഫോടക വസ്തു എറിഞ്ഞപ്പോള്‍ കാവല്‍ നിന്ന പോലീസുകാര്‍ ഒരുമിച്ച് ഭക്ഷണം കഴിക്കാന്‍ പോയതിലും ദുരൂഹത
ഭരണഘടനാ അധിക്ഷേപത്തില്‍ സജി ചെറിയാനെതിരെ അന്വേഷണം തുടങ്ങി ! കീഴ്വായ്പൂര് പോലീസ് അന്വേഷിക്കുന്നത് എട്ടു പേരുടെ പരാതി. കേസില്‍ എംഎല്‍എമാരായ മാത്യു ടി തോമസിന്റെയും പ്രമോദ് നാരായണന്റെയും മൊഴി എടുക്കും ! സജി ചെറിയാന്റെ പ്രസംഗത്തില്‍ എഡിറ്റിങ് ഇല്ലെന്ന് പ്രാഥമിക നിഗമനം. പ്രസംഗം വളച്ചൊടിച്ചെന്ന വാദം പൊളിയും. ഹെല്‍മറ്റില്ലാതെ സ്കൂട്ടറോടിച്ചതിന് പിഴയും വരും
ഡിഎന്‍എ ടെസ്റ്റ് ഫലം പുറത്തുവരും മുമ്പേ ബിഹാറി യുവതിയിലുള്ള കുട്ടി തന്റേതെന്ന് സമ്മതിച്ച് ബിനോയി കോടിയേരി ! സിപിഎം സംസ്ഥാന സെക്രട്ടറിയുടെ മൂത്തമകന് കുട്ടി തന്റെയെന്ന് സമ്മതിച്ചത് ബോംബെ ഹൈക്കോടതിയില്‍. തങ്ങളുടെ കുട്ടി വളര്‍ന്നുവരുകയാണെന്നും അവന്റെ ഭാവിയെ ഓര്‍ത്ത് കേസ് ഒത്തുതീര്‍ക്കാന്‍ അനുവദിക്കണമെന്നും ബിനോയ് കോടിയേരിയും യുവതിയും ! കോടിയേരി ബാലകൃഷ്ണന് കേരളത്തിലെ ജനങ്ങളോട് പറഞ്ഞത് മുഴുവന്‍ കള്ളമെന്ന് തെളിയിച്ച് ബിനോയിയുടെ സത്യവാങ് മൂലം. സിപിഎമ്മിനെ പ്രതിരോധത്തിലാക്കി പുതിയ വിവാദം