Current Politics
ആലപ്പുഴയിൽ ഇന്ദിരാഗാന്ധി പ്രതിമയുടെ കൈ തകർന്ന നിലയിൽ; പിന്നിൽ ഡിവൈഎഫ്ഐ എന്ന് കെപിസിസി ജനറൽ സെക്രട്ടറി
''ആ വിധി പറഞ്ഞ സിറിയക് ജോസഫിന്റെ ഉറ്റ ബന്ധു അഭയക്കേസിലെ ഒന്നാം പ്രതി ഫാദര്‍ കോട്ടൂരിന് ലിംഗത്തില്‍ ക്യാന്‍സറാ, അറിഞ്ഞില്ലേ''. സാമൂഹ്യമാധ്യമത്തില്‍ തനിക്കെതിരെ ഉയര്‍ന്ന വിമര്‍ശനത്തിന് മുന്‍ മന്ത്രി കെടി ജലീല്‍ കുറിച്ച മറുപടിയിങ്ങനെ ! മന്ത്രിസ്ഥാനവുമായി ബന്ധപ്പെട്ട എല്ലാ ചോദ്യങ്ങളിലും സിറിയക് ജോസഫിനെയും ഫാ. തോമസ് കോട്ടൂരിനെയും പരാമര്‍ശിക്കുന്ന കെ ടി ജലീലിനെതിരെ പ്രതിഷേധം. ജലീലിന്റെ കിളി പോയതാണോയെന്ന ചോദ്യവുമായി കോണ്‍ഗ്രസ് നേതാവ് വിടി ബല്‍റാമും !
കോട്ടയത്ത് പോലീസുമായുള്ള സംഘര്‍ഷത്തില്‍ യൂത്ത് കോണ്‍ഗ്രസുകാരെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയത് രണ്ടു സംസ്ഥാന നേതാക്കളെന്ന് ആക്ഷേപം ! പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ട മുതിര്‍ന്ന നേതാക്കള്‍ യൂത്ത്കോണ്‍ഗ്രസുകാരുടെ പേരും മേല്‍വിലാസവും പോലീസിന് കൊടുത്ത് പട്ടികയില്‍ നിന്ന് ഒഴിവായി. ഒളിവില്‍ കഴിയുന്നവര്‍ക്ക് ചിലവിന് പോലും കാശു നല്‍കാതെ നേതാക്കളും. നേതാക്കൾ കൈവിട്ടതോടെ 12 യൂത്ത് കോൺഗ്രസ് നേതാക്കൾ ഇന്ന് കീഴടങ്ങും ! കോട്ടയത്ത് മൂത്ത കോൺഗ്രസും ഇളയ കോൺഗ്രസും തമ്മിലുള്ള പോര് രൂക്ഷമാകുന്നു
അടുത്ത തിരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ പ്രയാസമാണെന്ന് ഉദ്ധവിനോട് പറഞ്ഞിരുന്നതായി ഏക്നാഥ് ഷിന്‍ഡെ! ബാലസാഹെബിന്റെ ഹിന്ദുത്വം ഉയര്‍ത്തിപ്പിടിക്കുമെന്നും നിയുക്ത മഹാരാഷ്ട്ര മുഖ്യമന്ത്രി; സ്വന്തം പാര്‍ട്ടിയിലെ എംഎല്‍എമാരെക്കാളും ഉദ്ധവ് മുന്‍ഗണന നല്‍കിയത് മഹാവികാസ് അഘാഡി സഖ്യത്തിലെ നേതാക്കള്‍ക്കെന്ന് ഫഡ്നാവിസ്