Current Politics
മാരത്തണ്‍ ചര്‍ച്ചകള്‍ പൊളിഞ്ഞു; തൃക്കാക്കരയില്‍ ഇനിയും സ്ഥാനാര്‍ത്ഥിയെ കണ്ടെത്താനാകാതെ സിപിഎം ! കോണ്‍ഗ്രസുകാരുടെ പിന്നാലെ നടന്നു ഫലമില്ലാതായതോടെ പൊതു സ്വതന്ത്രരെയും സിനിമാക്കാരെയും കണ്ടിട്ടും ഗുണമുണ്ടായില്ല. കത്തോലിക്കാ വോട്ടുകള്‍ നേടാനാകുന്ന സ്ഥാനാര്‍ത്ഥി വേണമെന്നതും കീറാമുട്ടിയായി ! അരുണ്‍കുമാറിന് വിനയായത് ഒരു മന്ത്രിയുടെ അപ്രീതി തന്നെ. ആദ്യം നിശ്ചയിച്ച സ്ഥാനാര്‍ത്ഥിയെ മാറ്റിയതോടെ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും അതൃപ്തി ! തൃക്കാക്കരയില്‍ ഇടതുമുന്നണിയില്‍ അസ്വസ്ഥത പുകയുന്നു
കെവി തോമസ് ഇപ്പോഴും ശ്രമിക്കുന്നത് കോണ്‍ഗ്രസ് പുറത്താക്കുന്ന സാഹചര്യമുണ്ടാക്കാന്‍ ! അങ്ങനെ തങ്ങളുടെ ചിലവില്‍ തോമസിനെ പുറത്താക്കി ആളാക്കേണ്ടെന്ന് കോണ്‍ഗ്രസും. തോമസിനെ പൂര്‍ണമായും അവഗണിക്കാനും കോണ്‍ഗ്രസ് തീരുമാനം ! താൻ ഇപ്പോഴും കോണ്‍ഗ്രസുകാരനാണെന്ന് പറയുമ്പോഴും പാര്‍ട്ടി പ്രഖ്യാപിച്ച സ്ഥാനാര്‍ത്ഥിക്കായി പ്രചാരണത്തിനിറങ്ങില്ലെന്ന് തോമസ് പറയുന്നതിന്റെ ലോജിക് മനസിലാകാതെ നാട്ടുകാരും. കെവി തോമസിന്റെ രാഷ്ട്രീയ ധാർമികത ചർച്ചയാകുമ്പോൾ
മരിക്കുമ്പോള്‍ കോണ്‍ഗ്രസ് പതാക പുതച്ച് മരിക്കണമെന്നാണ് ആഗ്രഹമെന്ന് മുന്‍ കെപിസിസി ഉപാധ്യക്ഷ ലാലി വിന്‍സെന്റ് ! ലാലി വിന്‍സെന്റിന്റെ പ്രതികരണം തൃക്കാക്കരയില്‍ ഇടതു സ്ഥാനാര്‍ത്ഥിയാകുമെന്ന പ്രചാരണത്തിന് പിന്നാലെ. കോണ്‍ഗ്രസില്‍ ചേര്‍ന്നത് സ്ഥാനമാനങ്ങള്‍ക്ക് വേണ്ടിയല്ലെന്നും ലാലി വിന്‍സെന്റ് ! പദവികളൊക്കെ കിട്ടിയിട്ടും വീണ്ടും ആര്‍ത്തി മൂത്ത് പാര്‍ട്ടിയെ ഒറ്റിക്കൊടുക്കുന്ന നേതാക്കള്‍ ലാലിയെ കണ്ടു പഠിക്കട്ടെയെന്ന് പ്രവര്‍ത്തകര്‍. കെവി തോമസിനെതിരെ പ്രവര്‍ത്തകര്‍
എന്‍ഡിഎ സ്ഥാനാര്‍ത്ഥിത്വത്തിന് ശ്രമിച്ച പിസി ജോര്‍ജിന് മുന്നില്‍ 'ഉപാധികള്‍' വച്ച് ബിജെപി ! മുന്‍കാല അനുഭവങ്ങൾ ജോർജിനെ വിശ്വാസത്തിലെടുക്കാൻ ബുദ്ധിമുട്ടുണ്ടാക്കുന്നത്. 35000 വോട്ട് പിടിച്ചാല്‍ മാത്രം ഭാവി സഖ്യമെന്നും കേന്ദ്ര നേതൃത്വം ! ബിജെപി സഹകരണത്തിന്റെ പേരില്‍ പദവികള്‍ ചോദിക്കരുതെന്നും നിര്‍ദേശം. ജോര്‍ജ് വന്നില്ലേല്‍ എഎന്‍ രാധാകൃഷ്ണന്, ഒഎം ശാലീന, ടിപി സിന്ധുമോള്‍ എന്നിവര്‍ പരിഗണനയില്‍ ! സ്ഥാനാര്‍ത്ഥിയെ നാളെ പ്രഖ്യാപിച്ചേക്കും
തൃക്കാക്കരയില്‍ കോണ്‍ഗ്രസിനെ വെല്ലുവിളിക്കുമ്പോഴും സോണിയാ ഗാന്ധിയെ കാണാന്‍ കെവി തോമസ് ! കോണ്‍ഗ്രസ് അധ്യക്ഷയുമായി അടുത്തയാഴ്ച കൂടിക്കാഴ്ചയ്ക്ക് സമയം തേടി കെവി തോമസ്. സോണിയ സന്ദര്‍ശനാനുമതി നല്‍കുമെന്ന് സൂചന ! രണ്ടിടത്തും നില്ക്കുന്ന തോമസിന്റെ നിലപാടില്‍ സംശയമുണര്‍ത്തി സിപിഎം പ്രാദേശിക നേതൃത്വം. തോമസിനെ വിശ്വസിക്കരുതെന്നും നേതൃത്വത്തിന് മുന്നറിയിപ്പ്
തൃക്കാക്കരയില്‍ അരുണ്‍ കുമാറിനെ വെട്ടി ഇടതു സ്ഥാനാര്‍ത്ഥിയായി കോണ്‍ഗ്രസ് വനിതാ നേതാവ് എത്തുന്നു ! യൂത്ത് കോണ്‍ഗ്രസിന്റെ മുന്‍ അഖിലേന്ത്യാ നേതാവ് ഇടതു പാളയത്തിലെത്തി മത്സരിക്കാന്‍ തയ്യാറെന്ന് സൂചന. അമേരിക്കയിലുള്ള മുഖ്യമന്ത്രിയുടെയും പാര്‍ട്ടി സെക്രട്ടറിയുടെയും അനുവാദം കിട്ടിയാല്‍ ഉടന്‍ പ്രഖ്യാപനം ! കോണ്‍ഗ്രസ് വനിതാ നേതാവിനെ സിപിഎം റാഞ്ചിയത് ഒരു മന്ത്രിയുടെ ഇടപെടലില്‍. കോണ്‍ഗ്രസിനെ സമ്മര്‍ദ്ദത്തിലാക്കാന്‍ മുന്‍ മന്ത്രിയായ നേതാവും സിപിഎം പരിഗണനയില്‍