Editorial
സമരം തുടങ്ങുമ്പോള്‍ തന്നെ അതവസാനിപ്പിക്കേണ്ടതെങ്ങനെയെന്ന ധാരണയും നേതൃത്വത്തിന് ഉണ്ടാകേണ്ടതാണ്. വൈദികര്‍ക്ക് അതില്ലാതെ പോയതാണ് വിഴിഞ്ഞത്ത് സംഭവിച്ചത്. 138 ദിവസം സമരം ചെയ്തിട്ടും തുറമുഖത്തിനനുകൂലമായ വികാരമാണ് കേരള സമൂഹത്തിനുണ്ടായിരുന്നത്. സമരം നീണ്ടപ്പോള്‍ സ്വാഭാവികമായും സമരക്കാരുടെ വീര്യവും ചോര്‍ന്നു. ആര്‍ച്ച് ബിഷപ്പ് ഉള്‍പ്പെടെയുള്ളവര്‍ കേസില്‍ പ്രതികളായത് മിച്ചം ! സമരത്തിന്റെ ബാക്കി പത്രം - മുഖപ്രസംഗത്തില്‍ ചീഫ് എഡിറ്റര്‍ ജേക്കബ് ജോര്‍ജ്
പ്രൊഫസര്‍ നിയമനത്തിന് വഴിവിട്ട മാനദണ്ഡങ്ങള്‍ തട്ടിക്കൂട്ടി ഭാര്യയ്ക്ക് ഭര്‍ത്താവിന്റെ സര്‍ട്ടിഫിക്കറ്റ്. ഭാര്യയുടെ ഗവേഷണ പ്രബന്ധങ്ങളും ഭര്‍ത്താവുമൊത്തുള്ള ജോയിന്റ് വെന്‍ച്വര്‍ ! ഒന്നിച്ചൊരു വീട്ടില്‍ കഴിയുന്നു - പ്രൊഫസറാകാന്‍ ഇനിയെന്ത് വേണം ? നമ്മുടെ സര്‍വ്വകലാശാലകള്‍ തൊഴുത്തുകളേക്കാള്‍ കഷ്ടമാകുന്നു - കേട്ട ആരോപണങ്ങളേക്കാള്‍ ഇമ്പമുള്ളതാണ് ഇതുവരെ കേള്‍ക്കാത്ത ആരോപണങ്ങള്‍ - നിലപാടില്‍ ഓണററി എഡിറ്റര്‍ ആര് അജിത് കുമാര്‍
കരുവന്നൂര്‍ ബാങ്കിൽ നിന്നും നഷ്ടപ്പെട്ടത് ജനങ്ങളുടെ പണം, അടിച്ചുമാറ്റിയത് ഒരു പാർട്ടി ? നക്കാപ്പിച്ച കിട്ടിയ ആ പാവം 5 ജീവനക്കാരാണോ പ്രതികൾ ? ഈ കീഴ് ജീവനക്കാരാണോ 117 കോടി കൊണ്ടുപോയത് ? ആരോടാണീ കള്ളക്കഥ വിളമ്പുന്നത് ? ഡയറക്റ്റർ ബോർഡ് ഒന്നും അറിഞ്ഞില്ല, സഹകരണ വകുപ്പ് മേധാവികൾ അറിഞ്ഞില്ല, പാർട്ടിയുടെ ഏരിയ ചുമതലയുള്ള നേതാവ് അറിഞ്ഞില്ല, ജില്ലാ കമ്മിറ്റിയും ഒന്നും അറിഞ്ഞില്ല. കഷ്ടം ! കരുവന്നൂര്‍ ഉയര്‍ത്തുന്ന ഉത്തരമില്ലാത്ത ചോദ്യങ്ങള്‍ - നിലപാടിൽ ഓണററി എഡിറ്റർ ആർ അജിത്കുമാർ
ബാലാവകാശങ്ങള്‍ എവിടെവരെയാകാം എന്നതിലാവണം കമ്മീഷന്റെ പരിഗണന. കുട്ടികളോട് വാല്‍സല്യത്തോടെയുള്ള ശിക്ഷണവും പാടില്ലെന്ന് പറഞ്ഞാല്‍ കോട്ടം കുട്ടിയ്ക്കാണോ ? അദ്ധ്യാപകനാണോ ? എന്ന് ചിന്തിക്കണം. നാം നമ്മുടെ കുഞ്ഞുങ്ങളെ അവിശ്വസിക്കൂ - എന്നൊരു അദ്ധ്യാപിക പറഞ്ഞ് വൈറലായ ആഹ്വാനം സ്വീകരിച്ചവരാണീ സമൂഹം. എങ്കിലേ കുഞ്ഞുങ്ങളുടെ കടിഞ്ഞാണ്‍ രക്ഷിതാക്കളുടെ പക്കലുണ്ടാകൂ; അല്ലെങ്കില്‍ - നിലപാടില്‍ ഓണററി എഡിറ്റര്‍ ആര് അജിത് കുമാര്‍
ഒരു ഭാഷയിലെയും ഒരു എഴുത്തുകാരനും തന്റെയത്ര ക്ഷമിച്ചിരിക്കില്ലെന്നാണ് എന്‍.എസ്. മാധവന് പറഞ്ഞത്; അതെ, ഒരു കഥാകൃത്തിന്റെ കടുത്ത വേദനയാണത്; ഹിഗ്വിറ്റ എന്ന പേര് എന്‍.എസ്. മാധവന്റേതാണ്; അദ്ദേഹത്തിന്റെ സ്വന്തം പേര്. ആ പേരില്‍ അദ്ദേഹത്തിന്റെ അനുമതിയില്ലാതെ ഒരു സിനിമ നിര്‍മിക്കുന്നത് തികച്ചും തെറ്റായ കാര്യം തന്നെയാണ്-മുഖപ്രസംഗത്തില്‍ ജേക്കബ് ജോര്‍ജ്
വലിയ എഴുത്തുകാര്‍ എന്തേ ചെറിയ മനസുള്ളവരായി മാറുന്നത് ? മാധവന്റെ കഥയല്ലല്ലോ ഹേമന്തിന്റെ സിനിമ ? അതിന്റെ തലക്കെട്ട് മാത്രമാണ്. ഒരു തലക്കെട്ടും ആരുടെയും സ്വകാര്യ സ്വത്തല്ല, അങ്ങനൊരു പേറ്റന്റുമില്ല. മാധവന് കഥയ്ക്ക് പേരിട്ടത് കൊളംബിയന്‍ ഗോളി ഹിഗ്വിറ്റയുടെ അനന്തരാവകാശികളുടെ അനുവാദം വാങ്ങിയിട്ടാണോ ? ഹിഗ്വിറ്റയിലെ അനാവശ്യ കലഹങ്ങള്‍ - നിലപാടില്‍ ഓണററി എഡിറ്റര്‍ ആര് അജിത് കുമാര്‍
തികഞ്ഞ മതേതര മനസിന്റെ ഉടമയാണ് മന്ത്രി വി. അബ്ദുറഹ്മാന്; അങ്ങനെയുള്ള ഒരാളെയാണ് ഫാദര്‍ തിയഡോഷ്യസ് ഡിക്രൂസ് വര്‍ഗീയവാദിയായി മുദ്രകുത്തിയത്! വര്‍ഗീയത ഇളക്കിവിട്ട് സമൂഹത്തില്‍ ഭിന്നിപ്പും സംഘര്‍ഷവും ഉണ്ടാക്കുകയാണോ ഫാദര്‍ തിയഡോഷ്യസ് ഡിക്രൂസിന്റെ ശ്രമം ? കേരള സമൂഹത്തിന്റെ മനസാക്ഷിയെത്തന്നെ മുറിവേല്‍പ്പിച്ചിരിക്കുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍; പ്രസ്താവന പിന്‍വലിച്ചതുകൊണ്ടോ മാപ്പുപറഞ്ഞതുകൊണ്ടോ ആ മുറിവുണക്കാനാവില്ല-മുഖപ്രസംഗത്തില്‍ ജേക്കബ് ജോര്‍ജ്
വികസനം വിമാനത്താവളങ്ങളിലൂടെയും തുറമുഖങ്ങളിലൂടെയുമാണോ വരിക ? വല്ലാര്‍പാടം കൊട്ടിഘോഷിച്ചു തുടങ്ങിയതല്ലേ ? ലാഭ നഷ്ട കണക്കുകള്‍ ഒന്നു പുറത്തുവിട്ടുനോക്കൂ. വിഴിഞ്ഞത്തെ നഷ്ടം സര്‍ക്കാര്‍ നികത്തട്ടെ ? കല്ലട പദ്ധതിയിൽ 1000 കോടിയാണ് തിന്നുതീര്‍ത്തത്. ഒരു മണി അരി അവിടെങ്ങും പുതിയതായി ഉണ്ടായോ. വിഴിഞ്ഞത്ത് സഭയെ മുട്ടുകുത്തിക്കാന്‍ കേരള പോലീസല്ല പട്ടാളമിറങ്ങിയാലും പറ്റില്ല. വിഴിഞ്ഞം ഉപേക്ഷിച്ചാല്‍ ആകാശം ഇടിഞ്ഞു വീഴില്ല ? നിലപാടിൽ ആർ അജിത്കുമാർ
വിഴിഞ്ഞം തുറമുഖ പദ്ധതി കേരളത്തിന്റെ വലിയ പ്രതീക്ഷയാണ്; സംസ്ഥാനത്തിന്റെ വളര്‍ച്ചയില്‍ വിഴിഞ്ഞം തുറമുഖം വലിയൊരു നാഴികക്കല്ലാകും; ഈ സാധ്യതകള്‍ക്കു നേരെയാണ് ലാറ്റിന്‍ സഭയുടെ തിരുവനന്തപുരം അതിരൂപതാ നേതൃത്വം പുറം തിരിഞ്ഞു നില്‍ക്കുന്നത് ! ഏതു നിമിഷവും പൊട്ടിത്തെറിക്കാവുന്ന ഒരഗ്നിപര്‍വതം പോലെയാണ് ഇന്നു വിഴിഞ്ഞം; വിഴിഞ്ഞത്ത് സമാധാനമുണ്ടാക്കാന്‍ ലാറ്റിന്‍ തിരുവനന്തപുരം രൂപതാ നേതൃത്വത്തിന് വലിയ പങ്കും ഉത്തരവാദിത്തവുമുണ്ട്; കാര്യങ്ങള്‍ കൈവിട്ട് പോകരുത്-മുഖപ്രസംഗത്തില്‍ ജേക്കബ് ജോര്‍ജ്