Editorial
സമുദായ നേതാക്കളുടെ തിണ്ണ നിരങ്ങാനോ അവരുടെ ആശിര്‍വാദം വാങ്ങാനോ ഒരിക്കലും തയ്യാറായിട്ടില്ലാത്ത നേതാവാണ് സതീശൻ ! ഈ നിലപാടുകള്‍ എവിടെയും പരസ്യമായി പറയാനും തയ്യാറാണ് വി.ഡി സതീശന്. അതുതന്നെയാണ് ഒരു കോണ്‍ഗ്രസ് നേതാവെന്ന നിലയ്ക്ക് സതീശന്റെ പ്രസക്തിയും ! ദക്ഷിണേന്ത്യ പിടിക്കുകയാണ് ഇനി ബി.ജെ.പിയുടെ നോട്ടം. അതിന് കോൺഗ്രസിനെ തകർക്കണം. വി.ഡി സതീശനെതിരെ ആര്.എസ്.എസ് തിരിയുന്നതെന്തിന് ? - മുഖപ്രസംഗത്തില്‍ ജേക്കബ് ജോര്‍ജ്
തെലങ്കാനയിലും, ആന്ധ്രാപ്രദേശിലും മൃദു ഹിന്ദുത്വ നിലപാട് പ്രയോജനപ്പെടുമെന്ന് വിലയിരുത്തല്‍, തമിഴ്നാട്ടില്‍ ദ്രാവിഡ മുന്നേറ്റത്തെയും, കേരളത്തില്‍ ഇടതു-വലതു മുന്നണികളെയും നേരിടണം; കേരളത്തില്‍ ബി.ജെ.പി നേരിടുന്ന ഏറ്റവും വലിയ പ്രതിബന്ധം നൂനപക്ഷ സമുദായങ്ങളുടെ കെട്ടുറപ്പും അവയുടെ രാഷ്ട്രീയ ബന്ധങ്ങളുമാണ്! തെക്ക് പിടിക്കാന്‍ ബിജെപി-മുഖപ്രസംഗത്തില്‍ ജേക്കബ് ജോര്‍ജ്
പൊതുപ്രവര്‍ത്തകര്‍ ജനങ്ങളോടു സംസാരിക്കുമ്പോള്‍ ഓരോ വാക്കും അളന്നു മുറിച്ചു സംസാരിക്കണമെന്ന് സജി ചെറിയാന്റെ വീഴ്ച പഠിപ്പിക്കുന്നു. വാക്കുകളുടെ കാര്യത്തില്‍ പൊതുപ്രവര്‍ത്തകര്‍ നിലവിട്ടുകൂടാ. വീഴ്ച ഭയങ്കരമായിരിക്കും. സ്വയം കുഴിച്ച കുഴിയില്‍ സജി ചെറിയാന് - മുഖപ്രസംഗത്തിൽ ജേക്കബ് ജോർജ്
മുസ്ലീംലീഗിന്റെ അധ്യക്ഷ പദവിയിലിരിക്കുന്നവരാരും മുന്നിരയിലേയ്ക്കിറങ്ങി രാഷ്ട്രീയം കളിക്കാറില്ല ! പഴയ രീതികള്‍ തിരുത്തുകയാണ് പുതിയ അധ്യക്ഷന്‍ സാദിഖലി തങ്ങള്‍. സാദിഖലി തങ്ങള്‍ വെറുമൊരു റബര്‍സ്റ്റാമ്പല്ല ! 20 ദിവസത്തെ കേരള പര്യടനം സാദിഖലി തങ്ങളെ യുഡിഎഫിന്റെ മുന്‍ നിരയിലെത്തിച്ചിരിക്കുന്നു. മുന്നണിക്കു പഴയ പ്രതാപം കൊണ്ടുവരണമെങ്കില്‍ അതിന് വേണ്ടത് അടിത്തറയില്‍ ഒരു നേതൃത്വമാണ് ! പ്രതിപക്ഷ നേതാവ് വി.ഡി സതീശന് ഇപ്പോഴുണ്ട്. സാദിഖലി തങ്ങളാവും അടുത്തത്. ഇനി മൂന്നാമനാര് ? - മുഖപ്രസംഗത്തില്‍ ജേക്കബ് ജോര്‍ജ്
ഭരണം കൈയില്‍ കിട്ടിയ ശിവസേന എല്ലാം തങ്ങളുടെ കൈയില്‍ ഭദ്രമെന്നു കരുതി ! കാലാവധി പൂര്‍ത്തിയാക്കാന്‍ ശിവസേനയെ ബി.ജെ.പി അനുവദിക്കില്ലെന്നും ഭരണം അട്ടിമറിക്കാന്‍ തന്ത്രങ്ങള്‍ മെനയുമെന്നും ശിവസേന ഒട്ടുമേ ചിന്തിച്ചതുമില്ല. പക്ഷെ ബി.ജെ.പി തന്ത്രങ്ങള്‍ മെനഞ്ഞു ! കരുക്കള്‍ നീക്കി. കാല്‍ക്കീഴിലെ മണ്ണ് ഒഴുകിപ്പോകുന്നത് ഉദ്ധവ് താക്കറെ അറിഞ്ഞതേയില്ല. ശിവസേനയെ തകര്‍ത്ത് ബി.ജെ.പിയുടെ തേരോട്ടം - മുഖപ്രസംഗത്തില്‍ ജേക്കബ് ജോര്‍ജ്
നോക്കുകൊണ്ടോ വാക്കുകൊണ്ടോ ആരെയും നോവിക്കാത്തയാളാണ് യൂസഫലി. രാഷ്ട്രീയ ഭേദമില്ലാതെ വ്യാപകമായ സൗഹൃദവും പുലര്‍ത്തുന്നു. കേരളം ഇന്നുവരെ നേടിയിട്ടുള്ള വളര്‍ച്ചയ്ക്കു പിന്നിലെ പ്രധാന ശക്തി വിദേശ മലയാളികളാണെന്ന കാര്യത്തില്‍ ഒരു സംശയവുമില്ല. കേരളത്തിന്റെ പൊതുവായ വിഷയങ്ങളില്‍ ഭരണപക്ഷ-പ്രതിപക്ഷ വ്യത്യാസങ്ങള്‍ കടന്നുവന്നുകൂടാ എന്ന വലിയ പാഠമാണ് യൂസഫലിയുടെ വാക്കുകള്‍ കേരളത്തിലെ രാഷ്ട്രീയ കക്ഷികള്‍ക്കു നല്‍കുന്നത്. രാഷ്ട്രീയ നേതാക്കള്‍ ഈ പാഠം ഉള്‍ക്കൊള്ളുമോ ?
ഇ.ഡിയും കസ്റ്റംസും തുടര്‍ച്ചയായി ചോദ്യം ചെയ്ത സമയത്തും പറയാതിരുന്ന കാര്യങ്ങളാണ് സ്വപ്ന ഇപ്പോള്‍ പുറത്തുവിടുന്നത്; ജയില്‍ മോചിതയായ ശേഷം സ്വപ്ന ജോലി ചെയ്യുന്നത് എച്ച്.ആര്.ഡി.എസ് എന്ന സ്ഥാപനത്തില്‍, സ്ഥാപനം പ്രവര്‍ത്തിക്കുന്നത് ആര്.എസ്.എസ് ഉടമസ്ഥതയില്‍! സ്വപ്നയുടെ ലക്ഷ്യം മുഖ്യമന്ത്രി പിണറായി വിജയന് തന്നെ; ഇതില്‍ ആര്.എസ്.എസിന് എന്തെങ്കിലും പങ്കുണ്ടോ ? കേരള രാഷ്ട്രീയത്തില്‍ ഇടപെട്ട് സി.പി.എമ്മിനെതിരെ ആക്രമണത്തിന്റെ കുന്തമുന തിരിക്കുകയാണോ ആര്.എസ്.എസ് ?-മുഖപ്രസംഗത്തില്‍ ജേക്കബ് ജോര്‍ജ്
തൃക്കാക്കര വിജയത്തോടെ കോണ്‍ഗ്രസിനു കിട്ടിയ പുത്തനുണര്‍വ് പ്രകടിപ്പിക്കാനുള്ള ഒരവസരമായി മാറ്റുകയാണ് യൂത്ത് കോണ്‍ഗ്രസ്; രാഷ്ട്രീയമായി അതു ശരിതന്നെയാണു താനും; ഓരോ മുന്നണി അധികാരത്തിലെത്തുമ്പോഴും അതിനു പിന്നില്‍ പ്രതിപക്ഷത്തിരുന്നപ്പോള്‍ നടത്തിയ സമരങ്ങളാണു വലിയ പങ്കു വഹിച്ചതെന്ന കാര്യവും ഓര്‍ക്കണം! എന്നുകരുതി സമരങ്ങള്‍ കാടന്‍ രീതിയിലാകാമോ ? സമരങ്ങളെ നേരിടുന്ന പോലീസ് നടപടികളും ജനങ്ങളെ ബുദ്ധിമുട്ടിക്കാനും വഴിയില്‍ തടയാനും തുടങ്ങിയാലോ ?- മുഖപ്രസംഗത്തില്‍ ജേക്കബ് ജോര്‍ജ്
മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസില്‍ യു.എ.ഇ സര്‍ക്കാരിന്റെ പ്രതിനിധിയുടെ വീട്ടില്‍ നിന്ന് ബിരിയാണി വെച്ചു കൊടുത്തയച്ചിരുന്നുവെന്നാണ് സ്വപ്നയുടെ ആരോപണം. ഇതില്‍ എത്രകണ്ടു സത്യമുണ്ട് ? കോടതിയില്‍ സ്ഥിരീകരിക്കാന്‍ എന്തുമാത്രം തെളിവുണ്ട് ? ഭരണത്തില്‍ അങ്ങേയറ്റം സൂഷ്മതയും സുതാര്യതയും പാലിക്കുന്ന രാഷ്ട്രീയ നേതാവാണു പിണറായി വിജയന്. സ്വപ്നയുടെ പിന്നിലെ ശക്തി ഏതാണെന്നു മനസിലാക്കാന്‍ ആര്‍ക്കും ബുദ്ധിമുട്ടുണ്ടെന്നു തോന്നുന്നില്ല - മുഖപ്രസംഗത്തില്‍ ജേക്കബ് ജോര്‍ജ്
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
/sathyam/media/post_banners/bCZJtBqEAIWeHUx4v8U0.jpg)
/sathyam/media/post_banners/Ema4LtmxCQYyNcRNwWBT.jpg)
/sathyam/media/post_banners/WE3hvueEj2bWKaKqJVxo.jpg)
/sathyam/media/post_banners/YZ9EOtI7EIjTZSaGxOFY.jpg)
/sathyam/media/post_banners/VdelvCB2o0aClFdtYb40.jpg)
/sathyam/media/post_banners/zQimwKOtI0uN9SaIHVly.jpg)
/sathyam/media/post_banners/1kuu99SuiKCJQu3pEBpt.jpg)
/sathyam/media/post_banners/tT5dU8qUWPh5HqskNjyn.jpg)
/sathyam/media/post_banners/qJAHCpI57G39qKn7k9mN.jpg)
/sathyam/media/post_banners/UhYiZxn2cg4mILSQP3gx.jpg)