Editorial
അതിജീവിത മുഖ്യമന്ത്രിയെ കണ്ടു സംസാരിച്ചതോടെ എല്ലാ പ്രചാരണത്തിനും അന്ത്യമായി; ആ കൂടിക്കാഴ്ച നല്‍കിയത് സംസ്ഥാന സര്‍ക്കാര്‍ അതിജീവിതയ്ക്കൊപ്പം തന്നെ എന്ന വലിയ സന്ദേശം; ഒരു "മാസ്റ്റര്‍ സ്ട്രോക്കിലൂടെ" മുഖ്യമന്ത്രി പിണറായി വിജയന് എല്ലാം തിരിച്ചു പിടിക്കുകയായിരുന്നു - തൃക്കാക്കരയിലെ ഇടതു മുന്നണിയുടെ സാധ്യത മാത്രമല്ല, കേരള സര്‍ക്കാരിന്റെയും മുഖ്യമന്ത്രിയുടെ തന്നെയും വിശ്വാസ്യതയും! അതിജീവിതയ്ക്ക് പുതിയൊരു തുണയായി വളരുകയായിരുന്നു പിണറായി, ശരിക്കുമൊരു പിണറായി സ്റ്റൈല്‍-മുഖപ്രസംഗത്തില്‍ ജേക്കബ് ജോര്‍ജ്
പോപ്പുലര്‍ ഫ്രണ്ട് ആലപ്പുഴയില്‍ സംഘടിപ്പിച്ച റാലിക്കിടയില്‍ കൊലവിളി മുദ്രാവാക്യം വിളിച്ച ബാലനെ ആ വാക്യങ്ങള്‍ പഠിപ്പിച്ചതാര്? ബാലന് ശരിക്കും കാണാതെ പഠിച്ചിരുന്നു ഈ മുദ്രാവാക്യങ്ങളെല്ലാം! ഏറ്റു പറയുന്ന മുതിര്‍ന്നവരും നേരത്തെ പരിശീലനം നേടിയിരുന്നു എന്നു വ്യക്തം; ഏതാണ്ടു പത്തു വയസ് മാത്രം പ്രായമുള്ള ബാലനെ കൊണ്ട് വിഷം കുത്തിനിറച്ച മുദ്രാവാക്യം വിളിപ്പിച്ചവരുടെ ലക്ഷ്യം സമൂഹം തിരിച്ചറിയേണ്ടതുണ്ട്, പൊതു സമൂഹം ജാഗ്രത പാലിക്കേണ്ടിയിരിക്കുന്നു-മുഖപ്രസംഗത്തില്‍ ജേക്കബ് ജോര്‍ജ്
കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചതിനാല്‍ പോലീസിന് ജോര്‍ജിനെ അറസ്റ്റ് ചെയ്യാം, പക്ഷെ പോലീസ് അതിനു തയ്യാറുണ്ടോ എന്നതാണു ചോദ്യം! പി.സി ജോര്‍ജ് കേരളത്തിന്റെ മുഖ്യധാരാ രാഷ്ട്രീയത്തില്‍ ഏറെ ഒറ്റപ്പെട്ടിരിക്കുന്നു; സംഘപരിവാര്‍ ജോര്‍ജിന്റെ കൂടെയാണെങ്കിലും അദ്ദേഹത്തിന്റെ പ്രസംഗത്തിലെ പ്രധാന കാര്യങ്ങളെ പരസ്യമായി പിന്തുണയ്ക്കാന്‍ സംഘപരിവാര്‍ കക്ഷികളോ നേതാക്കളോ മുന്നോട്ടു വരുന്നുമില്ല; പോലീസ് ജോര്‍ജിനെ എന്തിനു പേടിക്കണം ? - മുഖപ്രസംഗത്തില്‍ ജേക്കബ് ജോര്‍ജ്
പകുതി സീറ്റും ഒരു പരിചയവുമില്ലാത്ത യുവാക്കള്‍ക്കു വിട്ടു നല്കിയാല് അവര്‍ ജയിക്കുമെന്നെന്താണുറപ്പ് ? പാര്‍ട്ടിയില്‍ പഴക്കവും തഴക്കവുമുള്ള മുതിര്‍ന്ന നേതാക്കളെ അങ്ങനെയങ്ങുപേക്ഷിച്ചാല്‍ പഴയ നേതാക്കളുമില്ല, യുവ നേതാക്കളുമില്ല എന്ന സ്ഥിതി വരില്ലേ ? മറ്റെല്ലാ സംസ്ഥാനങ്ങളിലെയും പോലെ കേരളത്തിലും കെ.എസ്.യുവും യൂത്ത് കോണ്‍ഗ്രസും ദുര്‍ബലമാണ്. നിയമസഭാ തെരഞ്ഞെടുപ്പില്‍ 52 പുതുമുഖ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയിട്ട് 48 തോറ്റു ! ശിബിരത്തിന്റെ ബാക്കിപത്രം - മുഖപ്രസംഗത്തില്‍ ജേക്കബ് ജോര്‍ജ്
സ്വന്തം സ്ഥാനാര്‍ത്ഥിയെ നിര്‍ത്താതെ തൃക്കാക്കരയില്‍ ട്വന്റി - 20 എന്തു രാഷ്ട്രീയമാണു കളിക്കാന്‍ പോകുന്നത് ? സ്വന്തം കരുത്തിലൂടെ ഏതെങ്കിലുമൊരു സ്ഥാനാര്‍ത്ഥിയെ വിജയിപ്പിക്കുക, അതുവഴി മറ്റേ സ്ഥാനാര്‍ത്ഥിയെ പരാജയപ്പെടുത്തുക - ഇതാണോ ട്വന്റി - 20 യുടെ പരിപാടി ? ആം ആദ്മി പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കിയ ട്വന്റി - 20 പുതിയൊരു രാഷ്ട്രീയ പരീക്ഷണത്തിനൊരുങ്ങുകയാണോ-മുഖപ്രസംഗത്തില്‍ ജേക്കബ് ജോര്‍ജ്
കോണ്‍ഗ്രസില്‍ വളരെയധികം ഒറ്റപ്പെട്ടു കഴിഞ്ഞ കെ.വി തോമസിന് ഇനി സസ്പെന്ഷന് കൂടി അനുഭവിക്കാനുള്ള ശക്തിയില്ല; ആയുസുമില്ല ! സി.പി.എം കാത്തിരിക്കുകയാണ്. എറണാകുളത്ത് പുതിയ പോര്‍മുഖം തുറക്കാന്‍ സി.പി.എം കണക്കുകൂട്ടിവെച്ചിരിക്കുന്ന പുതുമുഖമാണോ കെ.വി തോമസിന്റേത് ? സി.പി.എം കാത്തിരുന്ന ആ ലത്തീന്‍ മുഖം ! തോമസിനിനി കാര്യങ്ങള്‍ എളുപ്പമായി. സി.പി.എമ്മിനും - മുഖപ്രസംഗത്തില്‍ ജേക്കബ് ജോര്‍ജ്
രണ്ടു ദേശീയ തെരഞ്ഞെടുപ്പുകളിലും പരാജയം ഏറ്റുവാങ്ങുകയും യു.പി ഉള്‍പ്പെടെ ബഹുഭൂരിപക്ഷം സംസ്ഥാനങ്ങളിലും തകര്‍ന്നടിയുകയും ചെയ്ത കോണ്‍ഗ്രസിന് ശാപമോക്ഷം നല്കാന് പ്രശാന്ത് കിഷോറിനു കഴിയുമോ ? പുതിയ തന്ത്രങ്ങളും മുദ്രാവാക്യങ്ങളും പാര്‍ട്ടിയെ ശക്തിപ്പെടുത്തുമോ ? ആദ്യം വേണ്ടത് നല്ലൊരു നേതാവാണ്. പ്രശാന്ത് കിഷോറിന്റെ കോണ്‍ഗ്രസ് അജണ്ട - മുഖപ്രസംഗത്തില്‍ ജേക്കബ് ജോര്‍ജ്
മതേതര സമൂഹമായ കേരളത്തില്‍ പരസ്പരം ഇഷ്ടപ്പെട്ടു വിവാഹം കഴിക്കുന്ന രണ്ടു പേരുടെ അവകാശത്തില്‍ ഇടപെടാന്‍ മതത്തിനോ സമുദായത്തിനോ ജാതിക്കോ ഒരധികാരവുമില്ല; രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഇതില്‍ ഒരു കാര്യവുമില്ല; സംസ്ഥാന പോലീസും കേന്ദ്ര ഏജന്‍സികളും ഏറെ അന്വേഷിച്ചു തള്ളിക്കളഞ്ഞ ലൗ ജിഹാദ് വിഷയം ഉയര്‍ത്തിക്കൊണ്ടു വരുന്നത് സ്ഥാപിത താല്‍പ്പര്യക്കാരാണ്; കേരള സമൂഹം ഇതു പ്രത്യേകം ഓര്‍ക്കണം-മുഖപ്രസംഗത്തില്‍ ജേക്കബ് ജോര്‍ജ്
സെഞ്ച്വറി തികയ്ക്കാൻ തൃക്കാക്കര പിടിക്കുകയെന്നത് ഇടതുസ്വപ്നം ! ഇവിടെ കെവി തോമസിന്റെ പ്രസക്തി പരീക്ഷിക്കപ്പെടുകയും ചെയ്യും. പക്ഷേ തൃക്കാക്കര പരമ്പരാഗത യു.ഡി.എഫ് മണ്ഡലമാണ്. നിലപാടുകളുടെ രാജാവായി കത്തോലിക്കാ സഭയോട് നേർക്കുനേർ യുദ്ധം ചെയ്തിട്ടും 40 ശതമാനവും സുറിയാനി ക്രിസ്ത്യാനി വോട്ടുകളുള്ള ഇവിടെ പിടി തോമസ് വിജയക്കൊടി പാറിച്ചതാണ്, ഒന്നല്ല രണ്ടു തവണ. അങ്ങനെയെങ്കിൽ ഇത്തവണ തൃക്കാക്കരയിൽ എന്ത് സംഭവിക്കാം - മുഖപ്രസംഗത്തിൽ ജേക്കബ് ജോർജ്
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
/sathyam/media/post_banners/rNW1vENcTKVm8vCUbtRD.jpg)
/sathyam/media/post_banners/9NBFUMW0D1DgB2kR1e4x.jpg)
/sathyam/media/post_banners/0w0ibKtF6dlb9TGXsf68.jpg)
/sathyam/media/post_banners/A0N76z9KozG4CU9yxpgl.jpg)
/sathyam/media/post_banners/3gabBRn9l3KnK4POEfSM.jpg)
/sathyam/media/post_banners/0qXVR9z5tM8QbcDBMlwh.jpg)
/sathyam/media/post_banners/Cvs835aHaFYLrd5aEufj.jpg)
/sathyam/media/post_banners/mGouPsfSIxxVd2yIpjxO.jpg)
/sathyam/media/post_banners/v7Qq7K4Cy8b77VeZ0Jah.jpg)
/sathyam/media/post_banners/Opesq8WOeKtYl6ypiTpQ.jpg)