Editorial
സ്വന്തം സഹപ്രവർത്തകരുടെ കുത്തേറ്റ ക്ഷതത്തില്‍ നിന്നും ആരോഗ്യ പ്രശ്നങ്ങളില്‍ നിന്നും തമ്പാന് മരണം വരെ മോചിതനായിരുന്നില്ല. അത് ചെയ്തവരോടുള്ള കുടിപ്പകയും മരണം വരെ നിലനിന്നു. കുളിമുറിയില്‍ വഴുതി വീണാണു മരിച്ചതെങ്കിലും ജീവിതത്തില്‍ പ്രതാപ വർമ്മ തമ്പാന്റെ നാവോ നിലപാടുകളോ വഴുതിയിട്ടില്ല. തമ്പാന് ഒരു വൃത്തത്തില്‍ ഒതുങ്ങുന്ന പ്രകൃതക്കാരനായിരുന്നില്ല. വെടിയുണ്ട വാക്കുകളാകുമ്പോള്‍ കൊള്ളുന്നവര്‍ക്കു നോവും. അങ്ങനെയെങ്കിൽ നിഷേധിയും ധിക്കാരിയും ആയിരുന്നു തമ്പാന് - നിലപാട് കോളത്തിൽ ഓണററി എഡിറ്റർ ആർ അജിത് കുമാർ
ഇ.ഡി പിടി മുറുക്കുമ്പോള്‍ കോണ്‍ഗ്രസിന് എന്തു ചെയ്യാനാവും ? ദേശീയ തലത്തില്‍ തീരെ ദുര്‍ബലമാണു കോണ്‍ഗ്രസ്; പാര്‍ട്ടി നേതൃത്വം സോണിയാ ഗാന്ധിയുടെയും മക്കളായ രാഹുല്‍ ഗാന്ധിയുടെയും പ്രിയങ്കാ ഗാന്ധിയുടെയും കൈകള്ക്കുള്ളില്ത്തന്നെ. ഹെറാള്‍ഡ് കേസില്‍ പെടുത്തി സോണിയാ ഗാന്ധിയെയും രാഹുല്‍ ഗാന്ധിയെയും വരിഞ്ഞു മുറുക്കുകതന്നെയാണ് ഇ.ഡിയുടെ ലക്ഷ്യം! അതില്‍ അവര്‍ വിജയിക്കുകയും ചെയ്തിരിക്കുന്നു-മുഖപ്രസംഗത്തില്‍ ജേക്കബ് ജോര്‍ജ്
കെ.എം ബഷീറിനൊരു കാന്തപുരമെങ്കിലും ഉണ്ടായിരുന്നു. ബാക്കിയുള്ളവര്‍ക്കോ ? തളര്‍ന്ന കാലുമായി കൊല്ലത്തൊരു ഉണ്ണിത്താന് (വിബി) ദിനങ്ങള്‍ തള്ളിനീക്കുന്നുണ്ട്. വർഷങ്ങളായി കാണാതായ സോണി എം ഭട്ടതിരിപ്പാടിന്റെ മുഖം നമ്മെ നോക്കി ചിരിക്കുന്നുണ്ട്. അതായത് സര്‍ക്കാര്‍ ഉണരണമെങ്കില്‍ ജാതി-മത നേതാക്കള്‍ കണ്ണുരുട്ടണമെന്നര്ത്ഥം. വോട്ടു ബാങ്ക് ആണത്. ആയിക്കോട്ടെ. പക്ഷെ അതിനൊപ്പം നിര്‍ഭയ രാഷ്ട്രീയവും ആരെയും ഭയമില്ലെന്ന ഹുങ്കും കേള്‍ക്കുമ്പോഴാണ് മനംപുരട്ടുന്നത് - നിലപാട് കോളത്തിൽ ഓണററി എഡിറ്റർ ആർ അജിത് കുമാർ
അട്ടപ്പാടിയിൽ സ്വന്തം പേരിലുള്ള ഭൂമിയില്‍ കയറാന്‍ കഴിയാത്തവരായി ദേശീയ അവാര്‍ഡു നേടിയ നഞ്ചിയമ്മ മാത്രമല്ലുള്ളത്. അട്ടപ്പാടി ഒരു രാജ്യമാണ്, ലോകത്തെ ഒരു നിയമവും ബാധകമാകാത്ത രാജ്യം. കൂലിപ്പണിയായും രാഷ്ട്രീയമായും കോടീശ്വരന്മാരായവര് ഇവിടെ ഏറെയുണ്ട്. രക്ഷയില്ലാത്തത് ആദിവാസികൾക്ക് മാത്രമാണ്. മന്മോഹന് സിംഗും ടി.കെ.എ നായരും എസ്.എം വിജയാനന്ദനും വിജയിക്കാത്തിടത്തിനി ആരു ജയിക്കാന്‍ ? മധുമാര്‍ ഉണ്ടായിക്കൊണ്ടേയിരിക്കും. കൊലയാളികള്‍ രക്ഷപെട്ടുകൊണ്ടേയിരിക്കും - നിലപാട് കോളത്തിൽ ഓണററി എഡിറ്റർ ആർ അജിത് കുമാർ
സഹകരണ സംഘങ്ങളെ കറവപ്പശുക്കളാക്കുന്നതില് ഒരു രാഷ്ട്രീയ കക്ഷിയും പിറകിലല്ല ! ഒന്നാം പ്രതി സി.പി.എം. പിന്നാലെ കോണ്‍ഗ്രസും ബി.ജെ.പിയും മുസ്ലിം ലീഗും സി.പി.ഐയും ഒക്കെയുണ്ട്. 164 സംഘങ്ങളില്‍ കൊള്ളയടിക്കല്‍ കാലത്ത് ഭരിച്ചവര്‍ ആരൊക്കെ, ഏതൊക്കെ പാര്‍ട്ടികള്‍ ? എത്ര പേർക്കെതിരെ കേസെടുത്തു ? കൊള്ളക്കാരെ നിര്‍ത്തിയ പാര്‍ട്ടികള്‍ക്കെന്താണ് ഫൈന്‍ ? രാഷ്ട്രീയക്കാര്‍ പണം കൊള്ളയടിച്ചതിന് പൊതുജനം എന്തു പിഴച്ചു ? വേണം ജുഡീഷ്യല്‍ അന്വേഷണം ! നിലപാട് കോളത്തില്‍ ഓണററി എഡിറ്റര്‍ ആര്. അജിത് കുമാര്‍
ലോകം ആരാധ്യരാക്കിയിട്ടും എന്തിനീ അസൂയ, കുശുമ്പ്, കുതുകാല്‍വെട്ട്. ദേശീയ ചലച്ചിത്ര അവാര്‍ഡുകള്‍ നിര്‍ത്തലാക്കണമെന്ന അടൂരിന്റെ സാമ്പിൾ വെടിക്കെട്ട് എന്തിനുവേണ്ടി ? സ്വയംവരം എഴുതാൻ ഒന്നിച്ചിരുന്ന കെപി കുമാരനോട് അടൂർ ചെയ്തതെന്താണ്. വിശ്വോത്തര സംവിധായകൻ അരവിന്ദനോട് ചെയ്തതോ ? ലോകാരാധ്യനായ ചലച്ചിത്രകാരന് ഇപ്പോഴെന്തിനീ അവാർഡ് വിരുദ്ധത ? - 'നിലപാട് ' കോളത്തിൽ ഓണററി എഡിറ്റർ ആർ അജിത് കുമാർ
ഒരു പൗരനെ ഇന്ത്യക്കകത്തും പുറത്തും യാത്ര ചെയ്യാന്‍ അനുവദിക്കുന്നത് ഭരണഘടനയുടെ 19, 21 അനുഛേദങ്ങളാണ്, അത് മുഖ്യമന്ത്രി ആയാലും. കരിങ്കൊടി കാണിക്കുന്നത് ഒരു പ്രതിഷേധ മുറയായി കരുതാം. എന്നാല്‍ കാറിനു മുമ്പില്‍ ചാടുന്നതും ചില്ലില്‍ ഇടിക്കുന്നതും അങ്ങനെയല്ല. ഇതിനേക്കാള്‍ വലിയ സമരം ചെയ്ത് നേതാവായ ആളല്ലേ പിണറായി. പോലീസും പത്രാസുമൊന്നും രക്തത്തിളപ്പുള്ള സമരക്കാര്‍ക്കു പ്രശ്നമല്ലെന്നറിയാമല്ലോ. ഈ സമരം തീർക്കാൻ മുഖ്യമന്ത്രി മുൻകൈ എടുക്കണം - ' നിലപാട് ' വ്യക്തമാക്കി ആർ അജിത് കുമാർ
കേരളാ കോണ്‍ഗ്രസ് മാണി വിഭാഗത്തെ മുന്നണിയില്‍ നിന്നു പറഞ്ഞു വിട്ടതു ശരിയായില്ലെന്ന് വ്യക്തമായ ഭാഷയില്‍ത്തന്നെ പറഞ്ഞു വെയ്ക്കുകയായിരുന്നില്ലേ ചിന്തന്‍ ശിബിരം ചെയ്തത് ? ആ തീരുമാനത്തിനു ചുക്കാന്‍ പിടിച്ച അന്നത്തെ നേതാക്കന്മാരുടെ പിഴവുകളിലേയ്ക്കല്ലേ പുതിയ നേതൃത്വം വിരല്‍ ചൂണ്ടുന്നത് ? അവരെ പ്രതിക്കൂട്ടിലാക്കുന്നതിലേക്കല്ലേ ചിന്തന്‍ ശിബിരത്തിലെ ചര്‍ച്ചകള്‍ ചെന്നെത്തിയത് ? മുഖപ്രസംഗത്തിൽ ജേക്കബ് ജോർജ്
വഖഫ് നിയമനം പി.എസ്.സിക്ക് വിടില്ലെന്ന തീരുമാനം മുഖ്യമന്ത്രിയുടെ രാഷ്ട്രീയ നീക്കം; മലബാര്‍ പ്രദേശത്തെ സ്വാധീനം ഉറപ്പിച്ചു നിര്‍ത്തുകയും പുതിയ മേഖലകളിലേയ്ക്കു വളരുകയും ചെയ്യുക എന്ന സി.പി.എം നീക്കത്തിന് ആക്കം കൂട്ടുന്നതാണ് നിയമസഭയില്‍ മുഖ്യമന്ത്രി നടത്തിയ പ്രസ്താവന! ലോക്സഭാ തെരഞ്ഞെടുപ്പ് അധികം ദൂരെയല്ല, അതു കഴിഞ്ഞാല്‍ തദ്ദേശ തെരഞ്ഞെടുപ്പ്, തൊട്ടു പിന്നാലേ നിയമസഭാ തെരഞ്ഞെടുപ്പ്; സി.പി.എം തയ്യാറെടുപ്പു തുടങ്ങിക്കഴിഞ്ഞു- മുഖപ്രസംഗത്തില്‍ ജേക്കബ് ജോര്‍ജ്
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
/sathyam/media/post_banners/nvSHVsjDrkyrtvK7SKmC.jpg)
/sathyam/media/post_banners/8M0yrRzoohbj8vTCnheq.jpg)
/sathyam/media/post_banners/judWVNvtNR8IYdG1BHow.jpg)
/sathyam/media/post_banners/h6w6IY0nucUpX1Y49Yan.jpg)
/sathyam/media/post_banners/RjEe6IeS9dyTXUCcHgcJ.jpg)
/sathyam/media/post_banners/3O9IbC4hUEvRqKHkLlMv.jpg)
/sathyam/media/post_banners/hqRNUmTVu1AgdGrB5BVE.jpeg)
/sathyam/media/post_banners/uKoXW0D2jzdLx7pE7r3Q.jpg)
/sathyam/media/post_banners/i0Vjeftd64em5uNzyihO.jpg)
/sathyam/media/post_banners/Ot3baXbueonI9vyrGLO4.webp)