unused
ബിപോർജോയ്; 940 ഗ്രാമങ്ങളിൽ വൈദ്യുതി ബന്ധം പൂർണമായി വിച്ഛേദിക്കപ്പെട്ടു
അമേരിക്കയില്‍നിന്ന് ഡ്രോണുകള്‍ വാങ്ങാന്‍ അനുമതി; 15 എണ്ണം നാവികസേനയ്ക്ക്
ശത്രുസങ്കേതങ്ങൾ സ്വയം കണ്ടെത്തി ഉടനടി ആക്രമിക്കും. 1700കിലോ ആയുധങ്ങളും മിസൈലുകളുമായി 50,000 അടി ഉയരത്തിൽ പറന്ന് ആക്രമിക്കുന്ന എം.ക്യൂ-9 റീപ്പർ ഡ്രോണുകൾ ഇന്ത്യയ്ക്ക് കൈമാറാൻ അമേരിക്ക. 27 മണിക്കൂർ തുടർച്ചയായി പറക്കും. വ്യോമ, കര സേനകളുടെ ആക്രമണത്തിന്റെ കുന്തമുനയായി മാറാൻ റീപ്പർ ഡ്രോൺ.
ഏഷ്യാനെറ്റ് ന്യൂസിലെ അഖിലയ്ക്കും അബ്ജോദിനും പ്രവീണയ്ക്കും പിന്നാലെ മലയാള മനോരമയിലെ ജയചന്ദ്രൻ ഇലങ്കത്ത്. പൊതുമേഖലാ സ്ഥാപനമായ കെ.എം.എം.എല്ലിലെ പിൻവാതിൽ നിയമന നീക്കം റിപ്പോർട്ട് ചെയ്തതിന് ക്രൈംബ്രാഞ്ച് നോട്ടീസ്. കെ.എം.എം.എൽ മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ മനോരമ ലേഖകനെതിരേ കേസെടുക്കാൻ നീക്കം. ക്രൈംബ്രാഞ്ചിന്റെ നോട്ടീസ് തളളി അഖില. ഇന്ന് ചോദ്യംചെയ്യലിന് ഹാജരാവില്ല.
ജൂലൈയിൽ കേരളത്തിന് പുതിയ ചീഫ്സെക്രട്ടറിയും ഡി.ജി.പിയും വരും. വി.പി ജോയിയും അനിൽകാന്തും പദവിയൊഴിയുന്നു. ആഭ്യന്തര സെക്രട്ടറി ഡോ.വി വേണു പുതിയ ചീഫ്സെക്രട്ടറിയാവും. ഡി.ജി.പിയെ തിരഞ്ഞെടുക്കാനുള്ള യു.പി.എസ്.സി യോഗം 19ന്. ജനകീയനായ വേണു ചീഫ്സെക്രട്ടറിയാവുമ്പോൾ ഉദ്യോഗസ്ഥ സംവിധാനം മെച്ചപ്പെടും.
വിമാനത്താവളങ്ങളിൽ യാത്രക്കാരുടെ ബാഗേജ് പരിശോധനയിൽ കണ്ണടച്ച് കസ്റ്റംസ്. എക്സ്-റേ പരിശോധയിൽ സംശയമുണ്ടെന്ന് മാർക്ക് ചെയ്യുന്ന ബാഗുകൾ പോലും പരിശോധിക്കില്ല. കോടിക്കണക്കിന് രൂപയുടെ സ്വർണം സുരക്ഷിതമായി പുറത്തെത്തിക്കും. ഒരു കിലോ സ്വർണം പുറത്തെത്തിച്ചാൽ കമ്മീഷൻ ഒരുലക്ഷം. കസ്റ്റംസുകാരുടെ സ്വർണക്കടത്ത് ബന്ധം മറനീക്കി പുറത്തേക്ക്
ബിജെപിയെ ദക്ഷിണേന്ത്യ തൂത്തെറിഞ്ഞതിലെ പ്രതികാരമോ തമിഴ്നാട്ടിലെ ഈ ഇ.ഡി കളി? മന്ത്രി സെന്തില്‍ ബാലാജിയെ ഇ.ഡി അറസ്റ്റ് ചെയ്തത് സ്വാഭാവിക നടപടി മാത്രമല്ല. അമിത് ഷാ തമിഴ്നാട് സന്ദര്‍ശിച്ച് മടങ്ങിയ ശേഷമാണ് സെന്തിലിന്റെ ഓഫീസിലും വീട്ടിലുമെല്ലാം ഇ.ഡി റെയ്ഡ് നടത്തിയതും. പ്രതിപക്ഷ കക്ഷികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളാണ് ഇ.ഡിയുടെ ശ്രദ്ധാ കേന്ദ്രം. ഇ.ഡി നടപടി ബിജെപിയുടെ രാഷ്ട്രീയത്തെ തുണയ്ക്കുമോ? അതോ പ്രതിപക്ഷ ഐക്യം വേഗത്തിലാക്കുമോ? - മുഖപ്രസംഗത്തില്‍ ജേക്കബ് ജോര്‍ജ്
'പാർട്ടിയിൽ പദവികൾക്ക് പ്രായപരിധിയുണ്ട്. എന്നാൽ പ്രവർത്തിക്കാൻ പ്രായപരിധിയില്ല. പ്രവർത്തിക്കാൻ പ്രായപരിധിയുണ്ട് എന്ന് ചിന്തയുള്ള ചിലർ ആലപ്പുഴയിലുണ്ട്. അങ്ങനെയുള്ളവർ സൂക്ഷിക്കണം'; സിപിഎം നേതൃത്വത്തിനെതിരെ ജി സുധാകരൻ