unused
റോഡുകൾ നിറഞ്ഞ് ലക്ഷങ്ങൾ വിലയുള്ള 350- 400 സി.സി ബൈക്കുകൾ. കൂടിയ നികുതി നൽകി പുറത്തിറക്കുന്ന ബൈക്കുകൾക്ക് ഇനിമുതൽ പരമാവധി വേഗം 60 കിലോമീറ്റർ. ബൈക്കുകളുടെ മരണപ്പാച്ചിൽ കുറയുമെന്ന് പ്രതീക്ഷിച്ച് സർക്കാർ. റേസിംഗ് ബൈക്കുകൾ എ.ഐ ക്യാമറയുടെ പിഴയടിച്ച് മുടിയും. ബൈക്കുകളുടെ വേഗപരിധി കുറച്ചതിലൂടെ അപകടവും മരണങ്ങളും കുറയുമെന്ന് സർക്കാർ.
അമേരിക്കയിൽ അർദ്ധരാത്രി ഉറക്കമൊഴിഞ്ഞിരുന്ന് കേരളത്തിലെ മന്ത്രിസഭാ യോഗത്തിൽ അദ്ധ്യക്ഷനായി മുഖ്യമന്ത്രി പിണറായി വിജയൻ. മന്ത്രിസഭായോഗം നിയന്ത്രിച്ചത് വാഷിംഗ്ടണിൽ നിന്ന് രാത്രി പതിനൊന്നേ മുക്കാലിന്. അമേരിക്കയിൽ എല്ലാവരും ഉറങ്ങുന്ന സമയത്താണ് താൻ ഉണർന്നിരുന്ന് മന്ത്രിസഭായോഗത്തിൽ പങ്കെടുക്കുന്നതെന്ന് മന്ത്രിമാരോട് പിണറായി. കേരളത്തിന്റെ ഭരണം അമേരിക്കയിലിരുന്ന് പിണറായി നിയന്ത്രിക്കുമ്പോൾ
തെലുങ്കാനയിൽ നിന്ന് വൻ രാഷ്ട്രീയ സമ്മർദ്ദമുണ്ടായിട്ടും ഐ.ജി ലക്ഷ്മണിനെ ഗത്യന്തരമില്ലാതെ കൈവിട്ട് സർക്കാർ. മോൻസണുമായി ചേർന്നുള്ള സാമ്പത്തിക തട്ടിപ്പുകളിൽ ക്രൈംബ്രാഞ്ച് പ്രതിയാക്കിയ ലക്ഷ്മണിനെ വീണ്ടും സസ്പെൻഡ് ചെയ്യും. കെ.പി.സി.സി പ്രസിഡന്റ് സുധാകരനെ പൂട്ടാൻ സർക്കാർ ഇറങ്ങിയപ്പോൾ, എ.ഡി.ജി.പിയായി സ്ഥാനക്കയറ്റം നൽകാനിരുന്ന ലക്ഷ്മണിന് ശനിദശ. രക്ഷിക്കാൻ സർക്കാർ കിണഞ്ഞു ശ്രമിച്ചിട്ടും സ്വയം കുഴിച്ച കുഴിയിൽ വീണ് ഐ.ജി ലക്ഷ്മൺ
കേരളത്തിൽ കൂടുതൽ അമേരിക്കൻ നിക്ഷേപങ്ങൾ കൊണ്ടുവരും. ഡിഫൻസ്, സ്പേസ് മേഖലകളിലെ നിക്ഷേപങ്ങൾക്കും സാധ്യത. മെഡിക്കൽ ടൂറിസം രംഗത്തെ സഹകരണം ശക്തിപ്പെടുത്തും; അമേരിക്കയിലെ ഇന്ത്യൻ അംബാസിഡറുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി പിണറായി
പ്രതിപക്ഷത്തിരിക്കുന്ന യുവജന സംഘടനയ്ക്ക് ചാനലുകളുടെ എസി മുറിയിലിരിക്കുന്ന നേതാവല്ല, പ്രവര്‍ത്തകര്‍ക്ക് ഒപ്പം തെരുവില്‍ നില്ക്കുന്ന നേതൃത്വമാണ് വേണ്ടെതെന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ! തലക്കനമുള്ള നേതാവിനെ ഇനി നേതൃപദവിയിലും ചുമക്കാനാവില്ല. നേതൃപാടവമുള്ളവരെ ഒതുക്കി ഗ്രൂപ്പ് മാനേജര്‍മാരുടെ താല്പര്യം നടപ്പാക്കാനുള്ള നീക്കം നടപ്പില്ലെന്ന് എ ഗ്രൂപ്പ് പ്രവര്‍ത്തകര്‍ ! സാമൂഹ്യ മാധ്യമങ്ങളില്‍ യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിനെ ചൊല്ലി വാക്പോര് സജീവം !
രാഷ്ട്രീയ, സിനിമാ, പൊലീസ് മേഖലകളിൽ നിന്നുള്ളവർക്ക് മോൻസൻ മാവുങ്കൽ പണം നൽകുന്നത് ഞാൻ കണ്ടിട്ടുണ്ട്. സിനിമാ നിർമാതാവ് സാബു ചെറിയാൻ എന്നയാൾക്ക് മോൻസൻ സാർ 50 ലക്ഷം രൂപ നൽകിയിരുന്നു. അതുപോലെ ഡിഐജി സുരേന്ദ്രൻ സാറിന് 15 ലക്ഷം രൂപ, സുധാകരൻ സാറിന് 10 ലക്ഷം രൂപ. ഇതെക്കൊയാണ് ഞാൻ മൊഴിയായി നൽകിയത്. ബാക്കിയുള്ളവർ സിനിമാ മേഖലയിൽനിന്നാണ്; മുഖ്യമന്ത്രിയുടെ പിഎസിനെതിരായ മോന്‍സന്റെ പരാമര്‍ശം ശ്രദ്ധതിരിക്കാനുള്ള ശ്രമമാണെന്ന് മോന്സൻ മാവുങ്കലിന്റെ ഡ്രൈവര്‍ അജിത്