വയനാട്
ഭൂരിപക്ഷത്തിന്റെ റെക്കോഡ് തിരുത്തിക്കുറിക്കാൻ രാഹുൽ ഗാന്ധി. കഴിഞ്ഞ തവണത്തെ നാലുലക്ഷം ഇത്തവണ 5 ലക്ഷം കടത്തുമെന്ന് യു.ഡി.എഫ്. രാഹുലിന്റെ പ്രഭാവം കുറയ്ക്കാൻ ബത്തേരിയുടെ പേരുമാറ്റം അടക്കം വിവാദങ്ങളുയർത്തി ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷനായ സ്ഥാനാര്‍ഥി കെ സുരേന്ദ്രന്. രാഹുലും ആനി രാജയും 'ഡൽഹിയിൽ ദോസ്തിയും വയനാട്ടിൽ ഗുസ്തി'യുമാണെന്ന് എൻഡിഎ. ദേശീയ നേതാക്കളെ ഇറക്കി പ്രചാരണം കൊഴുപ്പിച്ച് എൽ.ഡി.എഫ്. വയനാട്ടിലേത് രാജ്യം ഉറ്റുനോക്കുന്ന വമ്പൻ പോരാട്ടം.