തിരുവനന്തപുരം: മലയാളത്തിലെ മികച്ച വൈജ്ഞാനിക സാഹിത്യകൃതിക്ക് പൂഴിക്കുന്ന് രവീന്ദ്രൻ സ്മാരക പഠന ഗവേഷണകേന്ദ്രം നൽകുന്ന എട്ടാമത് ദ്യുതി അക്ഷരപുരസ്കാരം 'ലിറ്റെററി തെറാപ്പി' എന്ന പുസ്തകത്തിന്റെ രചനയ്ക്ക് ഡോ. എംഎ സിദ്ദിഖിനു സമ്മാനിക്കും.
മെയ് 25 ഞായറാഴ്ച വൈകുന്നേരം 4 മണിക്ക് നെയ്യാറ്റിൻകര സുഗതസ്മൃതി തണലിടത്തിൽ പുരസ്കാരസമർപ്പണ ചടങ്ങ് നെയ്യാറ്റിൻകര മുനിസിപ്പൽ ചെയർമാൻ പി.കെ രാജമോഹനൻ ഉദ്ഘാടനം നിർവ്വഹിക്കും. ശ്രീശങ്കരാചാര്യ സർവകലാശാല മുൻ പ്രോ വൈസ് ചാൻസിലർ ഡോ.കെ.എസ് രവികുമാർ പുരസ്കാരം സമ്മാനിക്കും.
എഎസ് ആനന്ദകുമാർ അധ്യക്ഷനായ യോഗത്തില്‍ ഡോ.സി.വി സുരേഷ് സ്വാഗതം ആശംസിക്കും. പുരസ്കാര നിർണയ സമിതി ചെയർമാൻ ഡോ. എഎസ് ബെൻറോയ് പുരസ്കാര ജേതാവിനെ പരിചയപ്പെടുത്തും. പൂഴിക്കുന്ന് രവീന്ദ്രൻ സ്മാരക പഠന ഗവേഷണ കേന്ദ്രം സെക്രട്ടറി ആർവി അജയഘോഷ്, രചന വേലപ്പൻ നായർ, ജിഎൻ ശ്രീകുമാരൻ, എസ് രാജഗോപാൽ എന്നിവർ ആശംസകൾ അർപ്പിക്കും.