ബദല്‍
ഒരു പോലീസ് ഓഫീസറുടെ കാമഭ്രാന്ത് കാരണം ഒരു സംസ്ഥാന സര്‍ക്കാര്‍ അട്ടിമറിക്കപ്പെട്ടു. കേരളംകണ്ട ഏറ്റവും ശക്തനായ ഭരണാധികാരിയാണ് പടിയിറങ്ങിയത്. രാജ്യത്തിന്റെ അഭിമാനമായിരുന്ന ശാസ്ത്രഞ്ജരെ നാടിന് നഷ്ടമായി. അതാണ് ഐ.എസ്.ആര്.ഓ ചാരക്കേസ്. സിഐ വിജയന് മറിയം റഷീദയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചപ്പോള്‍ മാധ്യമങ്ങള്‍ കുറ്റാരോപിതരായ ശാസ്ത്രഞ്ജരെ വാര്‍ത്തകളിലൂടെ നിരന്തരം 'ബലാത്സംഗം' ചെയ്തു- ബദല്‍ പങ്തിയില്‍ കുഞ്ചിക്കുറുപ്പ്
നിയമനത്തിന് കോഴയും നിയമനം വാങ്ങിയ ശേഷം കൊടുത്ത കോഴ തിരിച്ചു വാങ്ങിയതുമെല്ലാം കേരളത്തില്‍ പതിവുള്ളത് ? പിഎസ്സിയില് എന്നല്ല ആകമാനം കോഴമയം ! പിഎസ്സി അംഗത്വം ലേലം ചെയ്ത ഈർക്കിൽ പാർട്ടിക്കു പറ്റിയ അമളി പുസ്തകമാക്കിയാല്‍ ബുക്കര്‍ പ്രൈസ് ഉറപ്പ് ! കയ്യിലിരുന്നതും കക്ഷത്തു വച്ചിരുന്നതും - 'ബദല്‍' കോളത്തില്‍ കുഞ്ചിക്കുറുപ്പ്
പിഎസ്സി കോഴയാരോപണം: പാർട്ടി നടപടി യുവനേതാവിനപ്പുറം നീളില്ല. അന്വേഷണം വ്യാപിപ്പിച്ചാൽ വൻ മീനുകൾ കുടുങ്ങും, വേറെ പലതും പുറത്തും വരും ? മലബാര്‍ ലോബിയുടെ പുതിയ ആസ്ഥാനമായി കോഴിക്കോട് മാറുകയാണോ ? ഇതെല്ലാം മഞ്ഞുമലയുടെ ഒരറ്റം മാത്രം - 'ബദല്‍' പങ്തിയില്‍ കുഞ്ചിക്കുറുപ്പ് എഴുതുന്നു
പിണറായിയെ അവമതിക്കുന്നവര്‍ പഴയ ചാരക്കേസിന്റെ നാള്‍വഴികള്‍ ഒന്നോര്‍ക്കുന്നത് കൊള്ളാം. ഇതുപോലൊരു ലോക്സഭാ തോല്‍വി കഴിഞ്ഞ തവണയും സംഭവിച്ചിരുന്നു. ആ കടമ്പയും കടന്നാണ് ചരിത്രം തിരുത്തി പിണറായി കേരളത്തില്‍ ആദ്യമായി തുടര്‍ഭരണം നേടിയത്. അത് പിണറായിയുടെ മാത്രം ക്രെഡിറ്റ് ആയിരുന്നില്ലേ ? ഇന്നോളം സംഭവിച്ചിട്ടുള്ളതുപോലെ പിണറായി വിരുദ്ധര്‍ വീണ്ടും തോല്‍ക്കുമോ ? - 'ബദല്‍' - കോളത്തില്‍ കുഞ്ചിക്കുറുപ്പ്
'സോഷ്യല്‍ മീഡിയ' അറിയാതെ ഉപയോഗിച്ചപ്പോള്‍ 'ഒര്‍ജിനല്‍ മീഡിയ'യുടെ മേധാവികളിലൊരാള്ക്ക് പണിപോയത്രെ ! ഒന്ന് സൊള്ളിയതാണ്. ചിത്രങ്ങള്‍ പോയത് ഗ്രൂപ്പുകളിലേയ്ക്ക് ! അത് മുതലാളിമാരുടെ കൈയ്യില്‍ കിട്ടിയപ്പോള്‍ പണി തെറിച്ചത് കേരളം അറിയുന്ന ഉന്നതന്റേത് ? പിന്നെ ചില മാധ്യമ അതിഥി തൊഴിലാളി വിശേഷങ്ങളും
സിപിഎം പിടിക്കുന്നു, പുലിവാൽ പിന്നെയും പിന്നെയും.. കാപ്പ കേസിലെ പ്രതിയെ വരെ ഈ ഘട്ടത്തിൽ പാർട്ടിയിലേക്ക് സ്വീകരിച്ചാനയിക്കുന്നത് എന്തിന് ? അതിന് മുഷ്ടി ചുരുട്ടി മുദ്രാവാക്യം മുഴക്കാന്‍ ഒരു വനിതാ മന്ത്രിയും. തെറ്റുതിരുത്തൽ രേഖ തയാറാക്കാനിരിക്കെയാണ് ഈ 'ശരികൾ' കൊണ്ടുള്ള ഘോഷയാത്ര, ബഹുകേമം ! ഗോവിന്ദൻ സഖാവേ, പൂച്ചയ്ക്ക് എങ്ങനെ മണികെട്ടും ? 'ബദല്‍' പങ്തിയില്‍ കുഞ്ചിക്കുറുപ്പ്