മഹാരാഷ്ട്രയിലെ ചന്ദ്രപൂരില്‍ താപനില 45.6 ഡിഗ്രി സെല്‍ഷ്യസിലെത്തി. രാജ്യത്തെ 7 സംസ്ഥാനങ്ങളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്, 20 സംസ്ഥാനങ്ങളില്‍ ഇടിമിന്നല്‍, മഴ മുന്നറിയിപ്പ്

അരുണാചല്‍ പ്രദേശ്, അസം, മേഘാലയ എന്നിവിടങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

New Update
weather

ഡല്‍ഹി: മധ്യപ്രദേശ്, രാജസ്ഥാന്‍ എന്നിവയുള്‍പ്പെടെ ഏഴ് സംസ്ഥാനങ്ങളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ് നല്‍കി കാലാവസ്ഥാ വകുപ്പ്. രാജസ്ഥാനിലെ താപനില വരും ദിവസങ്ങളില്‍ വീണ്ടും ഉയര്‍ന്നേക്കാമെന്ന് മുന്നറിയിപ്പുണ്ട്. 

Advertisment

മൂന്ന് നാല് ദിവസത്തിനുള്ളില്‍ താപനില 2 മുതല്‍ 3 ഡിഗ്രി വരെ വര്‍ദ്ധിച്ചേക്കാം. തുടര്‍ച്ചയായ രണ്ടാം ദിവസവും 45.6°C താപനില രേഖപ്പെടുത്തിയ മഹാരാഷ്ട്രയിലെ ചന്ദ്രാപൂര്‍ രാജ്യത്തെ ഏറ്റവും ചൂടേറിയ ജില്ലയായി.


മധ്യപ്രദേശിലും ഉഷ്ണതരംഗം തുടരുന്നു. തിങ്കളാഴ്ച 27 നഗരങ്ങളില്‍ ചൂട് 40 ഡിഗ്രിയോ അതില്‍ കൂടുതലോ ആയിരുന്നു. അതേസമയം, ഛത്തീസ്ഗഡിലെ നാല് ജില്ലകളില്‍ ഉഷ്ണതരംഗ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.


20 സംസ്ഥാനങ്ങളില്‍ ഇടിമിന്നലിനും മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് പ്രവചിച്ചിട്ടുണ്ട്.

അരുണാചല്‍ പ്രദേശ്, അസം, മേഘാലയ എന്നിവിടങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ആഴ്ച രാജ്യത്തിന്റെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും സമാനമായ കാലാവസ്ഥ പ്രതീക്ഷിക്കുന്നു.

Advertisment