FB Hits
'കോൺഗ്രസ് നടത്തിയ ചെറു സമരങ്ങൾ ഫലം കണ്ടു. കോൺഗ്രസിൻ്റെ സമരത്തെ തകർക്കാൻ ശ്രമിച്ചവർക്കും നാളെ മുതൽ കുറഞ്ഞ വിലയിൽ ഇന്ധനം ലഭ്യമാകും. അവകാശ സമരങ്ങളെ അടിച്ചമർത്താൻ ഏത് തമ്പുരാൻ വന്നാലും അതിന് വഴങ്ങി കൊടുക്കാൻ കോൺഗ്രസിന് സൗകര്യമില്ല'-ജോജുവിനെ പരോക്ഷമായി 'കൊട്ടി' കെ. സുധാകരന്റെ ഫേസ്ബുക്ക് പോസ്റ്റ്
"മതം പറഞ്ഞ് ഒരാളെ ആക്രമിക്കുന്നത് നട്ടെല്ലില്ലായ്മയും പരിതാപകാരവുമാണ്" എന്നാണ് കോഹ്ലി തീവ്ര ഹിന്ദുത്വ വർഗീയവാദികളോട് പറഞ്ഞത്. അതിന്റെ പേരിൽ അദ്ദേഹത്തിന്റെ ഒൻപതു മാസം പ്രായമുള്ള മകൾക്ക് ബലാൽസംഗ ഭീഷണി ഉയർത്തിയിരിക്കയാണ്. ശക്തമായ പ്രതിഷേധം ഉയരേണ്ട സന്ദർഭമാണിത്. ലജ്ജ കൊണ്ട് ഭാരതീയരുടെയാകെ തല കുനിയേണ്ടതാണ്-എം ബി രാജേഷിന്റെ കുറിപ്പ്
പല പ്രമുഖമാധ്യമങ്ങളുടെയും തലവാചകം കേന്ദ്ര സർക്കാരും സംസ്ഥാന സർക്കാരും എന്നിട്ടും നികുതി കുറയ്ക്കാൻ തയ്യാറല്ല എന്നാണ്. രണ്ടു സർക്കാരുകളെയും കൂട്ടിക്കെട്ടുന്നതു ദുഷ്ടലാക്കാണ്. നമ്മൾ ചർച്ച ചെയ്യുന്നതു വില വർദ്ധനവിനെക്കുറിച്ചാണ്. ഒരു സംസ്ഥാനവും നികുതി കൂട്ടിയിട്ടില്ല. നികുതി കൂട്ടിയിട്ടുള്ളതു കേന്ദ്ര സർക്കാർ മാത്രമാണ്. എന്തു ഭാവിച്ചാണ് മോഡി സർക്കാർ എണ്ണവില ഇങ്ങനെ കൂട്ടുന്നത്?-തോമസ് ഐസക്