ഫുട്ബോൾ
മെസി പെനാൽറ്റി പാഴാക്കിയത് അർജന്റീനയ്ക്ക് ഭാഗ്യസൂചനയോ? ഗ്രൂപ്പ് റൗണ്ടിലെ മൂന്നാം മത്സരത്തിൽ പെനാൽറ്റി പാഴാക്കിയാൽ അക്കുറി കിരീടം നേടുന്ന പതിവ് അർജന്റീന ആവർത്തിക്കുമോ? എഴുതിത്തള്ളിയവർക്ക് മുന്നിൽ രണ്ട് ആധികാരിക വിജയങ്ങളോടെ നെഞ്ചുവിരിച്ച് മെസിയും സംഘവും ലോകകപ്പ് പ്രീ ക്വാർട്ടറിലേക്ക്. അർജന്റീനയുടെ കളികൾ ലോകം കാണിനിരിക്കുന്നതേയുള്ളൂ
ആരാധകരെ ഞെട്ടിച്ച് പെനാലിറ്റി പാഴാക്കി മെസി, പോളണ്ടിനെതിരെ അർജന്റീനയുടെ വിജയ ശില്പികളായത് മാക് അലിസ്റ്ററും ജുലിയൻ അൽവാരെസും, ആദ്യ പകുതിയിൽ ശക്തമായി ചെറുത്ത് പോളണ്ട്, രണ്ടാം പകുതിയിൽ കടന്നാക്രമിച്ച് അർജന്റീനയും; ആറു പോയിന്റുമായി സി ഗ്രൂപ്പ് ചാമ്പ്യൻമാരായി അർജന്റീന പ്രീക്വാട്ടറിലേക്ക് !
ഇംഗ്ലണ്ടിന് പിന്നാലെ ഇറാനെ ഒരു ഗോളിന് വീഴ്ത്തി യു.എസ്.എയും പ്രീക്വാർട്ടറിലേക്ക്, അവസാന മത്സരത്തിൽ ഇംഗ്ലണ്ട് വെയ്ൽസിനെ മറുപടിയില്ലാത്ത മൂന്ന് ഗോളുകൾക്ക് തകർത്ത് ഗ്രൂപ്പ് ചാമ്പ്യൻമാരായി. യു.എസിന് മുന്നിൽ സ്വപ്നങ്ങൾ പൊലിഞ്ഞ് ഇറാൻ, 64 വർഷത്തിന് ശേഷം ലോകകപ്പിനെത്തിയ വെയ്ൽസിന്റെ നേട്ടം യു.എസിനെതിരായ സമനില മാത്രം !