വികൃത മനസുകള്‍ സാമൂഹ്യ മാധ്യമങ്ങള്‍ കൈകാര്യം ചെയ്താലുണ്ടാകുന്ന ദുരന്തമാണ് സിനിമാ റിവ്യൂവിലൂടെ സംഭവിക്കുന്നത്. ആയിരക്കണക്കിന് ആളുകള്‍ ജോലി ചെയ്യുന്ന സിനിമാ വ്യവസായം തകര്‍ന്നാലും വേണ്ടില്ല, തങ്ങള്‍ക്കു ലക്ഷങ്ങള്‍ കിട്ടണമെന്ന നീച മന:സ്ഥിതിയാണ് യൂട്യൂബർമാർക്ക്. സമൂഹം ജാഗ്രതയോടെ കാണേണ്ട വിഷയം തന്നെയാണിത്. അഭിപ്രായ സ്വാതന്ത്ര്യം അതിരുകടക്കുന്നുവോ? - മുഖപ്രസംഗത്തിൽ ചീഫ് എഡിറ്റർ ജേക്കബ് ജോർജ്
ഇന്ത്യയുടെ ചരിത്രം ഗതി മാറ്റുന്ന രാഷ്ട്രീയ നാടകമാണ് അരങ്ങേറിക്കൊണ്ടിരിക്കുന്നത്. ഇന്ത്യയുടെ പേര് ഭാരതം എന്നാക്കി പാഠപുസ്തകങ്ങള്‍ മാറ്റിയെഴുതണമെന്ന ശുപാര്‍ശ സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ ചരിത്രം പഠിപ്പിക്കുക എന്ന ഉദ്ദേശത്തോടെയാണ്. ആറേഴു പേര് കൂടിയിരുന്ന് ആലോചിച്ചു തീരുമാനിച്ചാല്‍ മായിച്ചു കളയാവുന്നതല്ല ഇന്ത്യ എന്ന വികാരവും സ്വാതന്ത്ര്യ സമര ചരിത്രവും. ഇന്ത്യ ഇന്ത്യാക്കാരുടേതാണ് സര് ! - മുഖപ്രസംഗത്തിൽ ചീഫ് എഡിറ്റർ ജേക്കബ് ജോർജ്
കേരളത്തിന് തിലകക്കുറിയായി വിഴിഞ്ഞം തുറമുഖത്ത് ആദ്യത്തെ കപ്പലടുത്തു. പദ്ധതി യഥാർദ്യമായത് കെ കരുണാകരന്റെയും ഉമ്മൻചാണ്ടിയുടെയും കാലം കഴിഞ്ഞ് പിണറായിയിലൂടെ. പൂര്‍ത്തീകരിക്കുന്ന വിഴിഞ്ഞം പദ്ധതി പക്ഷെ സര്‍ക്കാരിനു മുന്നില്‍ നിരത്തുന്ന വലിയ വെല്ലുവിളികളാണ്. വിഴിഞ്ഞത്തിന്റെ പ്രയോജനങ്ങള്‍ കേരളത്തിനു കിട്ടണമെങ്കിൽ സര്‍ക്കാര്‍ ഇനി വലിയ ശ്രദ്ധ കൊടുക്കേണ്ടി വരും - മുഖപ്രസംഗത്തിൽ ചീഫ് എഡിറ്റർ ജേക്കബ് ജോർജ്
സിപിഎം സംസ്ഥാന കമ്മിറ്റിയംഗം കെ. അനില്‍കുമാറിന്റെ തട്ടം പ്രസ്താവന മുസ്ലിം സമുദായത്തിനുള്ളില്‍ത്തന്നെ സംഘര്‍ഷത്തിനു വഴിതെളിച്ചിരിക്കുന്നു. വിഷയത്തിൽ സമസ്തയും ലീഗും നേര്‍ക്കുനേര്‍ വന്നിരിക്കുന്നു. ഈ സംഘര്‍ഷത്തില്‍ സമസ്തയ്ക്കു നഷ്ടപ്പെടാന്‍ യാതൊന്നുമില്ല തന്നെ. ലീഗിനാകട്ടെ, നഷ്ടപ്പെടാന്‍ ഏറെയുണ്ടുതാനും - മുഖപ്രസംഗത്തിൽ ജേക്കബ് ജോർജ്
ലോകമെങ്ങും ജനാധിപത്യ പ്രക്രിയയുടെ അടിസ്ഥാന ഘടകം മാധ്യമ സ്വാതന്ത്ര്യം തന്നെയാണ്; ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയില്‍ മാധ്യമ സ്വാതന്ത്ര്യത്തിനു നേരേ കേന്ദ്ര ഏജന്‍സികള്‍ തിരിയുന്നത് തികച്ചും അപകടകരമാണ്; മാധ്യമ സ്വാതന്ത്ര്യത്തിനു തുരങ്കം വെയ്ക്കുന്ന നടപടികള്‍ അന്വേഷണ ഏജന്‍സികള്‍ കൈക്കൊള്ളുന്നത് ഇന്ത്യന്‍ ജനാധിപത്യത്തിന് ഒട്ടും ഭൂഷണമല്ല. മാധ്യമ സ്വാതന്ത്ര്യത്തിനു തുരങ്കം വെയ്ക്കുന്നത് ആര്? - മുഖപ്രസംഗത്തിൽ ജേക്കബ് ജോർജ്
2011ല്‍ വി.ഡി സതീശനെ മന്ത്രിയാക്കാനും 2021ൽ രമേശ് ചെന്നിത്തലയെ പ്രതിപക്ഷ നേതാവാക്കാനും ശ്രമിച്ചുവെന്ന് ഉമ്മൻ ചാണ്ടി 'കാലം സാക്ഷി' എന്ന ആത്മകഥയിൽ രേഖപ്പെടുത്തുന്നു. 2011ലെ ഉമ്മൻ ചാണ്ടി ഗവൺമെന്റില് സതീശനെ മന്ത്രിയാക്കാൻ ഐ ഗ്രൂപ്പ് നേതാവ് രമേശ് ചെന്നിത്തല തയ്യാറായില്ല. അന്ന് ചെന്നിത്തല തനിക്ക് മന്ത്രിസ്ഥാനം നിഷേധിച്ചതിന് ഇന്ന് അതേ രീതിയിൽ മറുപടി നൽകുകയായിരുന്നുവോ വിഡി സതീശൻ ? രണ്ടു സംഭവങ്ങൾക്കും ഉമ്മൻചാണ്ടി സാക്ഷി - അള്ളും മുള്ളും പംങ്തിയില്‍ ചീഫ് എഡിറ്റര്‍ ജേക്കബ് ജോര്‍ജ്
ഉമ്മൻചാണ്ടിയുടെ വ്യക്തിത്വത്തിന്മേലും രാഷ്ട്രീയത്തിന്മേലും പടർന്ന എല്ലാ കറയും കളങ്കവും മായിച്ചുകൊണ്ടായിരുന്നു സോളാർ കേസ് റിപ്പോർട്ട് സിബിഐ പുറത്തുവിട്ടത്. ചാണ്ടി ഉമ്മൻ പുതുപ്പള്ളിയിൽ നിന്ന് വർണോജ്വലമായ വിജയം നേടി സത്യപ്രതിജ്ഞ ചെയ്ത് നിയമസഭാംഗമായ ദിവസം സോളാർ അടിയന്തര പ്രമേയം അവതരിപ്പിച്ചത് നല്ല കണക്കുകൂട്ടലായിരുന്നില്ല. ആ ദിവസത്തെ നിയമസഭാ സമ്മേളനം ചാണ്ടി ഉമ്മന്റേതു തന്നെ ആക്കാമായിരുന്നു. ഉമ്മൻചാണ്ടിക്കു നൽകുന്ന ഏറ്റവും മികച്ച സ്മരണാഞ്ജലിയാകുമായിരുന്നു അത് - മുഖപ്രസംഗത്തിൽ ജേക്കബ് ജോർജ്
മന്ത്രിസഭ പുന:സംഘടന ചർച്ചകൾ കൊഴുക്കുമ്പോൾ സ്ഥാനത്തിനായുള്ള ചരടുവലിയും തുടങ്ങി. എ.എൻ ഷംസീർ മന്ത്രിയാകുമെന്നും പകരം വീണാ ജോർജ് സ്പീക്കറായെക്കുമെന്ന സൂചനയാണ് പുന:സംഘടനാ വിവാദത്തിന് എരിവും പുളിയും പകരുന്നത്. ധാരണ പ്രകാരം ആന്റണി രാജുവും അഹമ്മദ് ദേവർകോവിലും മാറി ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിയായേക്കും. എൻസിപിയിലാണ് തർക്കം രൂക്ഷം. എ.കെ ശശീന്ദ്രനെ മാറ്റി തോമസ് കെ തോമസിനെ മന്ത്രിയാക്കണമെന്നാണ് ആവശ്യം. മുഖം മിനുക്കുമോ പുന:സംഘടന? - മുഖപ്രസംഗത്തിൽ ജേക്കബ് ജോർജ്
പി.പി മുകുന്ദന് എന്ന ആവേശം; ഒരിക്കലും ബിജെപിയിലേയ്ക്കു തിരികെ വരാന്‍ കഴിയില്ലെന്നറിയാമെങ്കിലും അവസാനം വരെ അങ്ങനെയൊരു വിളി വരുമെന്ന് കാത്തിരുന്ന അദ്ദേഹത്തെ തേടിയെത്തിയത് മരണത്തിന്റെ വിളിയാണ്. ബിജെപിയുടെ സംസ്ഥാന സെക്രട്ടറിയായി എത്തിയ മുകുന്ദന് കേരള രാഷ്ട്രീയത്തില്‍ ഒരു ശക്തികേന്ദ്രമായി ഉയര്‍ന്നു. ഹിന്ദുത്വ രാഷ്ട്രീയത്തില്‍ ഒരു തികഞ്ഞ മതേതര വാദിയായിരുന്ന പി.പി മുകുന്ദന് ഇനി ഓർമ - അള്ളും മുള്ളും പംങ്തിയില്‍ ചീഫ് എഡിറ്റര്‍ ജേക്കബ് ജോര്‍ജ്