ശരി അത്തിനേക്കുറിച്ച് അന്ന് ഇ.എം.എസ് പറഞ്ഞത് തെറ്റായിരുന്നോ ? ലീഗ് വര്‍ഗീയ കക്ഷിയാണെന്ന് പിണറായി മുൻപ് പറഞ്ഞതോ, ഇപ്പോൾ ഗോവിന്ദൻ പറയുന്നതോ ? അന്ന് അതും ഇന്ന് ഇതും ആണു ശരിയെന്നു പറഞ്ഞു തടിതപ്പാം. പക്ഷേ അണികളില്‍ പൊട്ടന്മാര് കുറഞ്ഞുവരികയാണെന്നോര്ക്കണം - ഗോവിന്ദന് മാഷും ലീഗിന്റെ വര്‍ഗീയതയും പിന്നെ പിണറായിയും - നിലപാടിൽ ഓണററി എഡിറ്റർ ആർ അജിത്കുമാർ
ചരിത്രത്തിലാദ്യമായി ലോകകപ്പിന്റെ ക്വാർട്ടർ ഫൈനലിൽ കളിക്കുന്ന മൊറോക്കോ പറങ്കിപ്പടയെ വീഴ്ത്തുമോ ? ഇന്നത്തെ ആദ്യ ക്വാർട്ടർഫൈനൽ മത്സരത്തിൽ പോർച്ചുഗൽ മൊറോക്കോയെ നേരിടും. പറങ്കികളുടെ കൂടാരം പൊളിക്കാൻ അട്ടിമറികളുടെ തോഴന്മാരായ മൊറോക്കോ. ലോകത്തിന്റെ കണ്ണുകൾ ദോഹയിലെ അൽ തുമാമാ സ്റ്റേഡിയത്തിലേക്ക്
ചാൻസലർ എന്ന വിദ്യാഭ്യാസ വകുപ്പിലെ പുതിയ മേച്ചിൽ പുറത്താണ് ലീഗിന്റെ കണ്ണ്, ഇടതുപക്ഷത്തിന്റെ ചിലവിൽ ചുളുവിൽ കാര്യം കാണാം. അടുത്ത സർക്കാരിൽ വിദ്യാഭ്യാസ വകുപ്പ് കിട്ടുമ്പോൾ 'ചാകര'യാകും. അതിനനുസരിച്ചു കോൺഗ്രസിനെ പരുവത്തിലാക്കുകയാണ് പുതിയ ലീഗ് രാഷ്ട്രീയം - ചാൻസലർ ബില്ലിൽ തട്ടി ഉലയുന്ന യു ഡി എഫ് രാഷ്ട്രീയം - നിലപാടിൽ ഓണററി എഡിറ്റർ ആർ അജിത്കുമാർ
ഇടതുപക്ഷമെങ്കിലും ചാൻസലറായി മല്ലികാ സാരാഭായിയുടെ തുടക്കം കൊള്ളാം. ബാക്കി ആര്‍ബര്‍ട്ട് ഐന്‍സ്റ്റിനിന്റെ 'പിന്മുറക്കാരായി' വിസിമാരായവരെപ്പോലാകാതിരുന്നാൽ മതി ! ഇന്ത്യയിലെ ഇടതു ബുദ്ധിജീവികളൊക്കെ കണ്ണുംനട്ടിരിക്കുകയാണ്. ഗവര്‍ണറെ തല്ലാന്‍ വേച്ചുവേച്ചടുത്ത ചരിത്രപണ്ഡിതന്‍ മുതല്‍ ബന്ധു പ്രണോയ് റോയ് വരെ വേലയും കൂലിയുമില്ലാതായുണ്ട്. ആദ്യം ഇവരെ നോക്കും, പിന്നെ ആനാവൂര്‍ നാഗപ്പനുവരെ സാധ്യതയുണ്ട് - നിലപാടിൽ ഓണററി എഡിറ്റർ ആർ അജിത്കുമാർ
പ്രൊഫസര്‍ നിയമനത്തിന് വഴിവിട്ട മാനദണ്ഡങ്ങള്‍ തട്ടിക്കൂട്ടി ഭാര്യയ്ക്ക് ഭര്‍ത്താവിന്റെ സര്‍ട്ടിഫിക്കറ്റ്. ഭാര്യയുടെ ഗവേഷണ പ്രബന്ധങ്ങളും ഭര്‍ത്താവുമൊത്തുള്ള ജോയിന്റ് വെന്‍ച്വര്‍ ! ഒന്നിച്ചൊരു വീട്ടില്‍ കഴിയുന്നു - പ്രൊഫസറാകാന്‍ ഇനിയെന്ത് വേണം ? നമ്മുടെ സര്‍വ്വകലാശാലകള്‍ തൊഴുത്തുകളേക്കാള്‍ കഷ്ടമാകുന്നു - കേട്ട ആരോപണങ്ങളേക്കാള്‍ ഇമ്പമുള്ളതാണ് ഇതുവരെ കേള്‍ക്കാത്ത ആരോപണങ്ങള്‍ - നിലപാടില്‍ ഓണററി എഡിറ്റര്‍ ആര് അജിത് കുമാര്‍
കരുവന്നൂര്‍ ബാങ്കിൽ നിന്നും നഷ്ടപ്പെട്ടത് ജനങ്ങളുടെ പണം, അടിച്ചുമാറ്റിയത് ഒരു പാർട്ടി ? നക്കാപ്പിച്ച കിട്ടിയ ആ പാവം 5 ജീവനക്കാരാണോ പ്രതികൾ ? ഈ കീഴ് ജീവനക്കാരാണോ 117 കോടി കൊണ്ടുപോയത് ? ആരോടാണീ കള്ളക്കഥ വിളമ്പുന്നത് ? ഡയറക്റ്റർ ബോർഡ് ഒന്നും അറിഞ്ഞില്ല, സഹകരണ വകുപ്പ് മേധാവികൾ അറിഞ്ഞില്ല, പാർട്ടിയുടെ ഏരിയ ചുമതലയുള്ള നേതാവ് അറിഞ്ഞില്ല, ജില്ലാ കമ്മിറ്റിയും ഒന്നും അറിഞ്ഞില്ല. കഷ്ടം ! കരുവന്നൂര്‍ ഉയര്‍ത്തുന്ന ഉത്തരമില്ലാത്ത ചോദ്യങ്ങള്‍ - നിലപാടിൽ ഓണററി എഡിറ്റർ ആർ അജിത്കുമാർ