08
Thursday December 2022

അരുവിത്തുറ സെൻറ് ജോർജസ് കോളേജിന് ഇന്റർനാഷണൽ ഓർഗനൈസേഷൻ ഫോർ സ്റ്റാൻഡേർഡൈസേഷന്റെ (ഐ.എസ്.ഒ.) വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് മാത്രം നൽകുന്ന ഐ.എസ്.ഒ. 21001 അംഗീകാരം ലഭിച്ചു. കോട്ടയം ജില്ലയിൽ ഐ.എസ്.ഒ....

ന്യൂഡൽഹി: കൗൺസിൽ ഫോർ ദി ഇന്ത്യൻ സ്കൂൾ സർട്ടിഫിക്കറ്റ് എക്സാമിനേഷൻസ് 2022-23 അക്കാദമിക് സെഷന്റെ ബോർഡ് പരീക്ഷകളുടെ തീയതി പ്രഖ്യാപിച്ചു. വിദ്യാർത്ഥികൾക്ക് ഇപ്പോൾ സി.ഐ.എസ്.സി.ഇ ഔദ്യോഗിക വെബ്‌സൈറ്റിൽ...

എസ്.എസ്.എല്‍.സി പരീക്ഷ മാര്‍ച്ച് 9 മുതല്‍ 29 വരെയായി നടക്കും. നാലര ലക്ഷം വിദ്യാര്‍ത്ഥികള്‍ ഈ വര്‍ഷം പരീക്ഷയെഴുതും. ഏപ്രില്‍ 3 മുതല്‍ മൂല്യനിര്‍ണയകം ആരംഭിച്ച് മെയ്...

More News

ശ്രീ ശങ്കരാചാര്യ സംസ്കൃതസർവ്വകലാശാല ഡിസംബർ 12, 15 തീയതികളിൽ നടത്താനിരുന്ന മൂന്നാം സെമസ്റ്റർ ബി. എഫ്. എ. പരീക്ഷകൾ യഥാക്രമം ജനുവരി 10, 12 തീയതികളിലേയ്ക്ക് മാറ്റിയതായി സർവ്വകലാശാല അറിയിച്ചു.

കൊച്ചി: ലോകത്തിലെ പ്രമുഖ എഡു്‌ടെക് കമ്പനിയുടെ സാമൂഹിക പ്രതിബദ്ധതാ വിഭാഗമായ ബൈജൂസ് എഡ്യൂക്കേഷന്‍ ഫോര്‍ ഓള്‍, അതിന്റെ ഉയര്‍ന്ന നിലവാരമുള്ള സൗജന്യ ഇ-ലേണിംഗ് ഉള്ളടക്കം ആന്ധ്രാപ്രദേശിലെ 30.8 ലക്ഷം വിദ്യാര്‍ത്ഥികള്‍ക്ക് ലഭ്യമാക്കും. സംസ്ഥാനത്തെ 2 ലക്ഷം സര്‍ക്കാര്‍ അധ്യാപകര്‍ക്ക് സൗജന്യ ലേണിംഗ് ലൈസന്‍സുകള്‍ നല്‍കിക്കൊണ്ട് ബൈജൂസ് ആന്ധ്രാപ്രദേശുമായുള്ള പങ്കാളിത്തം ശക്തിപ്പെടുത്തി. പൊതുവിദ്യാലയങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഗുണനിലവാരമുള്ള വിദ്യാഭ്യാസം നല്‍കുന്നതിനായി ബൈജൂസും ആന്ധ്രാപ്രദേശ് സര്‍ക്കാരും ഒരു ധാരണാപത്രത്തില്‍ ഒപ്പുവെച്ചിരുന്നു. കരാറിന്റെ വിപുലീകരണമെന്ന നിലയില്‍, ശരിയായ ഡിജിറ്റല്‍ അധ്യാപന ആസ്തികള്‍ ഉപയോഗിച്ച് […]

തിരുവനന്തപുരം: സംസ്ഥാനത്ത് സ്കൂൾ അർദ്ധവാർഷിക പരീക്ഷകൾ ഡിസംബർ 12ന് ആരംഭിക്കും. ഈ വർഷത്തെ രണ്ടാം ടൈം പരീക്ഷകൾക്കാണ് ഡിസംബർ 12ന് തുടക്കമാകുക. ഹയർ സെക്കൻഡറി പരീക്ഷകളാണ് 12ന് ആരംഭിക്കും. യുപി, ഹൈസ്കൂൾ വിഭാഗം പരീക്ഷകൾ ഡിസംബർ 14ന് ആരംഭിക്കും. എൽപി വിഭാഗം പരീക്ഷകൾ 16ന് തുടങ്ങും. 22ന് മുഴുവൻ പരീക്ഷകളും അവസാനിക്കും. പരീക്ഷകൾക്ക് ശേഷം 23ന് ക്രിസ്തുമസ് അവധിക്കായി സംസ്ഥാനത്തെ സ്കൂളുകൾ അടയ്ക്കും. ക്രിസ്മസ് അവധിക്ക് ശേഷം ജനുവരി 3ന് സ്കൂളുകൾ തുറക്കും

കോട്ടയം: വാര്‍ഷിക സ്‌കോളര്‍ഷിപ്പ് പരീക്ഷയായ നാഷണല്‍ ടാലന്റ് ഹണ്ടിന് ആകാശ് ബൈജൂസിന്റെ കോട്ടയം കേന്ദ്രത്തില്‍നിന്ന് പങ്കെടുത്തത് 5372 വിദ്യാര്‍ഥികള്‍. ഈ വര്‍ഷം മൊത്തം 25 ലക്ഷത്തിലധികം പേരാണ് രാജ്യമാകെ ആന്‍തെ പരീക്ഷ എഴുതിയത്. 2010ല്‍ ആന്‍തെ സമാരംഭിച്ചതിന് ശേഷമുള്ള ഏറ്റവും ഉയര്‍ രജിസ്‌ട്രേഷനാണിത്. 2022 നവംബര്‍ 5 മുതല്‍ 13 വരെ ഓണ്‍ലൈനിലും നവംബര്‍ 6,13 തീയതികളില്‍ ഓഫ്‌ലൈനിലും പരീക്ഷകള്‍ നടന്നു. 9-10 ക്ലാസുകളിലെ വിദ്യാര്‍ഥികളുടെ ഫലം നവംബര്‍ 27നും 7-8 ക്ലാസുകളിലേത് 29നും പുറത്തുവരും. വിദ്യാര്‍ത്ഥികളെ […]

തിരുവന്തപുരം: സാവന്ന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം & മാനേജ്‌മെന്റ് സ്റ്റഡീസ് നടത്തുന്ന അംഗീകൃത ഡിപ്ലോമ, സെർട്ടിഫിക്കറ്റ് കോഴ്സുകളിൽ പ്രവേശനം നടത്തുന്നു. 6 മാസ ഡിപ്ലോമ, സെർട്ടിഫിക്കറ്റ് കോഴ്സിൽ 2 മാസം സ്റ്റൈപ്പൻഡോട് കൂടിയ ട്രെയിനിങ്ങും നൽകുന്നു. കോഴ്സ് പൂർത്തിയാക്കുന്നവർക്ക് ഇൻസ്റ്റിറ്റ്യൂട്ട് തന്നെ ജോബ് പ്ലേസ്മെന്റും നൽകുന്നു.ഡിപ്ലോമ കോഴ്സ് ഓൺലൈനും ഓഫ്‌ലൈനും ലഭ്യമാണ്. സെർട്ടിഫിക്കറ്റ് കോഴ്സ് ഓൺലൈൻ ക്ലാസ് മാത്രമായിരിക്കും. ഡിപ്ലോമ കോഴ്സിന് 60,000 രൂപയും, സർട്ടിഫിക്കറ്റ് കോഴ്സിന് 20,000 രൂപയുമാണ് ഫീസ്. ഫീസ് അടയ്ക്കാൻ ഇഎംഐ സൗകര്യവുമുണ്ട്. […]

കൊച്ചി: സര്‍ക്കാര്‍ സ്വയംഭരണസ്ഥാപനമായ കേരള മീഡിയ അക്കാദമി കൊച്ചി സെന്ററില്‍ അടുത്ത മാസം തുടങ്ങുന്ന വീഡിയോ എഡിറ്റിങ് സര്‍ട്ടിഫിക്കറ്റ് കോഴ്സിന് നവംബര്‍ 25 വരെ അപേക്ഷിക്കാം. തിയറിയും പ്രാക്ടിക്കലും ഉള്‍പ്പെടെ 6 മാസമാണ് കോഴ്സിന്റെ കാലാവധി. 30 പേര്‍ക്കാണ് പ്രവേശനം. നൂതന സോഫറ്റ് വെയറുകളില്‍ പരിശീലനം നല്‍കും. സര്‍ക്കാര്‍ അംഗീകാരമുള്ള കോഴ്സിന് 30,000 രൂപയാണ് ഫീസ്. പട്ടികജാതി/പട്ടികവര്‍ഗ/ഒഇസി വിദ്യാര്‍ത്ഥികള്‍ക്ക് ഫീസ് ആനുകൂല്യം ലഭിക്കും. പ്ലസ് ടു വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. കോഴ്സിന്റെ ഭാഗമായി പ്രായോഗിക പരിശീലനവും നല്‍കും. […]

ശ്രീ ശങ്കരാചാര്യ സംസ്കൃത സ‍ർവകലാശാലയിലെ ഒന്നാം സെമസ്റ്റർ ബി. എ. / ബി. എഫ്. എ. പരീക്ഷകളുടെ കോർ/ഇലക്ടീവ്/പ്രാക്ടിക്കൽ/പ്രൊജക്ട് ഉൾപ്പെടെ എല്ലാ കോഴ്സുകളും ഓൺലൈനായി രജിസ്റ്റർ ചെയ്യുന്നതിനുളള അവസാന തീയതി ഡിസംബര്‍ എട്ടാണെന്ന് സർവ്വകലാശാല അറിയിച്ചു. കോഴ്സ് രജിസ്ട്രേഷൻ നടത്തിയതിന്റെ രേഖകൾ സർവ്വകലാശാലയിൽ സമർപ്പിക്കേണ്ട അവസാന തീയതി ഡിസംബര്‍ 12.  

ശ്രീ ശങ്കരാചാര്യ സംസ്കൃത സ‍ർവകലാശാലയുടെ കാലടി മുഖ്യക്യാമ്പസിൽ പ്രവർത്തിക്കുന്ന യൂണിവേഴ്സിറ്റി എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോയുടെ ആഭിമുഖ്യത്തിൽ സൗജന്യ യു. ജി. സി. മത്സര പരീക്ഷ പരിശീലന ക്ലാസ്സുകൾ ഉടൻ ആരംഭിക്കുമെന്ന് സർവ്വകലാശാല അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്ഃ8078857553, 9847009863, 9656077665.

ശ്രീ ശങ്കരാചാര്യ സംസ്കൃത സ‍ർവകലാശാലയിലെ രണ്ടാം സെമസ്റ്റർ എം. ഫിൽ വിദ്യാർത്ഥികൾ താങ്കളുടെ പ്രബന്ധങ്ങൾ സമർപ്പിക്കേണ്ട അവസാന തീയതി ഡിസംബര്‍ 31 ആണെന്ന് സർവ്വകലാശാല അറിയിച്ചു. രണ്ടാം സെമസ്റ്റർ എം. ഫിൽ. പരീക്ഷകൾക്കായുളള അപേക്ഷകൾ നവംബര്‍ 28നകം സമർപ്പിക്കണം. ഫൈനോടെ നവംബര്‍ 30വരെയും സൂപ്പർ ഫൈനോടെ ഡിസംബര്‍ രണ്ട് വരെയും അപേക്ഷകൾ സ്വീകരിക്കും

error: Content is protected !!