ആലപ്പുഴ: ആലപ്പുഴ ജില്ലയിലെ കരീലക്കുളങ്ങരയിൽ മാരക മയക്കുമരുന്നായ എംഡിഎംഎയും, എൽഎസ്ഡിയുമായി രണ്ട് യുവാക്കൾ പിടിയില്‍. കായംകുളം കീരിക്കാട് തുളിയനയ്യത്ത് വീട്ടില്‍ സക്കീര്‍ (26), കായംകുളം രണ്ടാംകുറ്റി പന്തപ്ലാവില്‍...
ആലപ്പുഴ: ആലപ്പുഴ തലവടി പനയന്നാര്‍ക്കാവ് ജംഗ്ഷന് സമീപം മാര്‍ജിന്‍ ഫ്രീ മാര്‍ക്കറ്റിന് തീപിടിച്ചു. ലക്ഷണക്കണക്കിന് രൂപയുടെ നാശനഷ്ടമുണ്ടായി. ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. തീപിടുത്തത്തിന് കാരണം ഷോര്‍ട്ട് സര്‍ക്യൂട്ടാണെന്നാണ്...
എടത്വ: ലക്ഷകണക്കിന് ഭക്തജനങ്ങള്‍ക്ക് അനുഗ്രഹം ചൊരിഞ്ഞ് പ്രശസ്ത തീര്‍ത്ഥാടനകേന്ദ്രമായ എടത്വ സെന്റ് ജോര്‍ജ്ജ് ഫൊറോനാപള്ളിയിലെ തിരുനാള്‍ ഇന്നലെ എട്ടാമിടത്തോടെ സമാപിച്ചു. വൈകുന്നേരം നാലിന് കോരിചൊരിയുന്ന മഴയത്തായിരുന്നു വിശുദ്ധ...
വാഴക്കുളം: തടത്തിൽ പരേതനായ ആഗസ്തിയുടെ ഭാര്യ മർത്തക്കുട്ടി (91) നിര്യാതയായി. സംസ്ക്കാരം നടത്തി. കദളിക്കാട് പൊട്ടയിൽ കുടുംബാംഗമാണ്. മക്കൾ: ബ്രിജിറ്റ്, ചാക്കോച്ചൻ, മേരി, ഗ്രേസി, ജെയിംസ്, ലൂസി,...
തഴുവംകുന്ന്: വട്ടക്കുടിയില്‍ പരേതനായ വര്‍ഗീസ് പൈലിയുടെ ഭാര്യ മറിയം (91) അന്തരിച്ചു. സംസ്കാരം നടത്തി. പരേത കരിമണ്ണൂര്‍ പാറത്താഴം കുടുംബാംഗമാണ്. മക്കള്‍: പരേതനായ വിന്‍സെന്റ് ജോര്‍ജ്, വി.വി....
മുവാറ്റുപുഴ: കിഴക്കേക്കര തട്ടാർകുടിയിൽ ടി. കെ രാമകൃഷ്ണൻ നായർ - 85 (റിട്ട. സ്പെഷ്യൽ ഓഫീസർ റവന്യു, കെഎസ്ഇബി) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: തൊടുപുഴ മണക്കാട്...
കാസർകോഡ്: കാസർകോഡ് ചെർക്കപ്പാറയിൽ കുളത്തിൽ കുളിക്കാനിറങ്ങിയ രണ്ടു കുട്ടികൾ മുങ്ങി മരിച്ചു. ദിൽജിത്ത്, നന്ദഗോപൻ എന്നിവരാണ് മരിച്ചത്. ചെർക്കപാറ ഗവൺമെൻറ് സ്കൂളിന് സമീപത്തെ കുളത്തിലാണ് ഇരുവരും കുളിക്കാനിറങ്ങിയത്....
കാസർഗോഡ്: മോഡൽ ഷഹാനയുടെ ദൂരൂഹ മരണത്തിൽ അന്വേഷണം ബന്ധുക്കളിലേക്കും സുഹൃത്തുക്കളിലേക്കും വ്യാപിപ്പിക്കും. ഇവരെ വരും ദിവസങ്ങളിൽ ചോദ്യം ചെയ്യും. ഭർത്താവ് സജാദ് ലഹരിക്ക് അടിമയും മയക്കുമരുന്ന് വ്യാപാരിയുമാണെന്ന്...
കാസർകോട്: ചെറുവത്തൂരിൽ നിന്ന് പരിശോധനയ്ക്കയച്ച ഷവർമ്മയിൽ ഷിഗല്ല, സാൽമണല്ല ബാക്ടീരിയകളുടെ സാന്നിധ്യം സ്ഥിരീകരിച്ചതോടെ അവധി ദിവസമായ ഇന്നും കാസർകോട് ജില്ലയിൽ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ പരിശോധന തുടരും....
കൊഴുവനാല്‍: കാലവര്‍ഷത്തിന് മുന്നോടിയായി കൊഴുവനാല്‍ ഗ്രാമപഞ്ചായത്ത് പരിധിയിലെ സ്വകാര്യ ഭൂമികളില്‍ പൊതുജനങ്ങളുടെയും അയല്‍വാസികളുടെയും ജീവനും സ്വത്തിനും ഭീഷണിയാകുന്ന വിധത്തില്‍ നില്ക്കുന്ന വൃക്ഷങ്ങളും വൃക്ഷശിഖരങ്ങളും ഭൂവുടമകള്‍ തന്നെ വെട്ടി...
കടുത്തുരുത്തി: ഞീഴൂർ ഒരുമ ചാരിറ്റബിൾ സൊസൈറ്റിയുടെ അഞ്ചാമത് വാർഷികാഘോഷവും, വിവിധ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും വ്യാഴാഴ്ച ഞീഴൂർ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു....
പാലാ: നഗരപ്രദേശത്തെ പ്രധാന റോഡുകളിൽ മഴവെള്ളം ഒഴുകി പോകുന്നതിന് ഓടകളുടെ മുകളിൽ സ്ഥാപിച്ചിരിക്കുന്ന ഇരുമ്പു പൈപ്പ് കൊണ്ടുള്ള ഗ്രില്ലുകളും കോൺക്രറ്റ് സ്ലാബുകളും തകർന്നിരിക്കുന്നത് എത്രയും വേഗം നന്നാക്കുന്നതിനും...
തിരുവനന്തപുരം: കൃപ ചാരിറ്റിയിലെ മികച്ച മാധ്യമ പ്രവർത്തകനുള്ള പുരസ്കാരം ദുബായിലെ പ്രമുഖ മാധ്യമ പ്രവർത്തകനും എം സ്ക്വയർ മീഡിയയുടെ മാനേജിങ് ഡയറക്ടറുമായ ഫിറോഷ അസീസിന് നൽകാൻ തീരുമാനിച്ചതായി...
തിരുവനന്തപുരം: അമിതമായ മൊബൈൽ ഫോൺ ഉപയോഗം അമ്മ ചോദ്യം ചെയ്തതിന് പിന്നാലെ പെൺകുട്ടി തൂങ്ങിമരിച്ചു. കല്ലറ മുതുവിള കുറക്കോട് വിഎസ് ഭവനിൽ ബിനുകുമാറിന്റെയും ശ്രീജയുടെയും രണ്ടാമത്തെ മകൾ...
തിരുവനന്തപുരം: ആത്മാർത്ഥമായി ജോലി ചെയ്ത് കെഎസ്ആര്‍ടിസിയ്ക്ക് വരുമാനമുണ്ടാക്കുന്ന തൊഴിലാളിക്ക് കൂലി നിഷേധിക്കുകയും, തൊഴിലാളികളെ നിരന്തരം പൊതു സമൂഹത്തിന്റെ മുമ്പിൽ അപമാനിക്കുകയും ചെയ്യുന്ന മന്ത്രി ആന്റണി രാജു വിന്റെ...
തിരുവല്ല: റവ.ഫാദർ സി.ബി വില്യംസ് ബിലീവേഴ്സ് ഈസ്റ്റേൺ സഭ വിദ്യാഭ്യാസ ബോർഡ് സെക്രട്ടറിയായി നിയമിതനായി.നിലവിൽ നിരണം സെൻ്റ് തോമസ് ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് വികാരിയാണ്. സെറാമ്പൂർ യൂണിവേഴ്സിറ്റിയിൽ...
പത്തനാപുരം: ചലച്ചിത്രമേഖലയില്‍ പ്രമുഖരായിരുന്ന കലാകാരന്മാരില് പലരും ജീവിതസായന്തനത്തില്‍ എവിടെ, എങ്ങനെ ജീവിക്കുന്നുവെന്ന് ആര്‍ക്കുമറിയില്ലെന്നും അറുന്നൂറില്പരം സിനിമയില്‍ അഭിനയിച്ച, 'അമ്മ' സംഘടനയുടെ സ്ഥാപക സെക്രട്ടറിയായി പത്ത് വര്‍ഷം പ്രവര്‍ത്തിച്ച...
പത്തനംതിട്ട: എൽഡിഎഫിന് തലവേദനയായി ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറും ആരോഗ്യ മന്ത്രി വീണ ജോർജും തമ്മിലുള്ള പോര് മുറുകുന്നു. വീണ ജോർജിന് പിന്നാലെ ചിറ്റയം ഗോപകുമാറും പരാതിയുമായി...
വടക്കാങ്ങര : ടീൻ ഇന്ത്യ 8 മുതൽ +2 വരേ പഠിക്കുന്ന പെൺകുട്ടികൾക്കായി നടത്തുന്ന 'പിങ്ക് പവർ 2022' ന്റെ ഭാഗമായി ലീപ് (ലൈഫ് സ്കിൽസ് എജ്യുക്കേഷൻ...
പെരിന്തൽമണ്ണ: പാലത്തിൽ നിൽക്കവെ മാതാവിന്റെ കൈയിൽ നിന്ന് പുഴയിലേക്ക് വീണ 11 ദിവസം പ്രായമായ കുഞ്ഞിന്റെ മൃതദേഹം ലഭിച്ചു. പാലത്തോൾ മപ്പാട്ടുകര റെയിൽവേ മേൽപാലത്തിൽവെച്ചാണ് മാതാവിന്റെ കയ്യിൽനിന്ന്...
മലപ്പുറം: കരിപ്പൂരിൽ വീണ്ടും വൻ സ്വർണവേട്ട. രണ്ടര കോടിയുടെ സ്വർണം പിടികൂടി. അഞ്ച് കിലോയിലധികം സ്വർണമാണ് 6 വ്യത്യസ്ത കേസുകളിൽ പിടിച്ചെടുത്തത്. സംഭവത്തിൽ ഒരു സ്ത്രീ ഉൾപ്പടെ...
പട്ടികവര്‍ഗ്ഗ വികസനവകുപ്പിന് കിഴിലുള്ളതും അടിമാലി ട്രൈബല്‍ ഡെവലപ്പമെന്റ് ഓഫീസിന്റെ പ്രവര്‍ത്തന പരിധിയില്‍ വരുന്നതുമായ മൂന്നാര്‍ മോഡല്‍ റെസിഡന്‍ഷ്യല്‍ സ്ക്കൂള് (ആണ്), പ്രീമെട്രിക് ഹോസ്റ്റലുകള്‍ എന്നിവിടങ്ങളിലെ അന്തേവാസികളായ വിദ്യാര്‍ത്ഥികള്‍ക്ക് വ്യക്തിത്വ വികസനം, സ്വാഭാവ രൂപീകരണം, പഠനശേഷി വര്‍ദ്ധിപ്പിക്കല്‍ തുടങ്ങിയ കാര്യങ്ങളില്‍ കൗണ്‍സിലിംഗ് നല്‍കുന്നതിനും കരിയര്‍ ഗൈഡന്‍സ് നല്കുന്നതിനുമായി 2022-23 അദ്ധ്യായന വര്‍ഷത്തിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ കൗണ്‍സിലര്‍മാരെ നിയമിക്കുന്നു. യോഗ്യത എം.എ സൈക്കോളജി/എം.എസ്.ഡബ്യൂ (സ്റ്റുഡന്റ് കൗണ്‍സിലിംഗ് പരിശീലനം നേടിയവരായിരിക്കണം), എം.എസ്.സി സൈക്കോളജി കേരളത്തിന് പുറത്തുള്ള സര്‍വകലാശാലകളില്‍ നിന്ന് യോഗ്യത നേടിയവര്‍ […]
അടിമാലി ട്രൈബല്‍ ഡെവലപ്പ്മെന്റ് ഓഫീസിന് കീഴിലെ മൂന്നാര്‍ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസിന്റെ പരിധിയിലെ ഇടമലക്കുടി, മൂന്നാര്‍, ചിന്നക്കനാല്‍, മാങ്കുളം എന്നീ ഗ്രാമപഞ്ചായത്തുകളില്‍ പട്ടികവര്‍ഗ്ഗ പ്രോമോട്ടര്മാരുടെ ഒഴിവുകള്‍ നികത്തുന്നതിനായി മെയ് 28, രാവിലെ 11 ന് യോഗ്യരായ പട്ടികവര്‍ഗ്ഗ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും നേരിട്ടുള്ള കൂടികാഴ്ച നടത്തുന്നു. സര്‍ക്കാരിന്റെ വിവിധ വകുപ്പുകള്‍, ഏജന്‍സികള്‍ തുടങ്ങിയവ നടത്തുന്ന വിവിധ ക്ഷേമപ്രവര്‍ത്തനങ്ങള്‍ പട്ടികവര്‍ഗ്ഗ ഗുണഭോക്താക്കളില്‍ എത്തിക്കുന്നതിനും സംസ്ഥാനത്തെ വിവിധ സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ തേടിയെത്തുന്ന പട്ടികവര്‍ഗ്ഗക്കാര്‍ക്ക് ചികിത്സ ഉറപ്പുവരുത്തുന്നതിനുമായി സേവന സന്നദ്ധതയുള്ളവരും 10-ാം […]
ശക്തമായ മഴയെത്തുടര്‍ന്നുണ്ടായേക്കാവുന്ന പ്രകൃതി ദുരന്തങ്ങള്‍ നേരിടുന്നതിന് ജില്ലയില്‍ സരുക്ഷാ മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയാക്കി സ്ഥിതിഗതികള്‍ നിരന്തരം നിരീക്ഷിച്ചു വരികയാണെന്ന് ജില്ലാ അടിയന്തിരഘട്ട കാര്യനിര്‍വ്വഹണ സമിതി (ഡിഇഒസി) അദ്ധ്യക്ഷകൂടിയായ ജില്ലാ കലക്ടര്‍ ഷീബ ജോര്‍ജ് അറിയിച്ചു. കലക്ട്രേറ്റിലും എല്ലാ താലൂക്കിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്ട്രോള് റൂം തുറന്നു. എല്ലാ പഞ്ചായത്തിലും കണ്ട്രോള് റൂം തുറക്കാനുള്ള നിര്‍ദ്ദേശം നല്കിയുട്ടുണ്ട്. മഴക്കാല മുന്നൊരുക്കങ്ങളുടെ ഭാഗമായി അപകടാവസ്ഥയിലുള്ള മരങ്ങള്‍ വെട്ടി മാറ്റാന്‍ ജില്ലാ കളക്ടര്‍ നിര്‍ദേശം നല്കി. റോഡരികില്‍ മണ്ണിടിച്ചില്‍ ഉണ്ടാകാന്‍ സാധ്യതയുള്ളിടത്ത് […]
എന്റെ സംരംഭം, നാടിന്റെ അഭിമാനം, ഒരു വര്‍ഷം ഒരു ലക്ഷം സംരംഭങ്ങളുടെ ഭാഗമായി കാഞ്ചിയാര്‍ ഗ്രാമപഞ്ചായത്തില്‍ പൊതുബോധവത്കരണ ശില്പശാല സംഘടിപ്പിച്ചു. കാഞ്ചിയാര്‍ ഗ്രാമപഞ്ചായത്ത് സാംസ്കാരിക നിലയത്തില്‍ നടത്തിയ പരിപാടി പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് കുഴിക്കാട്ട് ഉദ്ഘാടനം ചെയ്തു. ഗ്രാമത്തിന്റെ മുഖഛായ മാറ്റി എടുക്കാനുള്ള സംരംഭത്തിന്റെ തുടക്കമാണ് ഈ പദ്ധതി. തൊഴിലില്ലായ്മ എന്ന അവസ്ഥയില്‍ നിന്നും മാറി സാമൂഹ്യ പുരോഗതി ഉണ്ടാകണം. നമ്മുടെ ഗ്രാമീണ ചുറ്റുപാടില്‍ നിന്നുകൊണ്ട് സംരംഭകരായി മാറുന്നതിനുള്ള ചുവടുവയ്പാണിതെന്നും അദ്ദേഹം പറഞ്ഞു. വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മറ്റി […]
ജനുവരി 01, 2000 മുതല്‍ മാര്‍ച്ച് 31, 2022 വരെയുള്ള കാലയളവില്‍ തൊഴില്‍ രജിസ്ട്രേഷന് പുതുക്കാന്‍ കഴിയാതെ സീനിയോരിറ്റി നഷ്ട്ടപ്പെട്ട വിമുക്തഭടന്മാര്ക്ക് മുന്‍കാല പ്രാബല്യത്തോടെ സീനിയോരിറ്റി നിലനിര്‍ത്തിക്കൊണ്ട് തൊഴില്‍ രജിസ്ട്രേഷന് പുതുക്കാം. നേരിട്ടോ, ദൂതന് വഴിയോ, തപാല്‍ മാര്‍ഗമോ 2022 മെയ് 31 വരെ പുതുക്കാമെന്ന് ജില്ലാ സൈനിക ക്ഷേമ ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 04862-222904
കാര്‍ഷിക സര്‍വ്വകലാശാലയുടെ കീഴിലുള്ള തവനൂര്‍ കാര്‍ഷിക എഞ്ചിനീയറിങ് കോളേജിലെ സുരക്ഷ ജോലികള്‍ (സെക്യൂരിറ്റി ഗാര്ഡ്്) ഒരു വര്‍ഷത്തേക്ക് ഏറ്റെടുത്ത് നിര്‍വ്വഹിക്കുന്നതിന് യോഗ്യതയുള്ളവരില്‍ നിന്നും മത്സരാടിസ്ഥാനത്തില്‍ ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ മെയ് 27, ഉച്ചയ്ക്ക് രണ്ടു മണിയ്ക്കു മുന്‍പായി ലഭിക്കണം. വെബ്സൈറ്റ് www.kau.in ഫോണ്‍: 04942686214
മലയോര കര്‍ഷകരുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കുമെന്ന് വനം-വന്യജീവി വകുപ്പു മന്ത്രി എ.കെ.ശശീന്ദ്രന്. ഇടുക്കി ജില്ലയില്‍ വനം വകുപ്പു നടപ്പിലാക്കുന്ന വിവിധ പദ്ധതികളുടെ ഉദ്ഘാടനം മറയൂര്‍ ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസ് അങ്കണത്തില്‍ നിര്‍വ്വഹിക്കുകയായിരുന്നു മന്ത്രി. മനുഷ്യ-വന്യജീവി സംഘര്‍ഷത്തിന് അയവ് വരുത്താന്‍ സമവായത്തിന്റെ പുതിയ മാര്‍ഗ്ഗങ്ങള്‍ സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. വായ്പയെടുത്ത് കൃഷി നടത്തുന്ന കര്‍ഷകര്‍ക്ക് വന്യജീവികള്‍ കൃഷിയിടങ്ങള്‍ നശിപ്പിക്കുന്നതു മൂലം കടുത്ത നഷ്ടമാണ് നേരിടുന്നത്. ഇക്കാരണത്താല്‍ വായ്പ തിരിച്ചടക്കാന്‍ പോലും കഴിയാത്ത സാഹചര്യവുമുണ്ട്. ജനവാസ മേഖലയില്‍ അക്രമകാരികളായിറങ്ങുന്ന കാട്ടു […]
നവകേരളം കര്‍മ്മപദ്ധതി രണ്ടിന്റെ ഭാഗമായി ‘തെളിനീരൊഴുകും നവകേരളം’ എന്ന പേരില്‍ ജനകീയ പങ്കാളിത്വത്തോടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ നടത്തുന്ന ക്യാമ്പയിന് തൊടുപുഴ നഗരസഭയില്‍ തുടക്കമായി. പുഴകളും നീര്‍ച്ചാലുകളും വീണ്ടെടുക്കാനുള്ള ‘ഇനി ഞാനൊഴുകട്ടെ ‘ പരിപാടിയുടെ തുടര്‍ച്ചയായാണ് തെളിനീരൊഴുകും നവകേരളം പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്. തദ്ദേശ സ്വയംഭരണ വകുപ്പിന്റെ മേല്‍നോട്ടത്തില്‍ ഹരിതകേരളം മിഷന്റെയും ശുചിത്വ മിഷന്റെയും പങ്കാളിത്തത്തോടെയും അനുബന്ധ വകുപ്പുകളുടെയും ഏജന്‍സികളുടേയും സഹകരണത്തോടെയാണ് ക്യാമ്പയിന് നടപ്പിലാക്കുന്നത്. പദ്ധതിയുടെ തൊടുപുഴ നഗരസഭാ തല ഉദ്ഘാടനം കുമ്മംകല്ല് ജംഗ്ഷനില്‍ ചെയര്മാന് […]
കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ച് കേരള ജനതാ പാർട്ടി. കെ റെയിൽ ഉൾപ്പെടെയുള്ള പിണറായി സർക്കാരിന്റെ ജനദ്രോഹ നടപടികൾക്കെതിരായ പ്രതിഷേധം അറിയിച്ചാണ് കേരള ജനതാ പാർട്ടിയുടെ തീരുമാനം. തൃക്കാക്കരയിൽ യുഡിഎഫ് സ്ഥാനാർത്ഥി ഉമാ തോമസിനെ പിന്തുണയ്ക്കുമെന്ന് നേതാക്കൾ വ്യക്തമാക്കി. പ്രതിപക്ഷ നേതാവ് വി.ഡി സതീശനെ നേരിൽ കണ്ട് നേതാക്കൾ പിന്തുണ അറിയിച്ചു. കേരള ജനതാ പാർട്ടി ജനറൽ സെക്രട്ടറി അബ്ദുൽ സമദ് പിന്നീട് വാർത്താക്കുറിപ്പിലൂടെയും ഇക്കാര്യം വ്യക്തമാക്കി.