02
Sunday October 2022

ഡൽഹി: എയർ ഇന്ത്യ സാൻ ഫ്രാന്സിസ്കോയിലേക്കു ആറു ഫ്ലൈറ്റുകൾ പ്രഖ്യാപിച്ചു. ഒക്ടോബറിനും ഡിസംബറിനും ഇടയിൽ ഇവ ആരംഭിക്കും. ഇതോടെ ഇന്ത്യയിൽ നിന്ന് യു എസിലേക്കുള്ള ഫ്ലൈറ്റുകൾ ആഴ്ചയിൽ...

ബെ​ഗംളൂരു: വൈദ്യുതി തകരാർ മൂലം കർണാടകയിലെ ബെല്ലാരിയിലെ സർക്കാർ ആശുപത്രിയിലെ മൂന്ന് രോഗികൾ മരിച്ചു. തീവ്രപരിചരണ വിഭാഗത്തിൽ (ഐസിയു) പ്രവേശിപ്പിച്ച രോ​ഗികളാണ് ബുധനാഴ്ച മരണപ്പെട്ടത്. എന്നാൽ ആശുപത്രി...

ബെംഗളൂരു: ടൊയോട്ട കിർലോസ്കർ മോട്ടോറിന്റെ ഏറ്റവും പുതിയ മോഡലായ അർബൻ ക്രൂയിസർ ഹൈറൈഡർ വാഹനങ്ങളുടെ വിലകൾ പ്രഖ്യാപിച്ചു. 15,11,000 രൂപ മുതൽ 18,99,000 രൂപ വരെയാണ് ആദ്യ...

ഡല്‍ഹി: വോഡഫോണ്‍ ഐഡിയ ലിമിറ്റഡ് ന്യൂഡല്‍ഹിയില്‍ നടക്കുന്ന മൊബൈല്‍ കോണ്‍ഗ്രസ് 2022ല്‍ തത്സമയ 5ജി നെറ്റ്വര്‍ക്ക് സ്വിച്ച്ഓണ്‍ ചെയ്തു. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി വി 5ജി ലൈവ്...

ഡൽഹി: നജഫ് ഗഡ്‌ ശ്രീചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തിൽ വിദ്യാരംഭം (എഴുത്തിനിരുത്ത്) ഒക്ടോബർ 5 ബുധനാഴ്ച രാവിലെ 7:30 മുതൽ ആരംഭിക്കും. നിർമ്മാല്യ ദർശനത്തിനു ശേഷം ഗണപതി ഹോമത്തോടെയാവും...

ഡൽഹി: പ്രവാസികളായ ഡൽഹി-എൻസിആർ മേഖലയിലെ മലയാളികളുടെ കലാവാസനകൾ പരിപോഷിപ്പിക്കുവാനായി ഡൽഹി മലയാളി അസോസിയേഷൻ, കൊച്ചിൻ കലാഭവനുമായി ചേർന്ന് വിജയ ദശമി ദിനമായ ഒക്ടോബർ 5 ബുധനാഴ്ച പരിശീലനത്തിൻ്റെ...

More News

ഡല്‍ഹി: ആർകെ പുരം സെന്റ് പീറ്റേഴ്‌സ് ഇടവകയിൽ ഓണാഘോഷം. ഞായറാഴ്ച രാവിലെ 10.45 ന് സെന്റ് തോമസ് ദേവാലയത്തിൽ വിശുദ്ധ കുർബാന. തുടർന്ന് ആർകെ പുരം സെക്ടർ 4 -ല്‍ ഉള്ള ഡിഎംഎ സമുച്ചയത്തിൽ ഓണാഘോഷ പരിപാടികൾ നടക്കും. കഥാപ്രസംഗം, ഓണപ്പാട്ട്, തിരുവാതിര, ഡാൻസ് കൂടാതെ മിഠായി പെറുക്കൽ, റസ്ക് ബൈറ്റ്, ലെമൺ സ്പൂൺ റേസ്, കസേര കളി . സമ്മാന ദാനം, ഓണസദ്യ എന്നിവ നടക്കും. ഫോൺ 9136241312.

ഡല്‍ഹി: അന്ധേരി മോഡ് – ലാഡോ സറായ് ലിറ്റിൽ ഫ്ലവർ സീറോ മലബാർ ദേവാലയത്തിലെ തിരുന്നാളിന്റെ കൊടിയേറി. ഇടവകവികാരി ഫാ. വർഗീസ് ഇത്തിത്തറ കൊടി ഉയർത്തി. ഫാ. ലിവിജു അമ്പാറയിൽ, ഫാ. അബി കിഴക്കേമണ്ഡപത്തിൽ, കൈക്കാരൻ റീബച്ഛൻ, ഫ്രാൻസിസ് തുടങ്ങിയവർ പങ്കെടുത്തു.

ന്യൂ ഡൽഹി: പ്രവാസികളായ ഡൽഹി-എൻസിആർ മേഖലയിലെ മലയാളികളുടെ കലാവാസനകൾ പരിപോഷിപ്പിക്കുവാനായി ഡൽഹി മലയാളി അസോസിയേഷൻ, കൊച്ചിൻ കലാഭവനുമായി ചേർന്ന് വിജയ ദശമി ദിനമായ ഒക്ടോബർ 5 ബുധനാഴ്ച പരിശീലനത്തിൻ്റെ ആദ്യാക്ഷരങ്ങളായ ഹരിശ്രീ കുറിക്കും. ഡൽഹി മലയാളി അസോസിയേഷൻ, കൊച്ചിൻ കലാഭവനുമായി നിരന്തരം നടത്തിയ പരിശ്രമങ്ങളുടെ ഫലമായാണ് ഡൽഹി – എൻസിആർ മേഖലകളിലെ മലയാളികളുടെ സാംസ്കാരിക ജീവിതത്തിൽ നാഴികക്കല്ലായി മാറുന്ന ഇത്തരമൊരു ആശയം രൂപപെട്ടതെന്ന് പ്രസിഡൻ്റ് കെ രഘുനാഥും ജനറൽ സെക്രട്ടറി ടോണി കെജെയും അറിയിച്ചു. മികച്ച പരിശീലനം […]

ന്യൂ ഡൽഹി: നജഫ് ഗഡ്‌ ശ്രീചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തിൽ വിദ്യാരംഭം (എഴുത്തിനിരുത്ത്) ഒക്ടോബർ 5 ബുധനാഴ്ച രാവിലെ 7:30 മുതൽ ആരംഭിക്കും. നിർമ്മാല്യ ദർശനത്തിനു ശേഷം ഗണപതി ഹോമത്തോടെയാവും ചടങ്ങുകൾ ആരംഭിക്കുക. ക്ഷേത്രത്തിൽ പ്രത്യേകം തയ്യാറാക്കുന്ന മണ്ഡപത്തിൽ മാതാപിതാക്കളുടെ മടിയിലിരുത്തി ആദ്യാക്ഷര മധുരം നുകരാനെത്തുന്ന കുരുന്നുകളുടെ നാവിൽ മേൽശാന്തി സ്വർണാക്ഷരങ്ങളാൽ ഹരിശ്രീ കുറിക്കും. തുടർന്ന് തളികയിലൊരുക്കുന്ന അരിമണിയിൽ കുഞ്ഞു വിരലുകളാൽ ഹരിഃശ്രീ ഗണപതയെ നമഃ എന്ന് എഴുതിക്കുന്നതോടെ ഓരോകുട്ടികളുടെയും ചടങ്ങു പൂർണമാവും. തുടർന്ന് തിരുനടയിൽ ദർശനവും കണിക്യയുമർപ്പിച്ചു […]

ഡല്‍ഹി: രാജ്യത്തെ എൻ.എ.ബി.എച്ച് (നാഷണൽ അക്രഡിറ്റേഷൻ ബോർഡ് ഫോർ ഹോസ്പിറ്റൽസ് ആൻഡ് ഹെൽത്ത്‌കെയർ പ്രൊവൈഡേഴ്‌സ്) അംഗീകൃത ആശുപത്രികളിൽ മികച്ച രോഗി – ഡോക്ടർ, രോഗി – നഴ്‌സ് അനുപാതം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിന് പുതിയ ദേശീയ അക്രഡിറ്റേഷൻ നയം രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യൻ പ്രൊഫഷണൽ നഴ്സസ് അസോസിയേഷൻ സമർപ്പിച്ച ഹർജിയിൽ സുപ്രീം കോടതി, ക്വാളിറ്റി കൗൺസിൽ ഓഫ് ഇന്ത്യക്ക് നോട്ടീസ് അയച്ചു. ജസ്റ്റിസുമാരായ എ.എസ് ബൊപ്പണ്ണ, പി.നരസിംഹ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് വിഷയം പരിഗണിച്ചത്. പരാതിക്കാരായ അസോസിയേഷൻ സമർപ്പിച്ച വിവരാവകാശ […]

ന്യൂ ഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ മഹിപാൽപൂർ – കാപാസ്ഹേഡാ ഏരിയയുടെ ഓണാഘോഷ പരിപാടികൾ സെപ്റ്റംബര്‍ 25 രാവിലെ 10 മണി മുതൽ മഹിപാൽപുരിലെ പ്രധാന സാമുദായിക കേന്ദ്രത്തിൽ അരങ്ങേറി. ഏരിയ ചെയർമാൻ ഡോ ടിഎം ചെറിയാൻ അധ്യക്ഷത വഹിച്ച ചടങ്ങ് ഡിഎംഎ പ്രസിഡന്റ് കെ രഘുനാഥ് ഉദ്ഘാടനം ചെയ്‌തു. എംസിഡി കൗൺസിലർ ഇന്ദർജിത് ഷരാവത്ത് മുഖ്യാതിഥിയായി ചടങ്ങുകളിൽ പങ്കെടുത്തു. ജനറൽ സെക്രട്ടറി ടോണി കെജെ, വൈസ് പ്രസിഡന്റ് മണികണ്ഠൻ കെവി, ഏരിയ സെക്രട്ടറി പ്രദീപ്‌ ജി […]

ഡല്‍ഹി: മഹാവീർ എൻക്ലെവിലെ രാധാമാധവം ബാലഗോകുലം സെപ്റ്റംബര്‍ 25 ന് പിങ്ക് അപാർട്മെന്റിലെ ശിവശക്തി അമ്പലത്തിൽ വച്ച് കുടുംബസംഗമവും ഓണാഘോഷവും നടത്തി. രാവിലെ 11.45ന് ദീപം തെളിയിച്ച് ഗോകുല പ്രാർത്ഥനയോടെ ഓണാഘോഷത്തിന് തുടക്കം കുറിച്ചു. ബാലഗോകുലം രക്ഷാധികാരി ധന്യ വിപിൻ സ്വാഗതം ആശംസിച്ച ചടങ്ങ് ബാലഗോകുലം ദക്ഷിണ മദ്ധ്യമേഖല പൊതുകാര്യദർശി യു.ടി പ്രകാശ് ഉദ്ഘാടനം ചെയ്തു. ബാലഗോകുലം ദക്ഷിണ മദ്ധ്യമേഖല സംഘടനാകാര്യദർശി സജീവൻ, ഉപാധ്യക്ഷൻ സുശീൽ കെ സി, സഹ രക്ഷധികാരി വിപിൻദാസ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. […]

ഡല്‍ഹി: ഇന്ത്യൻ കളരിപ്പയറ്റ് ഫെഡറേഷന്റെ കീഴിൽ ഡൽഹി സ്റ്റേറ്റ് കളരിപ്പയറ്റ് അസോസിയേഷൻ നടത്തിയ 4 -ാ മത് ഡൽഹി കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പിൽ ‘ജൂനിയര്‍ ഹൈ കിക്ക്, ജൂനിയര്‍ മെയ്പയറ്റ് എന്നീ ഇനങ്ങളിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ജ്യോതിക മാട്ടുമ്മൽ തന്റെ ഗുരു വികെഎം കളരി അംബരീഷിന്റെ കൂടെ. ജ്യോതിക ആര്‍കെ പുരം രാംജാസ് പതിനൊന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്.

ഡല്‍ഹി: എല്ലാ വർഷവും സെപ്തംബർ മാസത്തിലെ അവസാന ഞായറാഴ്ചയാണ് കുടിയേറ്റക്കാരുടെയും അഭയാർത്ഥികളുടെയും ലോക ദിനം ആഘോഷിക്കുന്നത്. ഈ വർഷം അത് സെപ്റ്റംബർ 25 നായിരുന്നു. ഇന്ത്യൻ കമ്മീഷൻ ഫോർ മൈഗ്രന്റ്‌സിന്റെ കത്തോലിക്കാ ബിഷപ്പുമാരുടെ കോൺഫറൻസുമായി സഹകരിച്ച് ഡൽഹി അതിരൂപത ഡൽഹി ആർച്ച് ബിഷപ്പ് ഹൗസിലെ കമ്മ്യൂണിറ്റി സെന്ററിൽ കുടിയേറ്റക്കാരുടെയും അഭയാർത്ഥികളുടെയും ലോക ദിനം അനുസ്മരിച്ചു. 200 ഓളം കുടിയേറ്റക്കാരും 20 അഭയാർത്ഥികളും വിശുദ്ധ കുർബാനയിൽ പങ്കെടുത്തു. സഭയിലെ കുടിയേറ്റക്കാരെയും അഭയാർത്ഥികളെയും പരിപാലിക്കേണ്ടതിന്റെ ഈ ദിനത്തിന്റെ പ്രാധാന്യം അടയാളപ്പെടുത്തുന്നതായിരുന്നു […]

error: Content is protected !!