തിരുവനന്തപുരം: മാതാപിതാക്കള് മക്കള്ക്ക് ഭൂമി ഇഷ്ടദാനം നല്കുന്നതിന് ഇനി മക്കളെന്ന് തെളിയിക്കുന്ന സര്ട്ടിഫിക്കറ്റുകൂടി വേണം. മക്കള്, പേരക്കുട്ടികള്, സഹോദരങ്ങള് എന്നിവര്ക്ക് ഇഷ്ടദാനം/ധനനിശ്ചയം ആധാരം രജിസ്റ്റര് ചെയ്യുന്നതിന് അഞ്ച്...
മുംബൈ: ഇന്ത്യൻ സിനിമയ്ക്ക് നൽകിയ മാതൃകാപരമായ സംഭാവനകൾ പരിഗണിച്ച് പഴയകാല ബോളിവുഡ് താരം ആശാ പരേഖിന് ദാദാസാഹിബ് ഫാൽക്കെ അവാർഡ് നൽകുമ്പോൾ ബോളിവുഡ് സിനിമ അതിന്റെ ഭൂതകാലത്തിന്റെ...
സദ്യയില്ലാത്ത ഓണം മലയാളിക്ക് സങ്കല്പ്പിക്കാന് കൂടി കഴിയില്ല. ഓണസദ്യയില് ഉള്പ്പെടുത്തിയിട്ടുള്ള വിഭവങ്ങള് ധാതുക്കളും പോഷകമൂല്യം നിറഞ്ഞതും അതോടൊപ്പം ആരോഗ്യത്തിന് അനുസൃതവുമാണ്. ഒരു വ്യക്തിക്ക് ഒരു ദിവസം വേണ്ടുന്ന...
കൊച്ചി: കളമശ്ശേരി വ്യാജ ജനന സർട്ടിഫിക്കറ്റ് കേസിൽ പ്രത്യേക പൊലീസ് സംഘത്തിന്റെ അന്വേഷണം ഇന്നുമുതൽ. വ്യാജ രേഖ ചമച്ചതും തൃപ്പൂണിത്തുറയിലെ ദന്പതികൾക്ക് കുട്ടിയെ കൈമാറിയതുമായ സംഭവം പ്രത്യേകമായിട്ടാകും...
തിരുവനന്തപുരം: ജനുവരി 31നകം ഹോര്ട്ടി കോര്പ്പ് നൽകാനുള്ള മുഴുവൻ പണവും കൊടുത്തുതീര്ക്കുമെന്ന കൃഷിമന്ത്രിയുടെ വാഗ്ദാനം പാഴായി. ഹോര്ട്ടികോര്പ്പ് മാര്ക്കറ്റ് സെക്രട്ടറിക്ക് കൈമാറിയ ചെക്ക് മാറിവരാനുള്ള കാലതാമസം കാരണമാണ്...
കൊച്ചി: 'ജോയ് ഇ-ബൈക്കിന്റെ' നിര്മ്മാതാക്കളായ വാര്ഡ്വിസാര്ഡ് ഇന്നൊവേഷന്സ് ആന്ഡ് മൊബിലിറ്റി ലിമിറ്റഡ് പുതുതായി അവതരിപ്പിച്ച അതിവേഗ ഇ-സ്കൂട്ടര് മിഹോസിന് ബുക്കിംഗ് പ്രഖ്യാപിച്ച് 15 ദിവസത്തിനകം 18,600 ബുക്കിംഗുകള് ലഭിച്ചു....
കുവൈറ്റ് സിറ്റി: സഹതൊഴിലാളികളുടെ അപ്പാർട്ടുമെന്റുകളിൽ അതിക്രമിച്ച് കയറി പണം കൊള്ളയടിച്ചതിന് ബംഗ്ലാദേശികളായ മൂന്നംഗ സംഘത്തെ അഹമ്മദി പോലീസ് അറസ്റ്റ് ചെയ്തതായി പ്രാദേശികമാധ്യമം റിപ്പോര്ട്ട് ചെയ്തു. ആയുധധാരികളായ ഇവര് പണം കൈമാറിയില്ലെങ്കില് കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായും റിപ്പോര്ട്ടില് പറയുന്നു.
കുവൈറ്റ് സിറ്റി: യുവതിയെ പിന്തുടര്ന്ന് മര്ദ്ദിച്ചയാളെ കുവൈറ്റില് അറസ്റ്റു ചെയ്തു. സ്വദേശിയാണ് പിടിയിലായതെന്ന് പ്രാദേശികമാധ്യമം റിപ്പോര്ട്ട് ചെയ്തു. മുബാറക് അല് കബീര് ഗവര്ണറേറ്റിലാണ് സംഭവം. കാറില് നിന്ന് ഇറങ്ങിയതുമുതല് ഇയാള് തന്നെ പിന്തുടര്ന്നതായി യുവതി പൊലീസിനോട് പറഞ്ഞു. അശ്ലീലവാക്കുകള് ഉപയോഗിച്ച് ഇയാള് യുവതിയെ ശല്യം ചെയ്തു. എന്നാല് യുവതി ഇതൊന്നും ശ്രദ്ധിക്കുന്നില്ലെന്ന് കണ്ടപ്പോള് ഭീഷണിപ്പെടുത്തുകയും അക്രമിക്കുകയുമായിരുന്നു. പരിക്കേറ്റ യുവതി ആശുപത്രിയില് ചികിത്സ തേടി.
കായംകുളം: കായംകുളത്ത് കേബിളിൽ കുടുങ്ങി സ്കൂട്ടര് മറിഞ്ഞ് യാത്രക്കാരി മരിച്ചു. കരുനാഗപ്പള്ളി ആദിനാട് കണ്ടത്തിൽതറയിൽ വിജയന്റെ ഭാര്യ ഉഷ (54) ആണു മരിച്ചത്. ഇന്നലെ രാത്രി 10.30ന് ദേശീയപാത 66ൽ ഇടശ്ശേരി ജംക്ഷനിലാണ് സംഭവം. ഭർത്താവ് വിജയൻ ഓടിച്ച സ്കൂട്ടർ റോഡിനു കുറുകെ കിടന്ന കേബിൾ വയറിൽ കുരുങ്ങി സ്കൂട്ടറിന്റെ നിയന്ത്രണം വിടുകയായിരുന്നു. എരുവ ക്ഷേത്രത്തിലെ ഉത്സവത്തോട് അനുബന്ധിച്ച് ബന്ധുവീട്ടിൽ വന്നു മടങ്ങുമ്പോഴായിരുന്നു അപകടം.
കുവൈറ്റ് സിറ്റി: കുവൈറ്റില് സുരക്ഷാ പരിശോധനയില് 20 പ്രവാസികള് അറസ്റ്റില്. ജഹ്റ ഇന്ഡസ്ട്രിയല് ഏരിയയില് നടത്തിയ പരിശോധനയില് റെസിഡന്സ്, തൊഴില് നിയമലംഘകരാണ് പിടിയിലായത്.
കുവൈത്ത് : കുവൈത്ത് കേരള ഇസ്ലാഹീ സെൻറർ ഫിബ്രവരി 24 ന് , “ഇസ്ലാമാണ് പരിഹാരം” എന്ന പ്രമേയത്തിൽ സംഘടിപ്പിക്കുന്ന എൻലൈറ്റിനിങ്ങ് കോൺഫ്രൻസ് ഫൈഹ യൂണിറ്റ് സംഗമം ഫൈഹ ബ്ലോക്ക് 6 ലെ ബൈത്തു ദഅവയിൽ വെച്ച് സംഘടിപ്പിച്ചു. “പ്രബോധനത്തിലെ സഹാബാ മാതൃക” എന്ന വിഷയത്തിൽ പി.എൻ. അബ്ദുറഹ്മാൻ അബ്ദുലത്തീഫ് പ്രഭാഷണം നടത്തി. ഫൈഹ യൂണിറ്റ് പ്രസിഡൻറ് സ്ഫറുദ്ധീൻറെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ ഫർവാനിയ സോൺ പ്രസിഡൻറ് അബ്ദുൽ മജീദ് ആശംസ പ്രസംഗം നിർവ്വഹിച്ചു. സൈദലവി സുല്ലമി […]
കുവൈറ്റ് സിറ്റി: ദേശീയ സുരക്ഷാ ഏജന്സി (അമന് അല് ദൗല) യെ പിരിച്ചുവിടാന് കുവൈറ്റ് മന്ത്രിസഭയുടെ തീരുമാനംയ ഇതുവരെ ആഭ്യന്തര മന്ത്രിയുടെ നേരിട്ടുള്ള മേല്നോട്ടത്തില് പ്രവര്ത്തിച്ച ഏജന്സി ഇനി മുതല് ആഭ്യന്തര മന്ത്രാലയത്തിന്റെ കീഴിലുള്ള ഒരു വിഭാഗം മാത്രമായി പ്രവര്ത്തിക്കും. പൗരന്മാരില് നിന്ന് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് തീരുമാനമെന്നാണ് റിപ്പോര്ട്ടുകള്.
റിയാദ്: കേളി കലാസാംസ്കാരിക വേദി ജീവകാരുണ്യ വിഭാഗം നടത്തിയ ശ്രമഫലമായി പുനലൂർ സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ചു. ഹൃദയാഘാതത്തെ തുടർന്ന് മരണമടഞ്ഞ കൊല്ലം പുനലൂർ സ്വദേശി ബിജു വിദ്യാധരന്റെ (45) മൃതദേഹം നാട്ടിലെത്തിച്ചു സംസ്കരിച്ചത്. ഒരു വർഷം മുൻപ് സുലൈയിലെ ഒരു സ്വകാര്യ കമ്പനിയിലെത്തിയ ബിജു ജോലി ചെയ്തുകൊണ്ടിരിക്കെ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. അൽ ഇമാൻ ആശുപത്രിയിൽ രണ്ടു ദിവസം തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം നാട്ടിലെത്തിക്കുന്ന പ്രവർത്തനങ്ങൾക്ക് കേളി കലാസാംസ്കാരിക […]
തിരുവനന്തപുരം: ത്രിപുരയില് സ്വതന്ത്രവും നീതിയുക്തവും ജനാധിപത്യപരവുമായ തെരഞ്ഞെടുപ്പ് പ്രക്രിയ ഉറപ്പുവരുത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ടും അര്ദ്ധഫാസിസ്റ്റ് വാഴ്ചയ്ക്കെതിരെ പൊരുതുന്ന ത്രിപുരയിലെ ജനങ്ങളോട് ഐക്യദാര്ഡ്യം പ്രകടിപ്പിച്ചുകൊണ്ടും ഫെബ്രുവരി 8 ന് ജില്ലാ കേന്ദ്രങ്ങളില് ഐക്യദാര്ഢ്യ സദസ്സ് സംഘടിപ്പിക്കുമെന്ന് സി.പി.എം. ബിജെപി അധികാരത്തിലേറിയതിന് ശേഷം ഇതര രാഷ്ട്രീയ കക്ഷികള്ക്കൊന്നും സ്വതന്ത്രമായി പ്രവര്ത്തിക്കാന് കഴിയാത്ത സാഹചര്യമാണ് ത്രിപുരയില് നിലനില്ക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയില് ആരോപിച്ചു. പ്രതിപക്ഷ എംഎല്എമാര്ക്ക് അവരുടെ മണ്ഡലങ്ങളുമായി ബന്ധപ്പെടാന് പോലും സാധിക്കാത്ത സാഹചര്യമാണ് വളര്ന്നുവന്നിരിക്കുന്നത്. സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസ് […]
തൊടുപുഴ : നികുതി നിർദ്ദേശം മാത്രമടങ്ങിയ ബഡ്ജറ്റിനെതിരെ തൊടുപുഴയിൽ കേരളാ കോൺഗ്രസ്സ് നടത്തിയ സിവിൽ സ്റ്റേഷൻ മാർച്ചിൽ പ്രതിഷേധമിരമ്പി. കേരള കോൺഗ്രസ്സ് ചെയർമാൻ പി.ജെ.ജോസഫിന്റെ നിർദ്ദേശത്തെ തുടർന്ന് 14 ജില്ലാ കേന്ദ്രങ്ങളിൽ നടന്ന പ്രതിഷേധ മാർച്ചിന്റെ ഭാഗമായാണ് ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ കേരള ബഡ്ജറ്റിനെതിരായി പ്രതിഷേധസമരം നടത്തിയത്. ജനത്തിന്റെ നടുവൊടിക്കുന്ന ബഡ്ജറ്റാണ് ധനമന്ത്രി അവതരിപ്പിച്ചിട്ടുള്ളതെന്ന് സിവിൽ സ്റ്റേഷൻ മാർച്ച് ഉദ്ഘാടനം ചെയ്ത് പാർട്ടി ജില്ലാ പ്രസിഡന്റ് പ്രഫ. എം.ജെ.ജേക്കബ്ബ് പറഞ്ഞു. ചരിത്ര മടയത്തമാണ് ബഡ്ജറ്റിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത്. ഇടുക്കി […]