18
Wednesday May 2022

മുംബൈ: ഐപിഎല്ലില്‍ ഇന്ന് നടന്ന മത്സരത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ രണ്ട് റണ്‍സിന് തോല്‍പിച്ചു. ഇതോടെ ലഖ്‌നൗ പ്ലേ ഓഫില്‍ പ്രവേശിച്ചു. കൊല്‍ക്കത്ത...

മുംബൈ: ഐപിഎല്ലില്‍ ഇന്ന് നടന്ന മത്സരത്തില്‍ സണ്‍ റൈസേഴ്‌സ് ഹൈദരാബാദ് മുംബൈ ഇന്ത്യന്‍സിനെ മൂന്ന് റണ്‍സിന് തോല്‍പിച്ചു. ആദ്യം ബാറ്റു ചെയ്ത ഹൈദരാബാദ് 20 ഓവറില്‍ ആറു...

മുംബൈ: ഈ ഐപിഎല്‍ സീസണിലെ ഏറ്റവും മികച്ച യുവക്യാപ്റ്റന്‍മാരില്‍ ഒരാളാണ് സഞ്ജു സാംസണെന്ന് മുന്‍ ഇന്ത്യന്‍ താരം ഇര്‍ഫാന്‍ പത്താന്‍. 'ഈ സീസണിലെ ഏറ്റവും മികച്ച യുവക്യാപ്റ്റന്മാരില്‍...

ലഖ്‌നൗ: മത്സരത്തില്‍ തോറ്റതിന് പിന്നാലെ റഫറിയെ മര്‍ദ്ദിച്ച ഇന്ത്യന്‍ ഗുസ്തി താരം സതേന്ദര്‍ മാലിക്കിന് ആജീവനാന്ത വിലക്കേര്‍പ്പെടുത്തി റെസ്‌ലിങ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ. ലഖ്‌നൗവില്‍ ചൊവ്വാഴ്ച നടന്ന...

മുംബൈ: ഐപിഎല്ലില്‍ ഇന്ന് നടന്ന മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് പഞ്ചാബ് കിങ്‌സിനെ 17 റണ്‍സിന് തോല്‍പിച്ചു. ആദ്യം ബാറ്റു ചെയ്ത ഡല്‍ഹി 20 ഓവറില്‍ 7 വിക്കറ്റിന്...

മുന്‍ ഓസ്‌ട്രേലിയന്‍ ഓള്‍റൗണ്ടര്‍ ആന്‍ഡ്രൂ സൈമണ്ട്‌സിന്റെ അകാല വിയോഗത്തിന്റെ ഞെട്ടലിലാണ് ഇപ്പോഴും ക്രിക്കറ്റ് ആരാധകര്‍. സൈമണ്ട്സിന്റെ അകാല വിയോഗത്തിന് ഇടയാക്കിയ കാർ അപകടം നടന്ന സ്ഥലത്ത് സഹോദരി...

More News

മുംബൈ: രാജസ്ഥാന്‍ റോയല്‍സിന് ആശ്വാസം പകര്‍ന്ന് സൂപ്പര്‍ താരം ഷിമ്രോണ്‍ ഹെറ്റ്‌മെയര്‍ തിരികെയെത്തി. കുഞ്ഞിന്റെ ജനനവുമായി ബന്ധപ്പെട്ട് താരം ഗയാനയിലേക്ക് മടങ്ങിയിരുന്നു. വെള്ളിയാഴ്ച സിഎസ്‌കെയ്‌ക്കെതിരെ നടക്കുന്ന നിര്‍ണായക മത്സരത്തില്‍ ഹെറ്റ്‌മെയര്‍ കളിച്ചേക്കും.

മെല്‍ബണ്‍: കാറപകടത്തില്‍ മരിച്ച ഓസ്‌ട്രേലിയന്‍ മുന്‍ ക്രിക്കറ്റര്‍ ആൻഡ്രൂ സൈമണ്ട്‌സിന്‍റെ ജീവന്‍ രക്ഷിക്കാന്‍ ഒരാള്‍ ശ്രമിച്ചിരുന്നതായി റിപ്പോര്‍ട്ട്. ഇന്ന് ഓസ്‌ട്രേലിയന്‍ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്‌തത്. ‘കാറില്‍ കുടുങ്ങിക്കിടക്കുകയായിരുന്നു മുന്‍താരം. അദേഹത്തെ പുറത്തെത്തിക്കാന്‍ ഞാന്‍ പരിശ്രമിച്ചു. സൈമണ്ട്‌സിന് സിപിആര്‍ നല്‍കാന്‍ തുടങ്ങി, അദേഹത്തിന്‍റെ പള്‍സ് പരിശോധിച്ചു. എന്നാല്‍ യാതൊരു പ്രതികരണവും ലഭിച്ചില്ല’ എന്നും പേര് വെളിപ്പെടുത്താത്ത ഒരാളുടെ പ്രതികരണമായി ഓസ്‌ട്രേലിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തു. സൈമണ്ട്‌സിന്‍റെ ജീവന്‍ രക്ഷിക്കാന്‍ എമർജൻസി സർവീസ് അംഗങ്ങളും പരിശ്രമിച്ചിരുന്നു. രണ്ട് തവണ […]

ബാങ്കോക്ക്: ഇന്ത്യയുടെ തോമസ് കപ്പ് വിജയത്തിൽ പങ്കാളികളായതിൽ അഭിമാനമെന്ന് മലയാളി താരങ്ങളായ എച്ച്.എസ് പ്രണോയിയും എം.ആര്‍ അര്‍ജുനും. നിലവിലെ ചാമ്പ്യൻമാരായ ഇന്തോനേഷ്യയെ അട്ടിമറിച്ചായിരുന്നു ഇന്ത്യയുടെ ആദ്യ കിരീടം. ഫൈനലിൽ ഇന്തോനേഷ്യയെ 3-0ന് തോൽപ്പിക്കുമെന്ന് പ്രതീക്ഷിച്ചില്ലെന്നും ഇരുവരും  പറഞ്ഞു. അതേസമയം തോമസ് കപ്പ് കിരീടം നേടിയ ഇന്ത്യന്‍ ടീമിലെ മലയാളി താരങ്ങള്‍ക്ക് ഉചിതമായ സമയത്ത് പാരിതോഷികം പ്രഖ്യാപിക്കുമെന്ന് കായികമന്ത്രി വി.അബ്ദുറഹിമാന്‍ വ്യക്തമാക്കി. തോമസ് കപ്പ് കിരീടം നേടിയ ഇന്ത്യന്‍ ടീമിലെ മലയാളി താരങ്ങള്‍ക്ക് കേരള ബാഡ്മിന്‍റൺ അസോസിയേഷന്‍ പാരിതോഷികം […]

മുംബൈ: ഐപിഎല്ലില്‍ ഇന്ന് നടന്ന മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സ് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെ 24 റണ്‍സിന് തോല്‍പിച്ചു. ആദ്യം ബാറ്റു ചെയ്ത രാജസ്ഥാന്‍ 20 ഓവറില്‍ ആറു വിക്കറ്റിന് 178 റണ്‍സെടുത്തു. ലഖ്‌നൗവിന് 20 ഓവറില്‍ എട്ട് വിക്കറ്റിന് 154 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ. 29 പന്തില്‍ 41 റണ്‍സെടുത്ത യഷ്വസി ജയ്‌സ്വാളാണ് രാജസ്ഥാന്റെ ടോപ് സ്‌കോറര്‍. ജോസ് ബട്ട്‌ലര്‍-2, സഞ്ജു സാംസണ്‍-32, ദേവ്ദത്ത് പടിക്കല്‍-39, റിയാന്‍ പരാഗ്-19, ജെയിംസ് നീഷം-14, രവിചന്ദ്രന്‍ അശ്വിന്‍-10 നോട്ടൗട്ട്, ട്രെന്‍ഡ് ബോള്‍ട്ട്-17 […]

ഓസ്‌ട്രേലിയൻ ഓൾ റൗണ്ടർ ആൻഡ്രു സൈമൺസിന്റെ വിയോഗ വാർത്തയിൽ നടുങ്ങി നിൽക്കുകയാണ് ലോകം. ആൻഡ്രുവിന്റെ അവസാന ഇൻസ്റ്റഗ്രാം പോസ്റ്റും മരണത്തെ കുറിച്ചായിരുന്നു എന്ന യാദൃശ്ചികതയിൽ തരിച്ച് നിൽക്കുകയാണ് കായിക ലോകം. ഉറ്റ സുഹൃത്ത് ഷെയിൻ വോണിനെ കുറിച്ചായിരുന്നു ആൻഡ്രുവിന്റെ അവസാന വാചകങ്ങൾ. ‘ഞാൻ തകർന്ന് നിൽക്കുകയാണ്. ഇതൊരു ദുഃസ്വപ്‌നമാകണേ എന്നാണ് പ്രാർത്ഥന. നിന്നെ ഒരിക്കലും കാണാൻ സാധിക്കില്ലെന്ന സത്യം എന്നെ വിട്ടൊഴിയുന്നില്ല. വോണിന്റെ കുടുംബത്തിന് എന്റെ സ്‌നേഹം. എനിക്കൊന്നും പറയാൻ സാധിക്കുന്നില്ല’- ആൻഡ്രു സൈമൺസ് കുറിച്ചു. മാർച്ച് […]

മുംബൈ: ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിന് വിജയിക്കാന്‍ 134 റണ്‍സ്. ചെന്നൈ സൂപ്പര്‍ കിങ്‌സിന് എതിരായ പോരാട്ടത്തില്‍ അവരുടെ പോരാട്ടം 20 ഓവറില്‍ അഞ്ച് വിക്കറ്റിന് 133 റണ്‍സില്‍ അവസാനിപ്പിച്ചു. ടോസ് നേടി ചെന്നൈ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഓപ്പണര്‍ റുതുരാജ് ഗെയ്ക്‌വാദ് അര്‍ധ സെഞ്ച്വറിയുമായി തിളങ്ങി. നാരായണ്‍ ജഗദീശന്‍, മോയിന്‍ അലി എന്നിവരാണ് രണ്ടക്കം കടന്ന മറ്റു രണ്ട് പേര്‍. റുതുരാജ് 49 പന്തുകള്‍ നേരിട്ട് നാല് ഫോറും ഒരു സിക്‌സും സഹിതം 53 റണ്‍സ് അടിച്ചെടുത്തു. 33 […]

ബാങ്കോക്ക്: തോമസ് കപ്പ് ബാഡ്‌മിന്‍റണില്‍ ചരിത്രത്തിലാദ്യമായി കിരീടം സ്വന്തമാക്കി ഇന്ത്യ. ഫൈനലില്‍ മുമ്പ് 14 കിരീടങ്ങള്‍ നേടിയിട്ടുള്ള കരുത്തരായ ഇന്തോനേഷ്യയെ ഇന്ത്യ അട്ടിമറിക്കുകയായിരുന്നു. ഫൈനലില്‍ ആദ്യ മൂന്ന് മത്സരങ്ങളും ജയിച്ചാണ് ഇന്ത്യ കിരീടമുറപ്പിച്ചത്. സിംഗിള്‍സില്‍ ലക്ഷ്യയും ശ്രീകാന്തും വിജയിച്ചപ്പോള്‍ ഡബിള്‍സില്‍ സാത്വിക്-ചിരാഗ് സഖ്യവും വിജയഭേരി മുഴക്കി. ക്വാര്‍ട്ടറിലും സെമിയിലും മലയാളി താരം എച്ച്.എസ് പ്രണോയ് ആയിരുന്നു ഇന്ത്യയുടെ വിജയശില്‍പി. തോമസ് കപ്പ് ബാഡ്‌മിന്‍റണില്‍ കന്നിക്കിരീടം സ്വന്തമാക്കിയ ഇന്ത്യന്‍ ടീമിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ‘ഇന്ത്യന്‍ ബാഡ്‌മിന്‍റണ്‍ […]

തിരുവനന്തപുരം: അന്തരിച്ച ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ഇതിഹാസം ആന്‍ഡ്രൂ സൈമണ്ട്‌സിന്  ആദരമര്‍പ്പിച്ച് കേരള മുഖ്യമന്ത്രി പിണറായി വിജയന്‍. കാണികളെ ആവേശഭരിതരാക്കിയ സൈമണ്ട്‌സിന്‍റെ ക്രിക്കറ്റ് പ്രകടനങ്ങൾ എക്കാലവും ഓർമിക്കപ്പെടും എന്നും പിണറായി വിജയന്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. ‘ഓസ്ട്രേലിയൻ ക്രിക്കറ്റ് താരം ആൻഡ്രൂ സൈമണ്ട്സിൻറെ അകാല വിയോഗം അതീവ ദുഃഖകരമാണ്. ലോകം കണ്ട ഏറ്റവും മികച്ച ഓൾറൗണ്ട് ക്രിക്കറ്റർമാരിൽ ഒരാൾ ആയിരുന്നു സൈമണ്ട്സ്. കാണികളെ ആവേശഭരിതരാക്കിയ അദ്ദേഹത്തിൻറെ ക്രിക്കറ്റ് പ്രകടനങ്ങൾ എക്കാലവും ഓർമിക്കപ്പെടും. ഓസ്ട്രേലിയയിലെ തദ്ദേശീയ ജനവിഭാഗത്തിന് ഇടയിൽ നിന്നും ക്രിക്കറ്റ് […]

കഴിഞ്ഞ കുറച്ച് മാസങ്ങൾ ആയി ഓസ്‌ട്രേലിയൻ ക്രിക്കറ്റിനെ വളരെ സങ്കടകരമായ വാര്‍ത്തകളാണ് തേടിയെത്തുന്നത്‌. 2022 മാർച്ച് മുതൽ രാജ്യത്തിന് നഷ്ടമായത് ഒന്നോ രണ്ടോ അല്ല, മൂന്ന് ക്രിക്കറ്റ് താരങ്ങളെയാണ്. മാർച്ച് നാലിനാണ് റോഡ് മാർഷിന്റെ മരണവാർത്ത ആദ്യം പുറത്തുവന്നത്. 64 കാരനായ താരം ഹൃദയാഘാതത്തെ തുടർന്ന് മരണം വരെ റോയൽ അഡ്‌ലെയ്ഡ് ആശുപത്രിയിൽ കോമയിലായിരുന്നു. ഷെയ്ൻ വോണും തായ്‌ലൻഡിൽ മരിച്ചു. ആൻഡ്രൂ സൈമണ്ട്‌സ് ഇന്നലെ രാത്രി അന്തരിച്ചു. റോഡ് മാർഷ് 2022 മാർച്ച് 4 ന് ആണ് […]

error: Content is protected !!