ലേറ്റസ്റ്റ് ന്യൂസ്
കേരള സര്‍വകലാശാലയുടെ ജോയിന്റ് രജിസ്ട്രാര്‍ പി. ഹരികുമാറിനെ ചുമതലകളില്‍ നിന്ന് ഒഴിവാക്കി
മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പുകേസിൽ സൗബിൻ ഷാഹിർ ചോദ്യം ചെയ്യലിന് ഹാജരായി
കോട്ടയം മെഡിക്കല്‍ കോളജിൽ കെട്ടിടം തകർന്നതിനെ തുടര്‍ന്ന് മുടങ്ങിയ ശസ്ത്രക്രിയകള്‍ ഇന്നു പുനരാരംഭിക്കും. പുതിയ ശസ്ത്രക്രിയാ ബ്ലോക്ക് സെപ്റ്റംബറില്‍. മൂന്നു ദിവസം ശസ്ത്രക്രിയ മുടങ്ങിയത് മുന്‍ഗണനാ ക്രമത്തെയും ബാധിക്കും. തീയേറ്റര്‍ അണുവിമുക്തമെന്ന ബാക്ടീരിയോളജി, മൈക്രോബയോളജി വിഭാഗങ്ങളുടെ റിപ്പോര്‍ട്ടു കിട്ടിയിട്ടുണ്ടോയെന്നു അധികൃതര്‍ വ്യക്തമാക്കണമെന്നു യു.ഡി.എഫ്
മെഡിക്കല്‍ കോളജ് അപകടത്തില്‍ മരിച്ച ബിന്ദുവിന്റെ മകള്‍ നവമിയുടെ തുടര്‍ ചികിത്സ ഇന്നു മുതല്‍ ആരംഭിക്കും. നവമിയുടെ തുടര്‍ ചികിത്സ കോട്ടയം മെഡിക്കല്‍ കോളജ് ന്യൂറോ വിഭാഗത്തില്‍. അമ്മയുടെ വിയോഗത്തിന്റെ പശ്ചാത്തലത്തില്‍ നവമിക്ക് പ്രത്യേക മാനസിക പിന്തുണ നല്‍കിയാകും ചികിത്സ ഉറപ്പാക്കുക
ബിഹാറിലെ നളന്ദയിൽ ഇരട്ട കൊലപാതകം, യുവാവിനെയും യുവതിയെയും തലയ്ക്ക് വെടിവച്ചു കൊന്നു