തിരുവനന്തപുരം
ശശി തരൂരിന്റെ മോദി സ്തുതിയിലും പിണറായി പുകഴ്ത്തലിലും കോൺഗ്രസിൽ അതൃപ്തി. നിലപാടിൽ മാറ്റമില്ലെന്ന് ഉറപ്പിച്ചതോടെ തരൂരിനെതിരെ ഹൈക്കമാന്റിന് പരാതിയുമായി ഒരു വിഭാഗം നേതാക്കൾ. തരൂരിനെ പാർട്ടി ചട്ടക്കൂടിൽ നിയന്ത്രിക്കണമെന്നും ആവശ്യം. തരൂരിനെ കോൺഗ്രസ് തിരുത്തുമ്പോൾ വാനോളം പ്രശംസിച്ച് മുഖ്യമന്ത്രിയും സിപിഎമ്മും
പാതിവിലയിൽ പെട്ട് പാലക്കാടും. കുടുങ്ങിയത് ബിജെപി - സംഘപരിവാർ അനുകൂലികൾ. പണം പിരിച്ചത് സംഘപരിവാർ ബന്ധമുള്ള നാഷണൽ യുവ കോപ്പറേറ്റീവ് സൊസൈറ്റി. സ്കൂട്ടറിനായി പണം നൽകിയത് 200ലധികം സ്ത്രീകൾ. യുവ കോപ്പറേറ്റീവ് സൊസൈറ്റിയുടെ അംഗത്വ ഫീസായി 5000ത്തിൽപ്പരം രൂപയുടെ കൊള്ള വേറെ. സൊസൈറ്റിയുടെ തലപ്പത്ത് സി. കൃഷ്ണകുമാറെന്ന് സന്ദീപ് വാര്യർ
പാതിവില തട്ടിപ്പ്: ആനന്ദകുമാർ പറയുന്നത് പച്ചക്കള്ളമെന്ന് സൂചന. തട്ടിപ്പിന് ഉപയോഗപ്പെടുത്തിയ ട്രസ്റ്റിന്റെ പൂർണ്ണ അധികാരവും ഇദ്ദേഹത്തിനനെന്ന് രേഖകൾ. കള്ളം പറഞ്ഞ് കോടികൾ പിരിച്ചതിന്റെ മുഖ്യ ഉത്തരവാദി ആനന്ദകുമാറെന്നും വാദങ്ങൾ. അറസ്റ്റിലായ അനന്തുകൃഷ്ണനുൾപ്പെടെ ട്രസ്റ്റിൽ അഞ്ച് സ്ഥാപക അംഗങ്ങൾ
ദ്വയാർത്ഥ പ്രയോഗത്തിൽ ബോബി ചെമ്മണ്ണൂരിനെ മുൻകൂർ ജാമ്യം തേടാൻ അനുവദിക്കാതെ വേട്ടയാടി പിടിച്ച് ജയിലിലടച്ചെങ്കിൽ 1000കോടി തട്ടിപ്പിലെ മുഖ്യപ്രതി ആനന്ദകുമാർ സർക്കാരിന് വിഐപി. മുൻകൂർ ജാമ്യം കിട്ടുംവരെ ഒളിവിൽ സുഖവാസത്തിന് അവസരമൊരുക്കി. പ്രതിമാസം 10 ലക്ഷം ആനന്ദകുമാറിന് നൽകിയെന്ന് പ്രതി അനന്തു. തട്ടിപ്പിന്റെ കേന്ദ്രബിന്ദുവായ ആനന്ദകുമാറിന് സംരക്ഷണമൊരുക്കി സർക്കാർ
നീ കാറ്റെങ്കില്‍ ഞാന്‍ ഇല, നീ പുഴയെങ്കില്‍ ഞാനതിന്റെ ഓളം. സോഷ്യല്‍ മീഡിയയില്‍ തരംഗമായി മന്ത്രി ബിന്ദുവിന്റെ കവിത. ട്രോളുകളുടെ പെരുമഴ ഏറ്റുവാങ്ങി മന്ത്രി. കവിതയെഴുത്തില് മത്സരത്തിനില്ലെന്നും ഉള്ളില്‍നിന്ന് വന്നത് അതുപോലെ എഴുതിയെന്നും വിശദീകരണം. സമാനമനസ്ക്കരായ പാമരന്മാര്ക്കുള്ളതാണ് ഈ കവിതയെന്ന് മറുട്രോള്‍. വല്ലപ്പോഴും ഒരു ചെറുകവിത കുറിച്ചിട്ടാല്‍ വലിയ പാപമാണല്ലേയെന്ന് മന്ത്രി
നെയ്യാറ്റിൻകര പ്രസ്സ് ക്ലബ്ബിന്റെ 20-ാം വാർഷികാഘോഷങ്ങള്‍ ഗോവ ഗവർണർ അഡ്വ. ശ്രീധരൻ പിള്ള ഉത്ഘാടനം ചെയ്തു
പത്രങ്ങളുടെ പരസ്യവരുമാനത്തില്‍ കുത്തനേ ഇടിവ്. പത്രങ്ങളെ കൈവിട്ട് പരസ്യ ഏജൻസികളും ബിസിനസുകാരും വ്യവസായികളും. പത്രത്തിലെ പരസ്യത്തിനാണ് വിശ്വാസ്യതയെന്ന പരസ്യവുമായി മനോരമ. അമേരിക്ക, കാനഡ എന്നിവിടങ്ങളിലെ റിപ്പോർട്ടിന്റെ ചുവടുപിടിച്ചുള്ള പുതിയ പരസ്യവും വിവാദത്തിൽ. കാലഹരണപ്പെട്ട അച്ചടിമാധ്യമങ്ങളെ വിട്ട് ഡിജിറ്റല്‍ മീഡിയകളിലേയ്ക്ക് പരസ്യങ്ങളൊഴുകുമ്പോൾ