തിരുവനന്തപുരം
പഞ്ഞമാസ ധനസഹായം: മത്സ്യത്തൊഴിലാളികൾക്ക് 20.94 കോടി രൂപ അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവായി
ലാവ്ലിന് കേസിന്റെ തനിയാവര്‍ത്തനം പോലെ മാസപ്പടി കേസുമാക്കാന് നീക്കം. ഉന്നം തന്നെയും മകളെയും താറടിക്കുകയെന്ന് പിണറായി. അഞ്ചു പതിറ്റാണ്ടിലേറെയായി പൊതുസേവനത്തിന് ജീവിതം സമര്‍പ്പിച്ച വ്യക്തിയാണ് താന്‍. ആറു തവണ എംഎല്‍എയായി. 2016 മുതല്‍ മുഖ്യമന്ത്രിയാണ്. തനിക്കെതിരേ ഉന്നയിക്കുന്നത് ഊഹങ്ങളും കേട്ടുകേള്‍വികളും. മാസപ്പടിയില്‍ സിബിഐ അന്വേഷണം തടയാന്‍ ഒരുങ്ങിയിറങ്ങി പിണറായി
രണ്ടാഴ്ചയ്ക്കിടെ രണ്ട് കപ്പല്‍ ദുരന്തങ്ങള്‍. കേസെടുക്കാതെ കൈയുംകെട്ടി നോക്കിനിന്ന് സര്‍ക്കാര്‍. കത്തിയ കപ്പലിലുള്ളത് ജീവന് ഹാനികരമാവുന്ന കൊടും രാസവസ്തുക്കളും കീടനാശിനികളും. കടലില്‍ കലര്‍ന്നാല്‍ മത്സ്യമടക്കം ജലജീവികളാകെ നശിക്കും. കേസെടുക്കാന്‍ അധികാരമില്ലെന്നും എടുത്താലും നിലനില്‍ക്കില്ലെന്നും സര്‍ക്കാര്‍. കേരളതീരത്ത് കപ്പല്‍ മുക്കിയാലും കേസുണ്ടാവില്ലെന്നത് തെറ്റായ സന്ദേശമെന്ന് പ്രതിപക്ഷം
വിവാഹദിവസം വധു കുളിക്കാതിരിക്കുമോ എന്ന സംശയം വമ്പൻ വിവാഹത്തട്ടിപ്പിന്റെ ചുരുളഴിച്ചു. മാട്രിമോണി സൈറ്റിൽ പരസ്യം നൽകി അടിക്കടി വിവാഹം. 10 പേരെ ഇതുവരെ വിവാഹം ചെയ്തു. കുടുങ്ങിയത് പഞ്ചായത്തംഗത്തിന്റെ വിവാഹപന്തലിൽ വച്ച്. അടുത്തയാഴ്ച തിരുവനന്തപുരം സ്വദേശിയുമായി അടുത്ത വിവാഹം. കല്യാണം കഴിഞ്ഞ് താലിമാലയും ആഭരണങ്ങളും പണവുമായി മുങ്ങും. ദത്തുപുത്രിയെന്ന് കള്ളംപറഞ്ഞ് യുവാക്കളെ വലയിലാക്കും. സിനിമാക്കഥയെ വെല്ലുന്ന രേഷ്മയുടെ വിവാഹത്തട്ടിപ്പ് സസ്പെൻസ് ത്രില്ലർ