തിരുവനന്തപുരം
കുഞ്ഞാലിക്കും ശ്രീരാമകൃഷ്ണനും ശേഷം സ്വരാജ്. പാർട്ടി ചിഹ്നത്തിൽ നിലമ്പൂരിൽ മത്സരം നാലാം തവണ. ഇത് മണ്ഡലത്തിലെ നാലാം ഉപതിരഞ്ഞെടുപ്പ്. സിപിഎം രക്തസാക്ഷിയായ കുഞ്ഞാലിയെ മറന്ന് ആര്യാടന് വേണ്ടി ഇഎംഎസ് വോട്ട് ചോദിച്ചതും നിലമ്പൂരിൽ. വിജയപരാജയങ്ങളുടെ നൂൽപ്പാലത്തിലൂടെ പാർട്ടി സെക്രട്ടേറിയറ്റംഗം എം സ്വരാജ്
പ്രവേശനോത്സവ ചരിത്രത്തില്‍ ആദ്യമായി ഒരു വിദ്യാര്‍ത്ഥിനിയുടെ കവിത പ്രവേശനോത്സവ ഗാനമാകുന്നു
എല്ലാം സുരക്ഷിതമെന്ന് ഇതുവരെ പറഞ്ഞ സർക്കാർ, ഗൗരവം തിരിച്ചറിഞ്ഞ് കപ്പൽ മുങ്ങിയത് സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചു. ദേശീയ, അന്തർദേശീയ ഏജൻസികളെ ഏകോപിപ്പിക്കുക ഇനി എളുപ്പം. മത്സ്യത്തൊഴിലാളികൾക്ക് മുതൽ സർക്കാരിന് വരെ കപ്പൽ കമ്പനി നഷ്ടപരിഹാരം നൽകേണ്ടിവരും. മുങ്ങിയ കപ്പലിലെ എണ്ണ ഊറ്റിക്കളയാനും കണ്ടെയ്നറുകൾ പൊക്കിയെടുക്കാനും അന്താരാഷ്ട്ര വിദഗ്ദ്ധർ വരും. തീരത്തടിഞ്ഞ പ്ലാസ്റ്റിക് ഗ്രാന്യൂളുകൾ വൻ ഭീഷണി. രാസവസ്തുക്കളും എണ്ണയും നീക്കം ചെയ്യലും വെല്ലുവിളി. മുങ്ങിയ കപ്പൽ വർഷങ്ങളോളം കേരളത്തിന് ഭീഷണിയാവുമ്പോൾ