തിരുവനന്തപുരം
സ്വര്‍ണം പൊട്ടിക്കല്‍ അടക്കം ഗുരുതര ആരോപണങ്ങള്‍ നേരിടുന്ന എസ്.പി സുജിത്ത് ദാസിനെ പോലീസ് ആസ്ഥാനത്ത് നിയമിച്ച് സര്‍ക്കാര്‍. നിയമനം നിയമസഭാ സമ്മേളനം അവസാനിച്ചതിന് പിന്നാലെ. ജീവിതകാലം മുഴുവന്‍ പി.വി.അന്‍വറിന് വിധേയനായിരിക്കുമെന്ന് പറഞ്ഞ് സേനയ്ക്ക് നാണക്കേടുണ്ടാക്കിയ എസ്.പി. അന്വേഷണം നേരിടുന്നത് വ്യാജ ലഹരിക്കേസിലും കസ്റ്റിഡി മരണക്കേസിലും. സി.ബി.ഐയുടെയും നോട്ടപ്പുള്ളി. ആരോപണ വിധേയര്‍ക്ക് തന്ത്രപ്രധാന കസേരകള്‍ കിട്ടുമ്പോള്‍
ലഹരി ഉപയോഗം ചോദ്യം ചെയ്തതിന് മകനും പെണ്‍സുഹൃത്തും ചേര്‍ന്ന് അമ്മയെ ആക്രമിച്ചു. പാലോടാണ് സംഭവം
പൊതുസ്ഥലങ്ങളിൽ ബോർഡുകളും ബാനറുകളും വിലക്കിയ ഹൈക്കോടതി ഉത്തരവ് മറികടക്കാൻ നിയമനിർമ്മാണത്തിന് സർക്കാർ. അനുവദനീയമായ സാധനങ്ങൾ ഉപയോഗിച്ചു പരസ്യ ബോർഡുകൾ സ്ഥാപിക്കാം. ഫീസീടാക്കി റോഡിൽ പരസ്യ പ്രചാരണ യോഗങ്ങൾ നടത്താം. ജനങ്ങൾക്ക് ഭീഷണിയാവാതെ നടപ്പാക്കുമെന്ന് നിയമസഭയിൽ സർക്കാർ. ഹൈക്കോടതിയുടെ കൈയടി നേടിയ നടപടികളുടെ മുനയൊടിക്കും. നിയമഭേദഗതി തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകൾ മുന്നിൽകണ്ട്
പാഠപുസ്തകങ്ങൾക്കായുള്ള കാത്തിരിപ്പ് പഴങ്കഥ. ഒമ്പതാം ക്ലാസ് പരീക്ഷ കഴിയും മുമ്പ് പത്താം ക്ലാസിലെ പാഠപുസ്തകങ്ങൾ വിദ്യാർത്ഥികളിലേക്ക്. ഒന്നു മുതൽ പത്തുവരെ ക്ലാസുകളിലെ പുസ്തകങ്ങൾ പരിഷ്കരിച്ചു. സിലബസിൽ തൊഴിൽ, കലാ വിദ്യാഭ്യാസത്തിന് പ്രാധാന്യം. അച്ചടിച്ചത് 40 ലക്ഷം കുട്ടികൾക്ക് 3.8 കോടി പാഠപുസ്തകങ്ങൾ. ഒന്നുമുതൽ എട്ടാം ക്ലാസുവരെ എല്ലാവർക്കും ഫ്രീ