New Update
/sathyam/media/media_files/2025/04/21/qbN45QElapkdF3mHxyvG.jpg)
കോഴിക്കോട്: പുതിയങ്ങാടിയില്‍ പ്രതിശ്രുത വരനും വധുവിനും നേരെ ആക്രമണം നടത്തിയ യുവാവ് പിടിയില്‍. കുണ്ടുപറമ്പ് സ്വദേശി നിഖില്‍ എസ്. നായരാണ് പിടിയിലായത്.
Advertisment
ഞായറാഴ്ച വൈകുന്നേരമായിരുന്നു സംഭവം. പുതിയങ്ങാടി പമ്പില്‍ പെട്രോള്‍ അടിക്കാന്‍ നിര്‍ത്തിയപ്പോഴായിരുന്നു ആക്രമണം. ബൈക്കിന്റെ പിന്നിലിരുന്ന യുവതിയോട് നിഖില്‍ ലൈംഗികചേഷ്ട കാണിച്ചു. ഇത് ചോദ്യം ചെയ്ത യുവാവിനെ ആയുധം വച്ച് അടിക്കുകയും മുഖത്ത് തലകൊണ്ട് ഇടിക്കുകയും ചെയ്തു.
സംഭവത്തില്‍ യുവാവിന്റെയും യുവതിയുടേയും പരാതിയില്‍ ഞായറാഴ്ച തന്നെ ഏലത്തൂര്‍ പോലീസ് പ്രതിയെ പിടികൂടുകയായിരുന്നു. വൈദ്യ പരിശോധനയ്ക്കിടെ നിഖില്‍ പെണ്‍കുട്ടിയുടെ ബന്ധുക്കളെ ഭീഷണി മുഴക്കിയതായും പരാതിയുണ്ട്. പ്രതി മുമ്പും വിവിധ കേസുകളില്‍
പ്രതിയാണെന്ന് പോലീസ് പറഞ്ഞു.