ഇന്‍ഫാം
ആഗോള താപനത്തിനെതിരേ കൈകോര്‍ത്ത് ഇന്‍ഫാമും വ്യാപാരികളും. കർഷകരുടെ കൂട്ടുകാരും കൂട്ടാളികളുമാണ് വ്യാപാരികളെന്ന് ഫാ. തോമസ് മറ്റമുണ്ടയില്‍. വ്യാപാരികളുടെ വീടുകളില്‍ അടുക്കളത്തോട്ടം നിര്‍മിച്ച് പരിസ്ഥിതി സൗഹൃദവും അടുക്കള സമൃദ്ധവും ആക്കുക ലക്ഷ്യമെന്ന് ഇന്‍ഫാം ദേശീയ ചെയര്മാന്
ചെറുകിട ക്ഷീര കര്‍ഷകര്‍ക്ക് കരുതലായി മലനാട് മില്‍ക്ക്. ക്ഷീര കര്‍ഷകര്‍ക്കു വേനല്‍ക്കാല ഇന്‍സെന്റീവായി ലിറ്ററിന് 15 രൂപ വരെ നല്‍കും. കന്നുകുട്ടി പരിപാലന പദ്ധതിയും കന്നുകാലികളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിന് ഇന്‍ഷ്വറന്‍സ് പദ്ധതിയും തുടരുമെന്ന് ഫാ. തോമസ് മറ്റമുണ്ടയില്‍. കൃഷിയില്‍നിന്ന് ജീവിതമാര്‍ഗം കണ്ടെത്തുക കര്‍ഷകന്റെ അവകാശമെന്ന് ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കല്‍
ഫാ. മാത്യു വടക്കേമുറിയുടെ സ്മരണയില്‍ മലനാട് ക്ഷീരശ്രീ പുരസ്കാര വിതരണം. 1 ലക്ഷം രൂപയുടെ സ്വര്ണ് പതക് പുരസ്കാരം റീജ ബിന്‍സിനും 75000 രൂപയുടെ രജത് പതക് പുരസ്കാരം ബാബു ജോസഫിനും 50000 രൂപയുടെ കാന്‍സി പതക് പുരസ്കാരം റെജി കുര്യനും. 10 പേര്‍ക്ക് 25000 രൂപ വീതം സമ്മാനം. വിതരണം ചെയ്യപ്പെട്ടത് ക്ഷീര കാര്‍ഷിക മേഖലയിലെ ഏറ്റവും വലിയ പുരസ്കാരങ്ങള്‍
കര്‍ഷക പ്രശ്നങ്ങളില്‍ ഭരണ, രാഷ്ട്രീയ കേന്ദ്രങ്ങളില്‍ അനുഭാവ പൂര്‍വ്വമായ സമീപനങ്ങള്‍ പതിവാകുന്നു. വിവാദ വനം ഭേദഗതി ഉപേക്ഷിച്ച പിന്നാലെ വന്യജീവി വ്യാപനം തടയാന്‍ നിയന്ത്രിത ഹണ്ടിംങ്ങിന് സര്‍ക്കാര്‍ കേന്ദ്രാനുമതി തേടിയത് കര്‍ഷക സംഘടനകളുടെ കൂടി വിജയം. ജനപ്രതിനിധികളെ ഒന്നിച്ചു വിളിച്ചിരുത്തി കര്‍ഷക പ്രശ്നങ്ങള്‍ വരച്ചുകാട്ടുന്ന ഇന്‍ഫാം ശൈലി മുതല്‍ കര്‍ഷക സംഘടനകളുടെയൊക്കെ ശബ്ദങ്ങള്‍ ഏറ്റെടുത്ത് സര്‍ക്കാരും പാര്‍ട്ടികളും !
വിഷരഹിത പച്ചക്കറികള്‍ അടുക്കളത്തോട്ടത്തിലൂടെ ഉത്പാദിപ്പിച്ച് ആരോഗ്യം സംരക്ഷിക്കുകയാണ് ഇന്‍ഫാം മഹിളാസമാജിലൂടെ ലക്ഷ്യമിടുന്നതെന്ന് ഫാ. തോമസ് മറ്റമുണ്ടയില്‍. അടുത്തവര്‍ഷത്തെ വനിതാ ദിനാചരണത്തില്‍ മികച്ച അടുക്കളത്തോട്ടത്തിന് കാര്‍ഷികജില്ലാ അടിസ്ഥാനത്തില്‍ ഇന്‍ഫാം മഹിളാ രത്ന അവാര്‍ഡുകള്‍ വിതരണം ചെയ്യും. ഒരു പവന് സ്വര്‍ണം വരെ സമ്മാനമായി നല്‍കും