Recommended
പാലക്കാട് എസ്പിക്കും എഎസ്പിക്കും തൊപ്പി തെറിക്കുമോ ? പാതിരാ റെയ്ഡിൽ തിരഞ്ഞെടുപ്പ് കമ്മിഷൻ ഇടപെട്ടേക്കും. കളക്ടറോട് വിശദീകരണം തേടും. സാധാരണ പരിശോധനയെന്നും രഹസ്യവിവരം കിട്ടിയെന്നും നിലപാട് മാറ്റിപ്പറഞ്ഞ് പൊലീസ്. റെയ്ഡ് കളക്ടറോ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരോ അറിയാതെ. കോൺഗ്രസിന്റെ രാഷ്ട്രീയ എതിരാളികൾക്ക് വേണ്ടിയുള്ള നാടകമെന്ന് സംശയം. എസ്പിയെ നീക്കിയാൽ സർക്കാരിന് ക്ഷീണം
പാലക്കാട്ടുകാര്‍ അങ്ങനൊരു കടുത്ത രാഷ്ട്രീയമില്ലാത്തവരാണ്. പ്രൗഢിയുള്ള മനുഷ്യര്‍. കൊള്ളാവുന്നവരെത്തിയാല് സ്വീകരിക്കും, കൊള്ളാതെ വന്നാല്‍ അവരങ്ങു തഴയും. സരിന്റെ അന്‍വര്‍ കളിയും സന്ദീപ് വാര്യരുടെ 'സരിൻ' കളികളുമൊക്കെയായി പാലക്കാട് അരങ്ങ് കൊഴുക്കുകയാണ്. ഈ ജയം അടുത്ത തിരഞ്ഞെടുപ്പിലെ മുഖ്യമന്ത്രിയെ തീരുമാനിക്കുമെന്ന പ്രത്യേകത കൂടിയുണ്ടിതിന് - ദാസനും വിജയനും
കേന്ദ്ര ഏജൻസികളെ പൂട്ടാൻ പ്രഖ്യാപിച്ച ജുഡീഷ്യൽ അന്വേഷണം ഹൈക്കോടതി സ്റ്റേ ചെയ്തിട്ടും സർക്കാരിന് കുലുക്കമില്ല. കാലാവധി വീണ്ടും നീട്ടിനൽകി മന്ത്രിസഭായോഗം. അന്വേഷണത്തിൽ ഇടപെടാൻ കോടതികൾക്ക് പോലും അധികാരമില്ലാതിരിക്കെ, ജുഡീഷ്യൽ കമ്മീഷന്റെ അന്വേഷണം വെറും പ്രഹസനം. കമ്മീഷൻ അന്വേഷിക്കുന്നത് മുഖ്യമന്ത്രിയെ കുടുക്കാൻ സ്വപ്നാ സുരേഷ് ശ്രമിച്ചോയെന്ന്
നിർണായക തിരഞ്ഞെടുപ്പ് പടിവാതിലിൽ നിൽക്കെ കള്ളപ്പണം പിടിക്കാൻ പാതിരാത്രി വനിതാ നേതാക്കളുടെ മുറിയിൽ അതിക്രമിച്ച് കയറി റെയ്ഡ് നടത്തിയ പോലീസ് ബുദ്ധി അപാരം തന്നെ ! മുഖ്യമന്ത്രിയുടെ ഓഫീസിന് ഈ ബുദ്ധിയൊക്കെ പറഞ്ഞുകൊടുക്കുന്നത് ആരാണോ ? പാർട്ടിക്കാരെ കൂട്ടിയുള്ള പാതിരാറെയ്ഡോടെ പാലക്കാടും ചേലക്കരയിലും ട്രാക് തെറ്റി ഇടത് പ്രചരണം. രാഹുലിനും രമ്യക്കും പോലീസ് നടപടി രക്ഷയാകുമോ ?
ട്രംപിന്റെ രണ്ടാം വരവ് ഇന്ത്യയ്ക്ക് ഗുണകരമാവുമെന്ന് വിലയിരുത്തൽ. പ്രതിരോധ, വാണിജ്യ, വ്യാപാര മേഖലകളിൽ യുഎസ് സഹകരണം മെച്ചപ്പെടും. ആയുധകച്ചവടം പ്രോത്സാഹിപ്പിക്കുന്ന ട്രംപിന്റെ നയം ഇന്ത്യയ്ക്ക് ഗുണകരം. നരേന്ദ്രമോഡിയുമായുള്ള അടുപ്പവും സൗഹൃദവും മെച്ചമാവും. വിസാ പ്രശ്നവും പരിഹരിക്കപ്പെടുമെന്ന് കണക്കുകൂട്ടൽ. ട്രംപിന്റെ വരവ് ഇന്ത്യാ - അമേരിക്ക ബന്ധത്തിൽ പുതിയ ചരിത്രമാവും