Recommended
ത്രികോണപ്പോര് കടുക്കവേ കള്ളപ്പണം പിടിക്കാനെന്ന പേരിൽ വനിതാ നേതാക്കളുടെ മുറിയിൽ കടന്നുകയറി പാതിരാ പരിശോധന. കള്ളപ്പണ വിവരം എവിടെനിന്ന് ആർക്ക് കിട്ടിയെന്ന് മൗനം പാലിച്ച് പോലീസ്. ഗൂഢാലോചന ആരോപിച്ച് പ്രതിപക്ഷം. വനിതാ നേതാക്കളുടെ മുറിയിൽ കയറി വസ്ത്രങ്ങളടക്കം വാരിവലിച്ചിട്ട റെയ്ഡ് പ്രചാരണം വഴിതിരിക്കും. പാതിരാ റെയ്ഡിൽ ഉത്തരം മുട്ടി സർക്കാരും പോലീസും
നവീന്‍ ബാബുവിന്റെ മരണം, കണ്ണൂര്‍ കളക്ടര്‍ക്കെതിരെ ഉയരുന്ന വിമര്‍ശനങ്ങളില്‍ മനംനൊന്ത് ഐഎഎസ് അസോസിയേഷന്. അരുണ്‍ കെ. വിജയനെതിരെ പൊതുസമൂഹത്തില്‍ നടക്കുന്നത് അനാവശ്യ വിമര്‍ശനമെന്ന് പരിദേവനം. സഹപ്രവര്ത്തകന് പിന്നില്‍ ഒറ്റക്കെട്ടായി അണിനിരന്ന അസോസിയേഷന് നവീന്‍ ബാബുവിന്റെ മരണത്തില്‍ അനുശോചിക്കാന്‍ വേണ്ടിവന്നത് 22 ദിവസം
ഐഎഎസുകാരെ മതാടിസ്ഥാനത്തിൽ വിഭജിച്ച് വാട്സ് ആപ്പ് ഗ്രൂപ്പുണ്ടാക്കിയത് വ്യവസായ വകുപ്പ് ഡയറക്ടർ കെ ഗോപാലകൃഷ്ണൻ തന്നെയെന്ന് പോലീസ്. ഹാക്കിംഗ് നടന്നിട്ടില്ലെന്ന് വാട്സ്ആപ്പ് അധികൃതർ പോലീസിനെ അറിയിച്ചു. ഹിന്ദു ഗ്രൂപ്പുണ്ടാക്കിയത് പുറത്തറിഞ്ഞപ്പോൾ അത് മറയ്ക്കാൻ മുസ്ലീം ഗ്രൂപ്പുമുണ്ടാക്കി. ലക്ഷ്യമിട്ടത് ഡൽഹിയിൽ ഉന്നത പദവി. ഐഎഎസുകാരനെതിരേ കേസെടുത്തേക്കും
സന്ദീപ് വാര്യര്‍ക്കെതിരെ തിടുക്കപ്പെട്ട് ബിജെപി നടപടിയില്ല. സന്ദീപ് സിപിഎമ്മിലെത്തുമെന്നും അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ ഷൊര്‍ണൂരില്‍ മല്‍സരിക്കുമെന്നും അഭ്യൂഹം. പുറത്താക്കി 'അപ്പുറത്ത് ' എത്തിക്കേണ്ടെന്ന് ബിജെപി നേതൃത്വവും. തനിയേ പൊയ്ക്കൊള്ളട്ടെയെന്ന് നേതാക്കള്‍ !
വാര്‍ത്താ ചാനലുകളുടെ റേറ്റിംങ്ങില്‍ ആധിപത്യം നിലനിര്‍ത്തി ഏഷ്യാനെറ്റ്. 14 പോയിന്റ് പിന്നിലേയ്ക്ക് പോയി രണ്ടാം സ്ഥാനത്ത് റിപ്പോര്‍ട്ടറും. 24 ന്യൂസ് മൂന്നാംസ്ഥാനത്തു തന്നെ. മലയാളം ചാനലുകളുടെ ആകെ റേറ്റിംങ്ങും 8 ശതമാനം ഇടിഞ്ഞു. റിപ്പോര്‍ട്ടറിന് തലവേദനയായി വിവാദങ്ങളും !
എറണാകുളം - അങ്കമാലി അതിരൂപതയിലെ 8 നവ വൈദികര്‍ക്കും പൗരോഹിത്യ ജീവിതത്തില്‍ ഉടനീളം ഇനി ഏകീകൃതകുര്‍ബാന അര്‍പ്പണം മാത്രം. ഡീക്കന്മാരെ വൈദിക പദവിയിലേക്ക് ഉയര്‍ത്തിയത് കര്‍ശന ഉപാധികളോടെ. കുര്‍ബാന അര്‍പ്പണത്തിനുള്ള അനുമതി ഓരോ ആഴ്ചയും പുതുക്കേണ്ടി വരും. വിമതര്‍ക്കൊപ്പം നിന്ന നവ വൈദികര്‍ക്കു നഷ്ടമായതു പൗരോഹിത്യത്തിന്റെ ഒരു വര്‍ഷം