FB Hits
മുത്തലാഖ് ചൊല്ലിയ ഭർത്താവിൻ്റെ നടപടിയാണ് മകളെ മാനസികമായി തളർത്തിയതെന്ന മോഫിയ പർവീണിൻ്റെ അമ്മയുടെ വെളിപ്പെടുത്തൽ ഞെട്ടിക്കുന്നതാണ്; രാജ്യത്ത് നിയമം മൂലം നിരോധിച്ച 'മുത്തലാഖ് ' എന്ന അനാചാരം നടപ്പാക്കാക്കിയവരെയാണ് പിണറായി വിജയൻ്റെ പോലീസ് സംരക്ഷിക്കാൻ ശ്രമിച്ചത്: വിമര്‍ശിച്ച് വി. മുരളീധരന്
ജന്മം നൽകിയ കുഞ്ഞിനെ തിരികെ ലഭിക്കുന്നതിനുവേണ്ടി വലിയൊരു പോരാട്ടം തന്നെ നടത്തേണ്ടിവന്നു അമ്മയായ അനുപമയ്ക്ക്; രാജ്യത്തെ നിയമ വ്യവസ്ഥയിൽ വിശ്വസിച്ചുകൊണ്ട് നിയമാനുസൃതമായി കുഞ്ഞിനെ ദത്തെടുത്ത ആന്ധ്രയിലെ ദമ്പതികൾക്ക് തങ്ങൾ വളർത്തിയ കുഞ്ഞിനെയും നഷ്ടമായി; ഈ നെറി കെട്ട ഭരണവർഗമാണ് ഇതിനെല്ലാം ഉത്തരവാദി-കെ. സുധാകരന്
'അടവുകൾ മുപ്പത്താറും പയറ്റിയിട്ടും കേരളത്തിൽ ഒരുഗതിയും പരഗതിയുമില്ലെന്ന നിരാശയിൽ നിന്നാണ് സംഘികൾ ഹലാൽ വിവാദം ആസൂത്രണം ചെയ്തത്. ഓരോ തോൽവി സംഭവിക്കുമ്പോഴും അവർ വർഗീയതയുടെ ഡോസ് കൂട്ടിക്കൊണ്ടേയിരിക്കും. പക്ഷേ, ഒന്നും ഏശുന്നില്ല. എങ്കിലും പരിശ്രമം ഉപേക്ഷിക്കുന്നുമില്ല'-തോമസ് ഐസക്
അനുരാഗ് താക്കൂറിനൊപ്പമുള്ള ചിത്രവും കുറിപ്പും ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തതിനെക്കുറിച്ച് രണ്ടു തരത്തിലുള്ള പ്രതികരണങ്ങളുണ്ടായി. ഒന്ന് ആസൂത്രിതമായി സൃഷ്ടിക്കപ്പെട്ടതായിരുന്നു. ഞാൻ എന്നും ഉയർത്തിപ്പിടിച്ച, വിട്ടുവീഴ്ചയില്ലാത്ത മതനിരപേക്ഷ നിലപാടിനെ മുഴുവൻ റദ്ദാക്കാനുള്ള വ്യഗ്രത ഈ ആസൂത്രിത നീക്കത്തിൽ മുഴച്ചു നിന്നിരുന്നു. രാഹുൽ ഗാന്ധിയെക്കുറിച്ച് നല്ല വാക്ക് പറഞ്ഞതിന് ആക്രമണം അഴിച്ചുവിട്ട വർഗീയ വാദികളുടെ അതേ ഭാഷയും ശൈലിയുമായിരുന്നു ഇവർക്കും-എംബി രാജേഷ്
മഹാമാരിയിൽ തൊഴിൽ നഷ്ടം ഉണ്ടാക്കിയിട്ടുള്ള സാമ്പത്തിക പ്രതിസന്ധിയിൽ പെട്ട് ജനം നട്ടം തിരിയുമ്പോൾ ഒരു ഇടതുപക്ഷ സർക്കാരിന് എങ്ങനെയാണ് അവരെ എരിതീയിൽ നിന്ന് വറചട്ടിയിലേക്ക് തള്ളിയിടുന്ന തീരുമാനം എടുക്കാൻ കഴിയുക? സംസ്ഥാനത്ത് ബസ് ചാർജ്ജും വൈദ്യുതി നിരക്കും വർധിപ്പിക്കുവാനുള്ള നീക്കം ജനങ്ങളോടുള്ള വെല്ലുവിളി ആണ്-വി.ഡി. സതീശന്
'ഈ സൗഹൃദമില്ലായ്മയില്‍ സന്തോഷിക്കുന്നു, അഭിമാനിക്കുന്നു'- എം.ബി രാജേഷിന് വി.ടി ബല്‍റാമിന്റെ മറുപടി