പ്രതികരണം
സന്യാസിമാർ ജാതിവെറിയൻമാരായി മാറരുത്. ശിവഗിരിമഠം സന്യാസിക്കെന്താണ് രാഷ്ട്രീയത്തിൽ കാര്യം ? 'ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്' എന്ന് മാനവരാശിയെ പഠിപ്പിച്ച ഗുരുദേവന്റെ ശിഷ്യൻ തുത്തു കുണുക്കി പക്ഷിയുടെ ചിന്തയുള്ള ആളായിരിക്കരുത്. യുഡിഎഫിൽ ഈഴവ പ്രാതിനിധ്യം വളരെ കുറവാണെന്നും തൽസ്ഥിതി തുടർന്നാൽ മൂന്നാമതും പിണറായി അധികാരത്തിൽ വരുമെന്നുമൊക്കെ പറയാൻ സ്വാമിമാർക്കെങ്ങനെ കഴിയുന്നു - തിരുമേനി എഴുതുന്നു
വിദ്യാർത്ഥികൾ പേടിച്ചാണ് സ്കൂളിൽ പോകുന്നത്. കുട്ടികൾ മടങ്ങിവരും വരെ രക്ഷിതാക്കൾക്ക് മനഃസമാധാനമില്ല. പ്രഭാത - സായാഹ്ന സവാരിക്കാർ പലരും ഇതുമൂലം ദൈനംദിന നടപ്പുതന്നെ നിർത്തി. മനുഷ്യനെ കടിച്ച് കൊന്നാലും തെരുവ് നായ്ക്കളെ കൊല്ലാൻ നിയമമില്ല. ജനങ്ങളുടെ ക്ഷമയുടെ നെല്ലിപ്പലകയുടെ നീളം അളക്കുകയാണ് സർക്കാർ - തിരുമേനി എഴുതുന്നു
മരുന്നില്ലായ്മ, അടിപിടി, ഡോക്ടർമാരുടെ അനാസ്ഥയും അതുവഴിയുള്ള മരണങ്ങളും എന്നുവേണ്ട ആരോഗ്യവകുപ്പിൽ നടക്കാത്തതായി ഇനിയൊന്നും ബാക്കിയില്ല. തെരുവ് നായ്ക്കൾ പോലും കയറി നിരങ്ങി. വകുപ്പ് മാറ്റി മന്ത്രിയെയും നാടിനെയും രക്ഷിക്കാനുള്ള അവസരവും പിണറായി കളഞ്ഞുകുളിച്ചു. മയക്കുമരുന്ന് നമ്മുടെ വാതിൽപ്പടി വരെയെത്തിയിരിക്കുന്നു. ഒപ്പം തീവ്രവാദ സംഘടനകളുടെ വളർച്ചയും ഭീതിപ്പെടുത്തുന്നു. ഇത്രയും കുത്തഴിഞ്ഞ ഒരു പോലീസ് സംവിധാനവും ആരോഗ്യ വകുപ്പും അടുത്ത കാലത്തൊന്നും കേരളത്തിൽ ഉണ്ടായിട്ടില്ല - തിരുമേനി എഴുതുന്നു
കഴിഞ്ഞ ആറുവർഷമായി കേരളത്തിലെ പൊതുമേഖലാ ഗതാഗത സംവിധാനത്തെ എങ്ങനെയാണ് ശരിയാക്കുക എന്നുള്ളതിന് ഒരു പരിപാടിപോലും തയ്യാറാക്കാൻ ഇടതുമുന്നണി തയ്യാറായിട്ടില്ല; എന്തുകൊണ്ടാണ് കെഎസ്ആർടിസി തൊഴിലാളികൾക്ക് വേണ്ടി കേരളത്തിലെ സർക്കാർ ജീവനക്കാർ പണിമുടക്കുകയോ സമരവുമായി തെരുവിലിറങ്ങുകയോ ചെയ്യാത്തത്? കമ്മ്യൂണിസ്റ്റ് പാർടി പോലും അതൊരു വലിയ പ്രശ്നമായി കാണാത്തത് ?
രാജീവ് ഗാന്ധി ബയോ ടെക്നോളജിയില്‍ ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ മകന് മാത്രമല്ലല്ലോ ഉള്ളത്. വിഎസിന്റെ മകള്‍ ഡോ. ആശ, കടകംപള്ളി സുരേന്ദ്രന്റെ മകന്, രാജ്മോഹന്‍ ഉണ്ണിത്താന്റെ ഭാര്യ, ശരത്ചന്ദ്ര പ്രസാദിന്റെ ഭാര്യ... ഇങ്ങനെ പോകുന്നു ആ ലിസ്റ്റ്. സുരേന്ദ്രന്റെ മകന്റെ നിയമനം ദേശീയ തലത്തില്‍ ടെസ്റ്റും അഭിമുഖവും ലാബ് ടെസ്റ്റും കഴിഞ്ഞാണ്. മറ്റുള്ളവരുടേത് അങ്ങനെയല്ല. അപ്പോള്‍ ഏതൊക്കെ നിയമനങ്ങളാണ് അന്വേഷിക്കേണ്ടത് - തിരുമേനി എഴുതുന്നു