ദീപികയുടെ ഉടുതുണിയുടെ രാഷ്ട്രീയം ചികയുന്നവര്‍ - ജെയിംസ് കൂടൽ എഴുതുന്നു
ലോകക്കപ്പ് ലഹരിയിൽ അര്‍ജന്റീനയുടെയും ഫ്രാൻസിന്റെയുമൊക്കെ പേരിൽ ഗുണ്ടാപ്പിരിവും അഴിഞ്ഞാട്ടവും നടത്താനും പോലീസിന്റെ തോൾ തല്ലിയൊടിക്കാനും മലയാളിക്കല്ലാതെ വേറെയാർക്ക് കഴിയും. പലയിടത്തും മുക്കിനു മുക്കിനു ഫ്ലക്സുകള്‍ വച്ചതും 56 കോടിയ്ക്ക് കുടിച്ചു തീർത്തതും ഇവരാരും അധ്വാനിച്ചുണ്ടാക്കിയ പണം കൊണ്ടല്ല, ഭീക്ഷണി പിരിവ് നടത്തിയാണ്. കൊടുത്തില്ലേൽ 'പണി' വേറെയും. ആ 'കളി'ക്ക് കൊള്ളില്ലേലും മലയാളിക്ക് ഈ 'കളി' നല്ല വശം - നിലപാടിൽ ഓണററി എഡിറ്റർ ആർ അജിത്കുമാർ
താരങ്ങളുടെ അടിവസ്ത്രത്തിന്റെ കളറിൽ അഴിഞ്ഞുപോകുന്നതാണോ വിശ്വാസങ്ങള്‍. കാവിയെ ഹൈന്ദവരും ചുവപ്പിനെ കമ്മ്യൂണിസ്റ്റുകാരും വെള്ളയെ ക്രൈസ്തവരും പച്ചയെ മുസ്ലിങ്ങളും സ്വന്തം നിറമായി മാറ്റിയാല്‍ ജനം കുഴഞ്ഞതു തന്നെ. ഖാദികൊണ്ട് അടിവസ്ത്രം ഉപയോഗിച്ചാല്‍ ഗാന്ധിജിയെ അപമാനിക്കലാണോ ? ദീപിക ഏതടിവസ്ത്രം ധരിച്ചാലെന്താ ? -നിലപാടിൽ ഓണററി എഡിറ്റർ ആര്. അജിത് കുമാര്‍