തിരുവനന്തപുരം: എ.ഐ ക്യാമറ വഴി ആദ്യ ദിവസം കണ്ടെത്തിയത് 28,891 നിയമലംഘനങ്ങൾ. ഇന്ന് രാവിലെ എട്ട് മുതൽ വൈകീട്ട് അഞ്ച് വരെയുള്ള കണക്കാണ് ഇത്. ഏറ്റവും കൂടുതൽ നിയമലംഘനം കണ്ടെത്തിയത് കൊല്ലം ജില്ലയിലാണ്. ഇവിടെ മാത്രം 4778 നിയമലംഘനങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ഏറ്റവും കുറവ് മലപ്പുറം ജില്ലയിലാണ്. ഇവിടെ 545 നിയമലംഘനങ്ങളാണ് അഞ്ച് മണിവരെ കണ്ടെത്തിയത്. തിരുവനന്തപുരം-4362, പത്തനംതിട്ട-1177, ആലപ്പുഴ-1288, കോട്ടയം-2194, ഇടുക്കി-1483, എറണാകുളം-1889, തൃശൂർ-3995, പാലക്കാട്-1007, കോഴിക്കോട്-1550, വയനാട്-1146, കണ്ണൂർ-2437, കാസർകോട്-1040 എന്നിങ്ങനെയാണ് മറ്റു […]
കേരളത്തിന്റെ പ്രളയകാലം പുനരാവിഷ്കരിച്ചുകൊണ്ട് ജൂഡ് ആന്റണി സംവിധാനം ചെയ്ത 2018 മലയാള സിനിമയിൽ ചരിത്ര നേട്ടം സൃഷ്ടിച്ചിരിക്കുകയാണ്. കേരളത്തിലെ ജനങ്ങൾ സാക്ഷിയായ പെരുമഴയും വെള്ളപ്പൊക്കവും അതിൽ മൽസ്യത്തൊഴിലാളികൾ നടത്തിയ ഇടപെടലുകളുമൊക്കെയാണ് ചിത്രം ഉൾക്കൊണ്ടിരിക്കുന്നത്. അണിയറയിൽ പകരംവെക്കാനാവാത്ത അഭിനയമികവ് കൊണ്ട് വേറിട്ട് നിൽക്കുകയായിരുന്നു ടോവിനോ തോമസ് ,കുഞ്ചാക്കോ ബോബൻ,ആസിഫ്അലി ,ലാൽ തുടങ്ങിയവർ അവതരിപ്പിച്ച കഥാപാത്രങ്ങൾ. ലോകമെമ്പാടുമുള്ള ബോക്സ് ഓഫീസിൽ നിന്നും 169.79 കോടി നേട്ടമാണ് ചിത്രം വാരി കൂട്ടിയത്. 144.45 കോടി നേട്ടവുമായി രണ്ടാം സ്ഥാനത്തു നിൽക്കുന്നത് 2016ൽ […]
അർജന്റീനൻ താരം ലയണൽ മെസി തന്റെ പഴയ ക്ലബ്ബായ ബാഴ്സലോണയിലേക്ക് മടങ്ങാനുള്ള നീക്കം ഇപ്പോഴും തുടരുകയാണെന്ന് മെസ്സിയുടെ പിതാവ് ജോർജ് മെസ്സി. ട്രാൻസ്ഫർ നീക്കത്തെക്കുറിച്ച് ചർച്ച ചെയ്യാൻ ജോർജ്ജ് ബാഴ്സലോണ പ്രസിഡന്റ് ജോവാൻ ലാപോർട്ടയെ അദ്ദേഹത്തിന്റെ വീട്ടിൽ കണ്ടിരുന്നു. ഇതിന് ശേഷമാണ് മാധ്യമങ്ങളോട് പ്രതികരിച്ചത്. ലാപോർട്ടയും സാവിയും ഇതിഹാസത്തെ ക്യാമ്പിൽ തിരികെ എത്തിക്കാൻ ആഗ്രഹിക്കുന്നുവെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു. ‘ലിയോ ബാഴ്സലോണയിലേക്ക് മടങ്ങാൻ എല്ലാവരെയും പോലെ ഞാനും ആഗ്രഹിക്കുന്നു. തിരികെ എത്തിക്കാനാവുമെന്ന് ആത്മവിശ്വാസമുണ്ട്, ബാഴ്സ നീക്കം തീർച്ചയായും ഒരു […]
കോഴിക്കോട്: കേരളത്തില്‍ വീണ്ടും ട്രെയിന്‍ കത്തിക്കാന്‍ ശ്രമം. കണ്ണൂര്‍-എറണാകുളം ഇന്റര്‍സിറ്റി എക്സ്പ്രസില്‍ കൊയിലാണ്ടിക്കും എലത്തൂരിനും ഇടയില്‍ ഇന്ന് വൈകുന്നേരം നാലരയോടെയാണ് സംഭവം. മഹാരാഷ്ട്ര സ്വദേശിയായ ഇരുപതുകാരനെ യാത്രക്കാര്‍ പിടികൂടി സിആര്‍പിഎഫിന് കൈമാറി. ഇയാളെ ചോദ്യം ചെയ്തു വരികയാണ്. പേര് വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല. കംപാര്‍ട്ട്മെന്റിനകത്തെ സുരക്ഷാ മുന്നറിയിപ്പ് രേഖപ്പെടുത്തിയ പ്ലാസ്റ്റിക് സ്റ്റിക്കര്‍ പൊളിച്ചെടുത്ത് അതിനു തീ കൊടുക്കാന്‍ ശ്രമിക്കുകയായിരുന്നു. യുവാവ് മാനസിക വെല്ലുവിളി നേരിടുന്നയാളാണെന്നു സംശയമുണ്ട്. കഴിഞ്ഞ ദിവസം കണ്ണൂരില്‍ നിര്‍ത്തിയിട്ട ട്രെയിനിലെ ഒരു ബോഗി തീയിട്ടു […]
തിരുവനന്തപുരം; അന്താരാഷ്ട്ര വിമാനത്താവളം വഴിയുള്ള യാത്രക്കാരുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ധനവ്. കഴിഞ്ഞ മെയ് മാസത്തില്‍ തിരുവനന്തപുരം വിമാനത്താവളത്തിലൂടെ യാത്ര ചെയ്തത് 3.68 ലക്ഷം യാത്രക്കാരാണ്. കോവിഡിന് ശേഷമുള്ള ഏറ്റവും കൂടിയ കണക്കാണിത്. 2022 മേയ് മാസത്തെ അപേക്ഷിച്ച് 26 ശതമാനം വര്‍ധനവാണ് ഉണ്ടായതെന്ന് TIAL വ്യക്തമാക്കി. അതേസമയം 2337 എയര്‍ ട്രാഫിക് മൂവ്മെന്റുകളാണ് മേയ് മാസത്തില്‍ നടന്നത്. 1.93 ലക്ഷം ആഭ്യന്തര സഞ്ചാരികളും 1.75 ലക്ഷം വിദേശ സഞ്ചാരികളുമാണ് തിരുവനന്തപുരം വിമാനത്താവളം വഴി യാത്ര ചെയ്തതിരുന്നു. പ്രതിദിന […]
സോഷ്യല്‍ മീഡിയയില്‍ സജീവമാകാന്‍ ഒരുങ്ങി ഉര്‍വശി. ഇന്‍സ്റ്റഗ്രാമില്‍ പുതിയ അക്കൗണ്ട് തുടങ്ങിയിരിക്കുകയാണ് താരം. നാലു ദിവസങ്ങള്‍ക്ക് മുമ്പാണ് ഉര്‍വശി ശിവപ്രസാദ് എന്ന പേരില്‍ അക്കൗണ്ട് ആരംഭിച്ചത്. പതിനായിരത്തിനടുത്ത് ഫോളോവേഴ്സുണ്ട് ഇപ്പോള്‍ ഉര്‍വശിക്ക്. അക്കൗണ്ട് തുടങ്ങിയതിന് പിന്നാലെ ഒരു വീഡിയോയും താരം പങ്കുവച്ചിരുന്നു. എല്ലാവരുടെയും ആഗ്രഹ പ്രകാരമാണ് താന്‍ ഈ അക്കൗണ്ട് തുടങ്ങുന്നതെന്നും ഇന്നു മുതല്‍ താന്‍ സംസാരിക്കാന്‍ ആരംഭിക്കുകയാണെന്നുമാണ് ഉര്‍വശി പറയുന്നത്. താരത്തിന്റെ മകനെയും ഭര്‍ത്താവിനെയും വീഡിയോയില്‍ കാണാം. ഉര്‍വശിയെ സ്വാഗതം ചെയ്തുകൊണ്ട് നിരവധി ആരാധകരാണ് കമന്റ് […]
തിരുവനന്തപുരം : ബ്ലോക്ക് പ്രസിഡന്റുമാരുടെ പുനസംഘടനയ്ക്ക് പിന്നാലെ കോണ്‍ഗ്രസില്‍ കലാപമുയര്‍ത്താനുള്ള ചിലരുടെ നീക്കം ഗ്രൂപ്പ് നേതൃത്വം പിടിക്കാനെന്ന് ആക്ഷേപം. പുനസംഘടനയില്‍ കൂടുതല്‍ നഷ്ടം എ ഗ്രൂപ്പിനാണെന്ന് പറഞ്ഞ് എ ഗ്രൂപ്പിലെ ചില നേതാക്കളാണ് രംഗത്തു വന്നിട്ടുള്ളത്. ബെന്നി ബെഹന്നാന് എംപിയാണ് ഇതില്‍ പ്രധാനി. ഗ്രൂപ്പ് തര്‍ക്കങ്ങളെ തുടര്‍ന്ന് മാസങ്ങളോളമാണ് പുനസംഘടന വൈകിയത്. ഇനിയും മൂന്നു ജില്ലകളിലെ ബ്ലോക്ക് പ്രസിഡന്റുമാരെ തീരുമാനിക്കാനുണ്ട്. ഇതിനിടെയാണ് ഗ്രൂപ്പ് പേരു പറഞ്ഞ് ചില നേതാക്കളുടെ സ്വാര്‍ത്ഥ നീക്കമെന്നാണ് പ്രവര്‍ത്തകരുടെ പക്ഷം. കഴിഞ്ഞ ദിവസം […]