കര്‍ണാടകയില്‍ കോണ്‍ഗ്രസ് ജയിക്കുമോ ? അഴിമതിയാരോപണങ്ങളില്‍ മുങ്ങിക്കുളിച്ച സംസ്ഥാന ബി.ജെ.പി ഭരണം കടുത്ത പ്രതിസന്ധിയിലാണ്. കോണ്‍ഗ്രസ് ജയിക്കുമെന്ന സംസാരം സംസ്ഥാനത്തെ രാഷ്ട്രീയ കേന്ദ്രങ്ങളില്‍ പലര്‍ക്കുമുണ്ട്. പക്ഷെ, മത്സരിക്കുന്നതു ബി.ജെ.പിയോടാണ്. തെരഞ്ഞെടുപ്പിലും അതിനു ശേഷവും എന്തു കളിയും കളിക്കാന്‍ കെല്‍പ്പുള്ള പാര്‍ട്ടിയാണു ബി.ജെ.പിയെന്നു കോണ്‍ഗ്രസിനു നന്നായറിയാം. പോരാത്തതിന് ഒറ്റയ്ക്കു മത്സരിക്കാന്‍ ജനതാദള്‍ (എസ്) രംഗത്തിറങ്ങുകയും ചെയ്തിരിക്കുന്നു. തനിച്ചു ഭൂരിപക്ഷം കിട്ടില്ലെന്നറിയാമെങ്കിലും ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത സ്ഥിതി വന്നാല്‍ ഏതു വശത്തോട്ടും ചരിഞ്ഞ് ഭരണത്തില്‍ കയറാനാകും ജെ.ഡി.എസിന്റെ കളി. മുമ്പ് കോണ്‍ഗ്രസിന്റെയും […]
കോട്ടയം: എ ഐ സി സി അധ്യക്ഷനായ ശേഷം ആദ്യമായി കേരളത്തിലെത്തിയ മല്ലികാർജുന ഗാർഘെയ്ക്കൊപ്പം വേദി പങ്കിട്ട് പ്രസിഡന്റ് തെരെഞ്ഞെടുപ്പിൽ എതിരാളിയായിരുന്ന ഡോ. ശശി തരൂർ എംപി. വൈക്കത്ത് കോൺഗ്രസ് സംഘടിപ്പിച്ച വൈക്കം സത്യാഗ്രഹ ശതാബ്ധി ആഘോഷ പരിപാടിയായിരുന്നു വേദി. അതേസമയം പാർട്ടി പ്രോട്ടോക്കോളിന്റെ പേരിൽ വേദിയിൽ പ്രസംഗിക്കാൻ തരൂരിന് ഇടം ലഭിച്ചതുമില്ല. കെ സി വേണുഗോപാൽ, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, കെപിസിസി അധ്യക്ഷൻ കെ സുധാകരൻ, രമേശ് ചെന്നിത്തല എന്നിവർ പ്രസംഗിച്ചു. വേദിയിൽ […]
ബാംഗ്ലൂർ : കർണാടക നിയമസഭാ തെരെഞ്ഞെടുപ്പിൽ ഇത്തവണ നിർണ്ണായക റോൾ ആണ് മലയാളികൾക്കുള്ളത്. മലയാളി വോട്ടർമാർക്ക് പുറമെ കേരളത്തിൽ നിന്നുള്ള ഇടത് – വലത് മുന്നണിയിൽ നിന്നും മാത്രമുള്ള 5 നേതാക്കളും ഇത്തവണ കർണ്ണാടകയിൽ കളം നിറഞ്ഞുകളിക്കാനുണ്ട്. കേരളത്തിൽ നിന്നുള്ള നേതാക്കളിൽ പ്രധാനി കോൺഗ്രസിന്റെ പ്രചാരണ പരിപാടികളുടെ ചുക്കാൻ പിടിക്കുന്ന കോൺഗ്രസ് സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ തന്നെയാണ്, വേണുഗോപാൽ നേരിട്ടാണ് കോൺഗ്രസ് പ്രചാരണ പരിപാടികളുടെ മേൽനോട്ടം. സംസ്ഥാനത്തെ രണ്ടു പ്രധാന നേതാക്കളായ […]
തിരുവനന്തപുരം: കോൺഗ്രസിന്റെ തലപ്പത്ത് വിവരമുള്ളവർ വന്നാൽ താൻ പാർട്ടിയിൽ തിരികെയെത്തുമെന്ന് ഏകെ ആന്റണിയുടെ മകൻ അനിൽ ആന്റണി, ആ വിവരമുള്ളവരുടെ പട്ടികയിൽ സ്വന്തം പിതാവ് ഏകെ ആന്റണിയും ഉണ്ടോയെന്ന് പ്രവർത്തകർ. അനിൽ ആന്റണിയുടെ നിരന്തര കോൺഗ്രസ് വിരുദ്ധ ബിജെപി അനുകൂല പ്രസ്താവനകളിൽ കോൺഗ്രസിന്റെ സൈബർ പോരാളികൾ പ്രതികരണവുമായി രംഗത്ത് വന്നുതുടങ്ങിയിരിക്കുകയാണ്. അനിൽ ആന്റണിയുടെ നീക്കം ബിജെപിയിൽ ചേരുകയെന്നതാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ജയറാം രമേശ് പ്രസ്താവിച്ചിരുന്നു. എന്നാൽ താൻ ബിജെപിയിൽ ചേരില്ലെന്നും കോൺഗ്രസിന്റെ തലപ്പത്ത് വിവരം ഉള്ളവർ […]
ഡല്‍ഹി: ബിജെപിയുടെ മനസിലിടം നേടാനുള്ള തുടര്‍ച്ചയായ പ്രയത്നങ്ങളിലാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എകെ ആന്റണിയുടെ മകന് അനില്‍ ആന്റണി. ഇക്കാര്യം കോണ്‍ഗ്രസ് നേതാവും ആന്റണിയുടെ സഹപ്രവര്‍ത്തകനുമായ ജയറാം രമേശുതന്നെ ഇന്ന് തുറന്നു പറഞ്ഞിട്ടുമുണ്ട്. തുടര്‍ച്ചയായ ബിജെപി പുകഴ്ത്തലുകള്‍ക്കും കോണ്‍ഗ്രസ് വിമര്‍ശനങ്ങള്‍ക്കുമിടയില്‍ ഇന്ന് രാമനവമി ആശംസകള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരിക്കുകയാണ് അനില്‍ ആന്റണി. ശ്രീരാമന്റെ ചിത്രത്തോടൊപ്പമാണ് അനിലിന്റെ ആശംസ. നേരത്തെ ഗുജറാത്ത് കപാലം സംബന്ധിച്ച ബിബിസി ഡോക്യുമെന്ററിയെ വിമര്‍ശിച്ചുകൊണ്ടായിരുന്നു അനില്‍ വിവാദത്തിലായത്. കഴിഞ്ഞ ദിവസം യൂത്ത് കോണ്‍ഗ്രസ് ദേശീയ […]
ഡല്‍ഹി: പാൻ കാർഡും ആധാർ കാർഡും തമ്മിൽ ബന്ധിപ്പിക്കാൻ ജൂൺ 30 വരെ സാവകാശം അനുവദിച്ച സന്തോഷത്തിലാണ് പലരും. പാൻ ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി നാളെ (മാർച്ച് 31) അവസാനിക്കാനിരിക്കെയാണ് 3 മാസത്തെ സാവകാശം കൂടി അനുവദിച്ചത്. 2022 ഏപ്രിൽ 1 മുതൽ പാൻ ആധാറുമായി ബന്ധിപ്പിക്കുന്നതിന് സർക്കാർ 500 രൂപ ഫീസ് ചുമത്തിയിരുന്നു. 2022 ജൂലൈ 1 മുതൽ പിഴ 1,000 രൂപയായി ഉയർത്തി. നിലവിൽ പാൻ ആധാറുമായി ബന്ധിപ്പിക്കുന്നതിന് 1,000 രൂപ പിഴ നിർബന്ധമാണ്. […]
മോസ്കോ: വാൾ സ്ട്രീറ്റ് ജേണൽ റിപ്പോർട്ടർ ഇവാൻ ഗെർഷ്കോവിച്ചിനെ ചാരവൃത്തി ചുമത്തി റഷ്യ തടവിലാക്കി. അമേരിക്കൻ സർക്കാരിന് വേണ്ടി ഇവാൻ ഗെർഷ്കോവിച്ച് റഷ്യയുടെ രഹസ്യങ്ങൾ ചോർത്തിയതായാണ് റഷ്യൻ ഫെഡറൽ സെക്യൂരിറ്റി സർവീസ് ഏജൻസിയുടെ ആരോപണം. റഷ്യൻ സൈനിക രഹസ്യങ്ങളടക്കം ചോർത്തിയെന്നാണ് ആരോപണം. റിപ്പോർട്ടറെ തടവിലാക്കിയതു സംബന്ധിച്ച് വാൾസ്ട്രീറ്റ് ജേണൽ പ്രതികരിച്ചിട്ടില്ല. ഗെർഷ്കോവിച്ച് നേരത്തേ ഏജൻസ് ഫ്രാൻസ് പ്രസിലും ദ മോസ്കോ ടൈംസിലും ജോലി ചെയ്തിട്ടുണ്ട്.