Column
ആപ്പ് മുതലാളി ഖത്തറിൽ മെസിയുമായി പന്തുകളിക്കുമ്പോൾ മുംബൈയിൽ ഷാരൂഖുമായി ഡിന്നർ കഴിക്കുമ്പോൾ ആപ്പ് കമ്പനി വസ്ത്രങ്ങളിട്ട് ക്രിക്കറ്റുകാർ സിക്സറുകൾ അടിക്കുമ്പോൾ കേരളത്തിലെ ഗ്രാമങ്ങളിൽ മക്കൾക്കുവേണ്ടി പണം മുടക്കിയ പാവപ്പെട്ടവന്റെ കണ്ണുനീർ വീണത് കാണാതെ പോകരുത്. ദൈവം അത് കണ്ടു. എത്ര ഉയരത്തിൽ പറന്നാലും സമ്മാനങ്ങൾ വാങ്ങുവാൻ താഴെ വന്നല്ലേ പറ്റൂ. അതുമിപ്പോൾ കാണാൻ കഴിയും. കണ്ണീർവീണ ഒരു കത്ത് - ദാസനും വിജയനും
നെല്ലിക്കയുടെ സ്വഭാവഗുണമുള്ള ഈ വല്യേട്ടൻ ഇഷ്ടപ്പെട്ടിരുന്ന വഴികൾ അവാർഡുകൾക്കപ്പുറം വ്യത്യസ്തമായ സിനിമകൾ എന്നതായിരുന്നു. സ്ക്രീനിൽ പകർന്നാടിയപ്പോൾ പിന്നെയും തേടിയെത്തിയതാണ് അവാർഡ്. ഭരണപക്ഷ മന്ത്രിയെ കുരിശിലേറ്റിയ ചിത്രമായിട്ടും 'ന്നാ താൻ കേസ് കൊട്' അംഗീകാരം നേടി ! ഇത്തവണത്തെ അവാർഡിനുണ്ടൊരു സ്വർണ്ണത്തിളക്കം - ദാസനും വിജയനും
ഉമ്മന്‍ ചാണ്ടിയുടെ മരണം മലയാളിയെ പഠിപ്പിച്ച പാഠം എന്ത് ? ജീവിച്ചിരിക്കുമ്പോള്‍ ഒരു മനുഷ്യനെ കൊല്ലാക്കൊല ചെയ്തിട്ട് മരണശേഷമുള്ള ഈ പൊക്കിപ്പറച്ചിലുകളെന്തിന് ? കോയമ്പത്തൂര്‍ക്ക് സിഡി തേടി പോയവര്‍ ബാംഗ്ലൂര്‍ മുതല്‍ പുതുപ്പള്ളിവരെ ഓരോ മുക്കിലും മൂലയിലും ഓടി നടന്ന് ജനാഭിപ്രായം പുറംലോകത്തെ കാണിച്ചുകൊണ്ടിരുന്നു. കാലം കരുതിവച്ച നീതിയോടെ രാജാവിന് മടക്കം - ദാസനും വിജയനും
നമ്പി നാരായണനെയും മറിയം റഷീദയേയും താമസിപ്പിച്ചിരുന്ന ചെന്നൈയിലെ സിബിഐ ഓഫീസായ മല്ലികയിലേയ്ക്ക് അടിയന്തിരമായി വിളിച്ചുവരുത്തിയപ്പോള്‍ രമണ്‍ ശ്രീവാസ്തവ ഉറപ്പിച്ചിരുന്നു, അറസ്റ്റ് ഉണ്ടാകുമെന്ന്. രക്ഷപെട്ടത് ഭാഗ്യംകൊണ്ട് മാത്രം. അതിന്റെ പേരില്‍ കരുണാകരനെ ബലിയാടാക്കിയ ഉമ്മന്‍ ചാണ്ടിതന്നെ ഒടുവില്‍ ശ്രീവാസ്തവയ്ക്ക് ഡിജിപി പദവി നല്കി - പോലീസ് ചരിത്രത്തില്‍ ശ്രീവാസ്തവ എന്ന ഒരദ്ധ്യായമുണ്ട് - അള്ളും മുള്ളും പംങ്തിയില്‍ ജേക്കബ് ജോര്‍ജ് (മൂന്നാം ഭാഗം)
ഫ്രഞ്ച് ചാരക്കേസില്‍ അനില്‍ നമ്പ്യാരെ തിരഞ്ഞ് പോലീസ് നെട്ടോട്ടമോടുമ്പോള്‍ നമ്പ്യാരെവിടെയുണ്ടെന്ന് കൃത്യമായി അറിയുന്ന ഒരാള്‍ അന്നത്തെ ഡിജിപി കെ.ജെ ജോസഫായിരുന്നു. നമ്പ്യാരെ 3 ദിവസംകൂടി മാറ്റി നിര്‍ത്താന്‍ പറഞ്ഞതും ഡിജിപി തന്നെ. കേരളം കണ്ട വേറിട്ടൊരു പോലീസ് ഉദ്യോഗസ്ഥനായിരുന്നു 'പട്ടാളം ജോസഫ്' ! മാധ്യമങ്ങളും ഉദ്യോഗസ്ഥരും തമ്മിലുള്ള അന്തര്‍ധാര അന്നങ്ങനെയൊക്കെയായിരുന്നെങ്കില്... - അള്ളും മുള്ളും പങ്തിയില്‍ ജേക്കബ് ജോര്‍ജ് (രണ്ടാം ഭാഗം)
രാഷ്ട്രീയത്തിനതീതരായി പ്രവര്‍ത്തിക്കേണ്ടവരാണ് ഐഎഎസ് - ഐപിഎസ് ഉദ്യോഗസ്ഥര്‍. കെ.എം എബ്രാഹാമും ബാബു പോളും ലളിതാംബികയുമൊക്കെ അങ്ങനെ പ്രവര്‍ത്തിച്ചവരാണ്. പുതിയ ചീഫ് സെക്രട്ടറിയും ഡിജിപിയും വരെയുള്ള സിവില്‍ സര്‍വീസ് വ്യക്തിത്വങ്ങള്‍ ആ പാഠം പഠിപ്പിച്ചുതന്ന ഇന്ത്യയിലെ ഒന്നാം നിരയില്പെട്ടവരായിരുന്നു - അള്ളും മുള്ളും പങ്തിയില്‍ ജേക്കബ് ജോര്‍ജ് (ഒന്നാം ഭാഗം)
'വിദ്യാധനം സർവ്വധനാൽ പ്രധാനം' എന്ന് കേട്ടപ്പോൾ വിദ്യ കരുതിയത് വിദ്യയുടെ ധന സമ്പാദനത്തെകുറിച്ചാണ് ! ‘ന്നാലും എന്റെ വിദ്യേ .. ’ ! യൂണിവേഴ്സിറ്റി പരീക്ഷ മുതൽ പിഎസ്സി പരീക്ഷ വരെ വെറുതെ പഠിച്ചെഴുതുന്ന പൊട്ടന്മാരെക്കുറിച്ച് കേരളം ലജ്ജിക്കുന്ന കാലം വരും, അല്ലാ അത് വന്നു കഴിഞ്ഞിരിക്കുന്നു - ദാസനും വിജയനും എഴുതുന്നു !
മുഖ്യമന്ത്രിക്കുനേരെ ഉയരുന്ന ആരോപണങ്ങളെ രാഷ്ട്രീയമായി നേരിടാന്‍ മന്ത്രിമാര്‍ക്ക് എല്ലാ അവകാശവുമുണ്ടെന്ന് ഓര്‍മിപ്പിക്കുകയാണ് മന്ത്രി റിയാസ്. രാഷ്ട്രീയം പഠിച്ചും പറഞ്ഞും കളിച്ചും വളര്‍ന്ന രാഷ്ട്രീയക്കാരോടൊപ്പമാണ് ഞങ്ങള്‍ പത്രപ്രവര്‍ത്തകരും പത്രക്കാരായി വളര്‍ന്നത്! 80കളിലെ മന്ത്രിമാർ കത്തുന്ന രാഷ്ട്രീയം പറഞ്ഞിരുന്നു. റിയാസ് പറഞ്ഞതു ശരിതന്നെ. മന്ത്രിമാര്‍ മാത്രമല്ല, എല്ലാ നേതാക്കളും രാഷ്ട്രീയം പറയണം. ഭരണപക്ഷത്തെയും പ്രതിപക്ഷത്തെയും - അള്ളും മുള്ളും പംങ്തിയില്‍ ജേക്കബ് ജോര്‍ജ്
ബിനാമി നിര്‍മ്മാതാക്കള്‍ മലയാള സിനിമ കീഴടക്കിയതാണ് യഥാര്‍ഥ സിനിമാ പ്രതിസന്ധി. ലോകത്തെ ഏറ്റവും ധനാഢ്യനായ ഡ്രൈവര്‍ മലയാളത്തിലെ സിനിമ പിടുത്തക്കാരനാണ്. അവരുടെ സിനിമകള്‍ 50 കോടി ക്ലബ്ബിലും 100 കോടി ക്ലബ്ബിലുമൊക്കെ എത്ര തവണ കയറിയാലും സര്‍ക്കാരിന് വിനോദ നികുതിയും ഇന്‍കം ടാക്സും കിട്ടുന്നത് നക്കാപിച്ച ! ഒടുവില്‍ ബിനാമിയുടെ കണക്കുകളില്‍ ഒര്‍ജിനലിന് പോലും സംശയം ! സ്വന്തം സ്ഥാപനത്തിലെ റെയ്ഡുകളില് ചിരിക്കുന്നത് ഒര്ജനല് നിര്‍മ്മാതാക്കളോ - ദാസനും വിജയനും