Column
എന്‍ഫോഴ്സ്മെന്റ് ഇപ്പോഴാണ് ശരിക്കും ഫോഴ്സായത് ! സൂപ്പര്‍ താര ബിനാമികള്‍ വണ്‍... ടു... ത്രീ... ആയി പെടുന്നു ! സിനിമയിലാണ് കള്ളപ്പണം, സിനിമയാണ് കള്ളത്തരവും. സൂപ്പര്‍താര നിക്ഷേപങ്ങള്‍ ദുബായില്‍ പെയ്തിറങ്ങുന്ന വഴികൂടി പൂട്ടിയാല്‍ ഉഷാറാകും ! പൊട്ടനെ ചെട്ടി ചതിച്ചാല്‍ ചെട്ടിയെ ഇഡി ചതിക്കും - ദാസനും വിജയനും
മീൻപിടുത്ത ബോട്ടിനെ ഉല്ലാസ നൗകയാക്കാനുള്ള വിവേകമാണ് കേരളത്തിന് ബാക്കിയുള്ളത്. പണത്തോടുള്ള ആർത്തി ? 10 പേർ മരിക്കുന്ന ഒരു ജലദുരന്തം ഉടനെന്ന് മുരളി തുമ്മാരുകുടി പറഞ്ഞു നാവെടുത്തില്ല അത് സംഭവിക്കാൻ ! യുദ്ധക്കെടുതിയിലും വർഗീയ കലാപങ്ങളിൽ നിന്നും രക്ഷനേടാൻ പ്രാണരക്ഷാർത്ഥം ബോട്ടിൽ കയറിയവരല്ലല്ലോ താനൂരിൽ മരിച്ചത് @ 'അനാസ്ഥയേ' നിന്നെ ഞാനൊന്ന് വിളിക്കട്ടെ 'കേരളം' എന്ന്. അബ്ദു മന്ത്രീ .. അങ്ങ് സുഖമായി സഞ്ചരിക്കൂ ! - ദാസനും വിജയനും
മലയാളികൾക്കിടയിൽ ഏറ്റവും വിൽക്കപ്പെടുന്ന ചരക്ക് 'നുണകളാണ്'. ആ നുണഫാക്ടറികൾ പടച്ചുവിടുന്ന ഉൽപ്പന്നങ്ങളിൽ ഒന്നാണ് വർഗീയത. പണ്ട് നായരുടെ ചായക്കട, ചോന്റെ പലചരക്ക് കട, സായ്വിന്റെ തുണിക്കട, മാപ്ലയുടെ കട എന്നൊക്കെ പറഞ്ഞുകൊണ്ടിരുന്ന വർഗീയതയുടെ സ്ഥാനത്ത് ഇന്നിപ്പോൾ വലിയ കേരള സ്റ്റോറികളാണ് ! കാക്കുകളിയായാലും കേരള സ്റ്റോറിയായാലും ആവിഷ്കാര സ്വാതന്ത്ര്യം വല്ലവന്റേയും മുതുകത്ത് കയറാനാകരുത് - ദാസനും വിജയനും
സിനിമ എന്നാൽ 'ലഹരി' ! അതിപ്പോൾ മെഗാതാരമായാലും സൂപ്പർതാരമായാലും കണക്കാണ്. ഒരു മഹാനടൻ കോമൺവെൽത്ത് സ്റ്റേജിൽ അടിച്ചു പൂസായി പാട്ടുപാടി മൈക്ക് താഴെ വീണതും റെക്കോർഡ് ചെയ്തുവച്ചത് പാടി കൊണ്ടിരുന്നതുമെല്ലാം നാം കണ്ടതാണ്. പക്ഷേ അവരൊക്കെ സെറ്റിൽ കൃത്യനിഷ്ഠയും മാന്യതയുമുള്ളവരാണ്. അതില്ലാത്ത ഭാസിയെയും ഷെയ്നെയും എന്തുചെയ്യണം. പക്ഷേ അവർക്കെതിരെ പത്രസമ്മേളനം നടത്തിയവരെക്കൊണ്ട് മറ്റേ മെഷീനിൽ ഊതിച്ചാൽ തീരാവുന്ന പ്രശ്നങ്ങളെ കേരളത്തിലുള്ളൂ- ദാസനും വിജയനും
വിവാഹ ദിവസം ഇടാൻ കൂട്ടുകാരന്റെ ചെരിപ്പ് കടം വാങ്ങിയ ഗഫൂർക്ക ദോസ്ത് പിന്നീട് ലോകം അറിയുന്ന ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി ലൈബ്രറിയിൽ വരെയെത്തി. മലയാള സിനിമ മാമുക്കോയയ്ക്ക് നൽകിയ വണ്ടി ചെക്കുകളുടെ കണക്കുകൂട്ടിയാൽ എത്രയോ വലിയ കോടീശ്വരനാകുമായിരുന്നു അദ്ദേഹം. എന്നിട്ടും ആരോടും കലഹിച്ചില്ല, ഒരു പരാതിപോലും പറഞ്ഞില്ല, മരണം വരെ അദ്ദേഹവും ഇപ്പോൾ ആ കുടുംബവും. എങ്കിലും ഒരു നന്ദികേട് ? - ദാസനും വിജയനും