Current Politics
ബജറ്റിന്റെ തലേന്ന് കെഎസ്ആർടിസിക്കായി 103 കോടി നൽകി സർക്കാർ. ഇക്കൊല്ലം വകയിരുത്തിയത് 900 കോടിയെങ്കില്‍ നൽകിയത് 1479.42 കോടി. എന്നിട്ടും രക്ഷപെടാതെ കെഎസ്ആർടിസി. 8 വർഷം കൊണ്ട് കടം 6 ഇരട്ടിയായി. 17 ലക്ഷം കിലോമീറ്റർ നിത്യേന ഓടിയിരുന്നത് 10 ലക്ഷമായി 15,281.92 കോടി കടത്തിൽ 12,372.59 കോടിയും സർക്കാർ വായ്പ. ശമ്പളവും പെൻഷനും കൊടുക്കാൻ വഴികാണാതെ കോർപറേഷൻ
ആറുവര്‍ഷം മുന്‍പ് മോഹന്‍ലാലിന് കിട്ടിയ പത്മഭൂഷണ്‍ പുരസ്കാരത്തിനായി മമ്മൂട്ടിയെ സംസ്ഥാനം ശുപാര്‍ശ ചെയ്തെങ്കിലും കേന്ദ്രം തള്ളി. മമ്മൂട്ടിക്ക് തിരിച്ചടിയായത് ഇടത് സഹയാത്രികനും കൈരളി ചാനലിന്റെ ചെയര്‍മാനുമെന്ന ലേബല്‍. മോഡി കൊച്ചിയിലെത്തിയപ്പോള്‍ കൈകൂപ്പി വണങ്ങാതിരുന്ന വിവാദവും തിരിച്ചടിയായി. പത്മപുരസ്കാര ശുപാര്‍ശയിലെ രാഷ്ട്രീയം മറനീക്കി പുറത്തേക്ക്
മൂന്നാം തുടര്‍ഭരണം പാര്‍ട്ടി ആഗ്രഹിക്കുന്നുണ്ടെങ്കിലും പിണറായിക്ക് അങ്ങനൊരാഗ്രഹം ഉണ്ടോന്ന് സംശയമാണ്. മുഖ്യമന്ത്രിയുടെ ഓഫീസില്‍ പഴയ തെറ്റുകളൊക്കെ ആവര്‍ത്തിക്കുന്നത് അതിനാലാണ്. കോണ്‍ഗ്രസില്‍ പ്രശ്നങ്ങള്‍ ഒന്നുമില്ലെങ്കിലും ഉണ്ടെന്ന് വരുത്താന്‍ അക്ഷീണ പ്രയത്നം നടത്തുന്നത് കമ്യൂണിസ്റ്റുകളാണ്. കോണ്‍ഗ്രസ് നേതാക്കള്‍ ജാഗ്രതൈ - ദാസനും വിജയനും
പാലാ നഗരസഭാ ചെയര്മാന് സ്ഥാനം രാജിവച്ചില്ലെങ്കില്‍ ഷാജു തുരുത്തന പുറത്താക്കാനുറച്ച് കേരള കോണ്‍ഗ്രസ് - എം. ജനകീയതയില്‍ പിന്നിലെങ്കിലും തോമസ് പീറ്റര്‍ പുതിയ ചെയര്‍മാനാകും. അവിശ്വാസവും വിപ്പും തുരുത്തന് കുരുക്കാകും. ഇടതു കൗണ്‍സിലര്‍മാര്‍ ഒറ്റക്കെട്ടായി പാര്‍ട്ടി തീരുമാനത്തിനൊപ്പം !
പികെ ശ്രീമതി ഒഴിയുമ്പോള്‍ ശ്രീമതിക്ക് പകരം പാര്‍ട്ടി കണ്ടുവച്ച നേതാവായിരുന്നു പിപി ദിവ്യ. സംസ്ഥാന കമ്മറ്റി അംഗത്വം പോലും ഉറപ്പിച്ചിരിക്കെ ജില്ലാ സമ്മേളന പ്രതിനിധി പോലും ആകാനാകാതെ പടിയിറക്കം. ദിവ്യയ്ക്ക് വിനയായത് നവീന്‍ ബാബുവിനോടുള്ള അപക്വമായ പെരുമാറ്റവും മുഖ്യമന്ത്രിയുടെ ഓഫീസിനെ വിവാദത്തിലാക്കിയതും !